അദ്ധ്യായം:നിങ്ങള്‍ സല്‍സ്വഭാവമുള്ളവരാകുക
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ലോക്‌മാന്‍ ഹോജ എഫന്ദി naksibendi sufi sohbet, നിങ്ങള്‍ സല്‍സ്വഭാവമുള്ളവരാകുക



ബിസ്മില്ലാഹിറഹ്മാനിറഹീം

അദബ്‌. മര്യാദ. നിങ്ങള്‍ക്കത്‌ പുസ്തകങ്ങളില്‍ നിന്നും നേടാന്‍ സാധ്യമല്ല. നല്ല പെരുമാറ്റം നിങ്ങള്‍ക്ക്‌ പുസ്തകത്തില്‍ നിന്നും നേടാന്‍ കഴിയില്ല. അള്ളാഹിവിണ്റ്റെ അടുക്കലേക്ക്‌ എങ്ങിനെ എത്താം എന്ന്‌ നിങ്ങള്‍ക്ക്‌ പുസ്തകത്തില്‍ നിന്നും പഠിക്കാനാവില്ല. നിങ്ങള്‍ക്കാവില്ല.

അത്‌ ഒരു ജീവനുള്ള ഉറവിടത്തില്‍ നിന്നായിരിക്കണം, നിങ്ങള്‍ പഠിക്കേണ്ടത്‌. ഒരു വഴികാട്ടി നിങ്ങള്‍ക്ക്‌ മുമ്പില്‍ ഉണ്ടാകേണ്ടതുണ്ട്‌.

നിങ്ങള്‍ക്ക്‌ നേടാന്‍ കഴിയും, പക്ഷെ, അത്‌ വളരെ മങ്ങിയതായിരിക്കും, അല്ലെങ്കില്‍ വളരെ ചെറിയ രൂപത്തില്‍. ഒരു വിധ കാര്യങ്ങളെല്ലാം ആദ്യത്തില്‍ തന്നെ തകര്‍ന്നു പോയി.

അങ്ങനെ, മര്യാദ ഉണ്ടാകുക എന്നത്‌, അത്‌ അവസാനമില്ലാത്ത ഒരു സമുദ്രത്തിലേക്ക്‌ പ്രവേശിക്കുക എന്നത്‌ പോലെയാണ്‌. നിങ്ങള്‍ക്കറിയേണ്ട എല്ലാ കാര്യങ്ങളും, നിങ്ങള്‍ക്കറിയേണ്ട എല്ലാ രഹസ്യങ്ങളും, എല്ലാം അത്‌ നിങ്ങള്‍ക്കുള്ളതാണ്‌, അത്യവശ്യമായത്‌. മര്യാദയുണ്ടെങ്കില്‍, അത്‌ നിങ്ങള്‍ മനസ്സിലാക്കും. നിങ്ങള്‍ക്ക്‌ മര്യാദയില്ലെങ്കില്‍, നിങ്ങള്‍ക്ക്‌ സല്‍സ്വഭാവമില്ലെങ്കില്‍, അത്‌ നിങ്ങള്‍ മനസ്സിലാക്കുന്നില്ലെങ്കില്‍, നിങ്ങള്‍ എന്തു ചെയ്യുന്നുവോ, അതൊന്നും നിങ്ങള്‍ക്ക്‌ ഗുണകരമാവില്ല.

ശരിയായി പറഞ്ഞാല്‍, നിങ്ങള്‍ക്ക്‌ സല്‍സ്വഭാവമില്ലെങ്കില്‍, നിങ്ങളെത്ര ആരാധിച്ചാലും, അത്ര തന്നെ നിങ്ങള്‍ അത്‌ കൊണ്ട്‌ അഹങ്കരിക്കും. ശൈത്താനെപ്പോലെ. അവനിക്ക്‌ അവണ്റ്റെ മര്യാദ നഷ്ടപ്പെട്ടു, അള്ളാഹു (സു) യുടെ മുമ്പില്‍.

ഔലിയാ അള്ളാഹ്‌, നമ്മുടെ ശൈഖ്‌ പറയുന്നു, ആരാണോ ആ കരുത്ത്‌ നേടാന്‍ ആഗ്രഹിക്കുന്നത്‌, അതായത്‌ അവന്‍ ഈ ഭൂമിയിലിനി സുജൂദ്‌ ചെയ്യാന്‍ ഒരിടം പോലും ബാക്കിയില്ലെങ്കിലും, അവന്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള എല്ലാ സ്ഥാനത്തും ആരാധിച്ചാലും, പ്രാര്‍ത്ഥിച്ചാലും, പക്ഷെ, മര്യാദ നഷ്ടപ്പെട്ടാല്‍, മര്യാദയില്ലെങ്കില്‍, എല്ലാം നഷ്ടമായി. നിങ്ങള്‍ കരുതുന്നുണ്ടോ അവനു എന്താണ്‌ മര്യാദയെന്നു അറിയില്ലെന്നു? നമുക്ക്‌ പറയാന്‍ പറ്റുമോ അവനറിയില്ലെന്ന്? അവനറിയാം. പക്ഷെ, അവനത്‌ നഷ്ടപ്പെട്ടു.

നിങ്ങള്‍ മനസ്സിലാക്കൂ. നിങ്ങള്‍ ഏതു സ്ഥാനത്താണെന്ന്, എവിടെയാണെന്ന്, നിങ്ങള്‍ എങ്ങനെയുള്ള ശിഷ്യനാണെന്ന്. നിങ്ങള്‍ നേടുകയോ നേടാതിരിക്കുകയോ ചെയ്യാം, ആര്‍ക്കാണോ ആദ്യത്തില്‍ തന്നെ കാര്യങ്ങള്‍ അറിയുന്നത്‌, അതിണ്റ്റെ ശരിയായ ശരീഅത്‌ നിയമപ്രകാരം, അവരോട്‌ ആ കാര്യങ്ങള്‍ വീണ്ടും പറയേണ്ടതില്ല. ഒന്നുകില്‍ നിങ്ങള്‍ക്കത്‌ ലഭിക്കും, അല്ലെങ്കില്‍ അവര്‍ക്കത്‌ ലഭിക്കില്ല. കാരണം, നിങ്ങള്‍ അത്‌ ചെയ്യുക തന്നെ വേണം. നിങ്ങളുടെ ഹൃദയം തുറന്നിരിക്കുകയാണെങ്കില്‍, നിങ്ങള്‍ അള്ളാഹുവിനെ ഓര്‍മ്മിക്കുകയാണെങ്കില്‍, നിങ്ങള്‍ നമ്മുടെ ശൈഖിനെ ഓര്‍മ്മിക്കുകയാണെങ്കില്‍, അത്രത്തോളം അത്‌ വെളിവാകും. അത്‌ തുറന്നിരിക്കുകയാണെങ്കില്‍, നിങ്ങള്‍ പറയുന്നത്‌ പോലെ, കാര്യങ്ങള്‍ നിങ്ങള്‍ക്കു തന്നെ മനസ്സിലാകണം, നിങ്ങള്‍ അത്‌ നേടിയേടുക്കണം.

- ഹസ്രത്‌ ശൈഖ്‌ ലോക്മാന്‍ എഫന്ദി

Liked
2447
Times people
likes this page
49325
Times people viewed
this page


അദ്ധ്യായം: അധ:പതനത്തിണ്റ്റെ കാരണം
ചുരുക്കം: ആദരവായ റസൂലുള്ളാഹ്‌ (സ), നമ്മുടെ പ്രവാചകര്‍ (സ) പറഞ്ഞിട്ടുണ്ട്‌ "ഞനെണ്റ്റെ സമുദായം അനുഭവിക്കുന്ന അധ:പതനത്തെക്കുറിച്ച്‌ ഭയപ്പെടുന്നു, ആ ദിവസം അവിശ്വാസികള്‍ അവര്‍ക്കെതിരില്‍ ഒരുമിക്കും, അവര്‍ അവരെ ആക്രമിക്കും, അവര്‍ അവര്‍ക്ക്‌ ആവശ്യമുള്ളത്‌...





SOHBETS BY ലോക്‌മാന്‍ ഹോജ എഫന്ദി

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter