അദ്ധ്യായം:അധ:പതനത്തിണ്റ്റെ കാരണം
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ലോക്‌മാന്‍ ഹോജ എഫന്ദി naksibendi sufi sohbet, അധ:പതനത്തിണ്റ്റെ കാരണം



ബിസ്മില്ലാഹിറഹ്മാനിറഹീം

ആദരവായ റസൂലുള്ളാഹ്‌ (സ), നമ്മുടെ പ്രവാചകര്‍ (സ) പറഞ്ഞിട്ടുണ്ട്‌ "ഞനെണ്റ്റെ സമുദായം അനുഭവിക്കുന്ന അധ:പതനത്തെക്കുറിച്ച്‌ ഭയപ്പെടുന്നു, ആ ദിവസം അവിശ്വാസികള്‍ അവര്‍ക്കെതിരില്‍ ഒരുമിക്കും, അവര്‍ അവരെ ആക്രമിക്കും, അവര്‍ അവര്‍ക്ക്‌ ആവശ്യമുള്ളത്‌ എടുക്കുകയും ചെയ്യും, ഒരു കൂട്ടം വന്യ മൃഗങ്ങള്‍ രാത്രി ഭക്ഷണത്തിനു ഒരുമിച്ച്‌ കൂടിയതു പോലെ". അവിടെ വിശ്വാസികള്‍ ഭക്ഷണം കഴിക്കാന്‍ ഒരുങ്ങുന്നതിനിടയില്‍, എന്താണോ അവിടെയുള്ളത്‌ അത്‌ അവിശ്വാസികള്‍ എടുക്കുന്നു.

അപ്പോള്‍ സ്വഹാബത്‌ ചോദിച്ചു, അവര്‍ ആശ്ചര്യപ്പെട്ടു, അവര്‍ അന്ധാളിച്ചു പോയി, കാരണം സത്യവിശ്വാസികളെ ഒന്നിനും എതിര്‍ക്കാന്‍ സാധ്യമല്ല. കാരണം അവര്‍ക്ക്‌ അള്ളാഹു ഉണ്ട്‌. അങ്ങനെ അവര്‍ ചോദിച്ചു

"യാ റസൂലള്ളാഹ്‌, അത്‌ അവിടെ വളരെ കുറച്ച്‌ മുസ്ളിംകള്‍ മാത്രമുള്ളത്‌ കൊണ്ടാണോ?"

റസൂലുള്ളാഹ്‌ (സ) പറഞ്ഞു: "അല്ല, അവരുടെ എണ്ണം വളരെ വലുതാണ്‌".

അപ്പോള്‍ അവര്‍ ചോദിച്ചു: "അത്‌ അവര്‍ ബലഹീനരായത്‌ കൊണ്ടാണോ?".

"അല്ല, അവര്‍ വളരെ ശക്തര്‍ തന്നെയാണ്‌" റസൂലുള്ളാഹ്‌ (സ) പറഞ്ഞു.

"അത്‌ അവര്‍ക്ക്‌ മതിയായ ആവശ്യ സാധനങ്ങള്‍ ഇല്ലാത്തത്‌ കൊണ്ടാണോ"?

"അല്ല, അവരുടെ കയ്യില്‍ വേണ്ടതൊക്കെ ഉണ്ട്‌. അതില്‍ക്കൊടുതലും. അവര്‍ക്കറിയില്ല, അത്‌ കൊണ്ട്‌ എന്തു ചെയ്യണമെന്ന്".

"അത്‌ ധനമില്ലാത്തത്‌ കൊണ്ടാണോ? അത്‌ വീദ്യഭ്യാസമില്ലാത്തത്‌ കൊണ്ടാണോ? അത്‌ സാങ്കേതിക വിദ്യയില്ലാത്തത്‌ കൊണ്ടാണോ?"

റസൂലുള്ളാഹ്‌ (സ) പറഞ്ഞു: "അല്ല, അവര്‍ക്കെല്ലാമുണ്ട്‌". (ഇത്‌ ഹദീസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌.) "അവര്‍ ആ സാഹചര്യത്തില്‍, അധ:പതനത്തിലേക്ക്‌ വീഴാന്‍ കാരണം, ദുന്‍യാവിനോടുള്ള സ്നേഹം കൊണ്ടു മാത്രമാണ്‌. അവര്‍ ഈ ദുന്‍യാവിനെ വളരെയേറെ സ്നേഹിക്കുന്നു, അവര്‍ മരണത്തെ വല്ലാതെ ഭയക്കുന്നു. ഹുബ്ബുദ്ധുന്‍യയും, മരണത്തോടുള്ള വെറുപ്പും."

റസൂലുള്ളാഹ്‌ (സ) പറയുന്നു: ഒരിക്കല്‍ അവര്‍ക്ക്‌ ഈ ദുന്‍യാവ്‌ മൊത്തമുണ്ടെങ്കിലും, അവര്‍ ഈ ദുന്‍യാവിനോടുള്ള സ്നേഹം കാരണം പരാജയപ്പെടും. അങ്ങിനെ അവര്‍ മരണമെന്നതിനെ വെറുക്കുകയും ചെയ്യും. ആ സമയം അവര്‍ വളരെ ബലഹീനരായിത്തീരും.

- ഹസ്രത്‌ ശൈഖ്‌ ലോക്മാന്‍ എഫന്ദി

Like
2715
Times people
likes this page
51725
Times people viewed
this page


അദ്ധ്യായം: Completion to Our Faith
ചുരുക്കം: What are we trying to learn? Everyone is saying, ‘I’m a student.’ What are you trying to learn? ‘I’m trying to learn. I’m trying to get more ilm.’ What are you trying to learn? Everyone is saying, ‘I’m a student. I’m a talib.’ Don’t say Taliban, they are going to get different idea that time. They are taking everything and they are turning it upside down in this ahir Zaman. ‘I’m here to learn,’ but what are we learning? What is this ilm that we are talking about? Different kinds of ilm. There are thousands, millions, billions kinds of ilm in this world. Everything you see that is the creation of Allah swt there...





SOHBETS BY ലോക്‌മാന്‍ ഹോജ എഫന്ദി

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter