അദ്ധ്യായം:അള്ളാഹുവിണ്റ്റെ പ്രീതിക്കു വേണ്ടി...
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ലോക്‌മാന്‍ ഹോജ എഫന്ദി naksibendi sufi sohbet, അള്ളാഹുവിണ്റ്റെ പ്രീതിക്കു വേണ്ടി...



ബിസ്മില്ലാഹിറഹ്മാനിറഹീം

അള്ളാഹുവിണ്റ്റെ പ്രീതിക്കു വേണ്ടി മാത്രമായി അള്ളാഹുവില്‍ വഴിപ്പെടുക

'ആമന റസൂലു..' എന്ന ആയത്‌, അത്‌ നമ്മള്‍ ദിവസവും അഞ്ച്‌ പ്രാവശ്യം പറയുന്നു, ജിബ്രീല്‍ (അ) മുഖേനയല്ലാതെ, മിഅ്‌റാജിണ്റ്റെ രാത്രിയില്‍ അള്ളാഹു (സു) പ്രവാചകര്‍ക്ക്‌ (സ്വ) നേരിട്ട്‌ നല്‍കിയ ആയതാണത്‌.
അതില്‍ ചില രഹസ്യങ്ങളും, തിരിച്ചറിവുകളും ഉണ്ട്‌.
നമ്മളിപ്പോള്‍ യഥാര്‍ത്ഥ വിശ്വാസികളാകാന്‍ ശ്രമിക്കുകയാണ്‌.
എല്ലാവരെയും സ്ര്‍ഷ്ടിച്ചത്‌ അതിനു വേണ്ടിയാണ്‌. സേവകനാവാന്‍, അടിമയാകാന്‍. അടിമ ഒരിക്കലും യജമാനനോട്‌ വാദിക്കാറില്ല, കച്ചവടം നടത്താറില്ല, പലതും സംസാരിച്ചിരിക്കാറുമില്ല.

ആരാണ്‌ അള്ളാഹു (സു) യുടെ മഹത്തായ സേവകര്‍?
പ്രവാചകന്‍മാര്‍.

'ആമന റസൂലു' എന്ന ആയതില്‍ പറയുന്നു, പ്രവാചകരും വിശ്വാസികളും ചെയ്തതിനെക്കുറിച്ച്‌, നിങ്ങള്‍ക്ക്‌ മനസ്സിലാകുന്നുണ്ടോ? എന്തൊക്കെയായിരുന്നു സൂചനകള്‍? അവര്‍ പറഞ്ഞതും, അവര്‍ ചെയ്തതിനെക്കുറിച്ചും.

അത്‌, 'നമ്മള്‍ കേള്‍ക്കുന്നു, നമ്മള്‍ അനുസരിക്കുന്നു, നമ്മോട്‌ പൊറുത്തു തന്നാലും നമ്മുടെ നാഥാ, തീര്‍ച്ചയായും, നിന്നിലേക്കാണ്‌ നങ്ങളൂടെ മടക്കം. ' അവര്‍ വാദിക്കാറില്ല.

ലോകരക്ഷിതാവിണ്റ്റെ സേവകന്നാണെന്ന, അടിമയാണെന്ന ആ കാര്യം സ്വീകരിക്കുകയെന്നത്‌ വളരെ വലിയ കാര്യമാണ്‌. പലരും അത്‌ കണ്ടെത്തുക പോലുമില്ല. പലരും അതംഗീകരിക്കാറില്ല. അവര്‍ പറയും, 'അടിമയോ, ഞാനോ? ഞാന്‍ നേതാവാണ്‌, ഗുരുവാണ്‌' എന്നൊക്കെ. നിങ്ങള്‍ക്ക്‌ മനസ്സിലാകുന്നുണ്ടോ? പക്ഷെ, അങ്ങനെ പറയുന്നവര്‍, അവരുടെ ശരീരത്തിണ്റ്റെ ഇച്ചകള്‍ക്ക്‌ അടിമകളാണ്‌, അവരുടെ അഹങ്കാരത്തിനും, ദുന്‍യാവിനും, ശൈത്താനിനും അടിമയാണ്‌. ഇതിനൊക്കെയും അവര്‍ അടിമകളാണ്‌.

പലരും അതംഗീകരിക്കുന്നത്‌ ഏറെക്കഴിഞ്ഞാണ്‌. അത്‌ മനസ്സിലാക്കുന്നതും, അംഗീകരിക്കുന്നതും, ആദ്യത്തെ കാര്യം മാത്രമാകുന്നു. നിങ്ങളെന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്ന സമയം മുതല്‍, നിങ്ങള്‍ അതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. അതൊരു വിശാലമായ തിരയില്ലാത്ത കടല്‍ പോലെയാണ്‌. നിങ്ങള്‍ പലതും മനസ്സിലാക്കുകയും, ഉത്തമമായ അറിവ്‌ നേടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍, എന്തിനു വേണ്ടി ജീവിക്കുന്നുവെന്നു മനസ്സിലാക്കുകയും, അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും. നിങ്ങള്‍ പലതും അറിയുകയും ചെയ്യും.

അള്ളാഹ്‌ (സു) പറയുന്നു: 'എല്ലാ ഞ്ജാനികള്‍ക്ക്‌ മുകളിലും ഒരു ഞ്ജാനിയുണ്ട്‌'
അറിവ്‌ എന്നതിന്‌ അറ്റമില്ല. അറിവ്‌ അവസാനമില്ലാത്തതാണ്‌. ചിലര്‍ പറയും, എനിക്ക്‌ അള്ളാഹുവുമായി അടുപ്പത്തിലാവണം. നിങ്ങളെന്താണ്‌ കരുതുന്നത്‌? നിങ്ങളില്‍ എന്താണ്‌ ഉള്ളതെന്നു പോലും നിങ്ങള്‍ക്ക്‌ അറിവില്ല. അത്‌ നിങ്ങളുടെ ശരീരത്തിണ്റ്റെ ഇച്ചകളും, ശൈത്താനുമാണ്‌, അത്‌ നിങ്ങള്‍ മനസ്സിലാക്കുന്നില്ല. അങ്ങിനെയെങ്കില്‍, നിങ്ങളെങ്ങിനെയാണ്‌, അള്ളാഹുവിങ്കല്‍ തിരിച്ച്‌ പോകുന്നത്‌? നിങ്ങള്‍ക്ക്‌ മനസ്സിലാകുന്നുണ്ടോ?

അതു കൊണ്ടാണ്‌, നമ്മള്‍ നേരായ പാതയില്‍ ചേര്‍ന്നിട്ടുള്ളത്‌. അള്ളാഹുവിലേക്കുള്ള വഴി. ഇതു നിങ്ങളുടെ വഴിയല്ല. ഇത്‌ എണ്റ്റെയും വഴിയല്ല. അള്ളാഹുവിലേക്കുള്ള വഴി എന്നത്‌, അത്‌ റസൂലുള്ളാഹ്‌ (സ) യുടെ വഴിയാണ്‌. ആ വഴിയല്ലാതെ മറ്റൊരു വഴിയുമില്ല. ഇതാണ്‌ തസ്വവ്വുഫ്‌, ഇതാണ്‌ സൂഫിസം, അള്ളാഹുവിലേക്ക്‌ മടങ്ങാനുള്ള വഴിയും.

ഇതാണ്‌ തസ്വവ്വുഫിണ്റ്റെ ആളുകള്‍ പിന്തുടരുന്ന പാത. അവര്‍ ഈ ദുന്‍യാവിനു വേണ്ടിയല്ല ജീവിക്കുന്നത്‌, എന്തെങ്കിലും പാരിതോഷികമോ, ചെയ്ത നല്ല കാര്യങ്ങള്‍ക്ക്‌ പ്രതിഫലം പറ്റാനോ അല്ല അവര്‍ പ്രയത്നിക്കുന്നത്‌. അവര്‍ അള്ളാഹുവിലേക്ക്‌ മടങ്ങാനാണ്‌ പരിശ്രമിക്കുന്നത്‌. 'റബ്ബനാ വ ഇലയ്കല്‍ മസ്വീര്‍', നമ്മുടെ മടക്കം നിന്നിലേക്കാണ്‌ യാ റബ്ബീ. അള്ളാഹു നമ്മെ സൃഷ്ടിച്ചത്‌ ഉത്തമമായ രീതിയിലാകുന്നു, അങ്ങിനെ തന്നെ നമ്മള്‍ മടങ്ങുകയും ചെയ്യണം.

അതാണ്‌ ത്വരീഖത്ത്‌ നമ്മെ പഠിപ്പിക്കുന്നത്‌. മനസ്സിലാക്കുന്നുണ്ടോ? അത്‌ നമ്മെ ഉത്തമരായ അടിമകളാവാന്‍ പഠിപ്പിക്കുന്നു. സേവകനാവുക എന്നതാണ്‌ ഏറ്റവും വലിയ സ്ഥാനം.

എല്ലാ നാമങ്ങളില്‍ നിന്നും, പ്രവാചകര്‍ (സ്വ) ഇഷ്ടപ്പെടുന്ന നാമം, അള്ളാഹുവിണ്റ്റെ അടിമ എന്ന നാമമാണ്‌. അബ്ദുള്ളാഹ്‌. പ്രവാചകര്‍ പറഞ്ഞു, ആ വഴി തുറന്നിരിക്കുന്നു. ഇത്‌ പ്രത്യേകമായി ഒരു കുടുംബത്തിനുള്ളതോ, അനുചരന്‍മാര്‍ക്കുള്ളതോ അല്ല. അത്‌, മനുഷ്യകുലത്തിനാകമാനം ഉള്ളതാണ്‌. നിങ്ങള്‍ പ്രവാചകര്‍ (സ്വ) യുടെ ജീവിതത്തിലേക്ക്‌ നോക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക്‌ പല കാര്യങ്ങളും മനസ്സിലാക്കാം. പക്ഷെ, പ്രവാചകര്‍ (സ്വ) യുടെ അടുത്ത്‌ എത്തുക എന്നതിന്‌ വേണ്ടി, നിങ്ങള്‍ അനന്തരാവകാശികളെ പിന്തുടരണം, അല്ലെങ്കില്‍ നിങ്ങള്‍ മറ്റു വഴികളില്‍ അകപ്പെടും.

അത്‌ കൊണ്ട്‌, നമ്മള്‍ കേള്‍ക്കുന്നു, വളരെ ശ്രദ്ധയോടെ കേള്‍ക്കാനും അനുസരിക്കാനും, നഷ്ടപ്പെട്ടു പോയ അറിവുകള്‍ മനസ്സിലാക്കാനുമായി നമ്മള്‍ പ്രയത്നിക്കുന്നു. നിങ്ങള്‍ അനുസരിക്കുന്നത്‌, നിങ്ങള്‍ക്കെന്തെങ്കിലും ആവശ്യമുള്ള സമയത്താകരുത്‌. ഞാന്‍ അനുസരിക്കുന്നു, എണ്റ്റെ പ്രതിഫലം നല്‍കൂ എന്ന്‌ നിങ്ങള്‍ പറയരുത്‌. നിങ്ങളുടെ നാഥനുമായി നിങ്ങള്‍ കച്ചവടം നടത്തുന്ന പോലെയാവരുത്‌.

വിശ്വാസികള്‍, അവര്‍ അനുസരിക്കുന്നു. അവര്‍ എന്താണ്‌ നല്ലതു ചെയ്തതെന്ന്‌ നോക്കാറില്ല. അതാണ്‌ നമ്മുടെ ഗുരു ശൈഖ്‌ എഫന്ദി നമ്മെ പഠിപ്പിക്കുന്നത്‌. നമ്മള്‍ ചെയ്ത നല്ലതെന്താണെന്നതിലേക്ക്‌ നമ്മള്‍ നോക്കരുത്‌. നിങ്ങളെ പുകഴ്ത്താന്‍ വേണ്ടിയാണ്‌ നിങ്ങളിവിടെയുള്ളതെങ്കില്‍, അത്‌ നിങ്ങള്‍ പ്രതീക്ഷിക്കണ്ട. നിങ്ങളുടെ നാഥന്‍ നിങ്ങളെ പുകഴ്ത്തിയേക്കാം. പ്രവാചകര്‍ നിങ്ങളെ പുകഴ്ത്തിയേക്കാം, കാരണം, അത്‌ അവര്‍ ചെയ്യേണ്ടതാണ്‌. എണ്റ്റെ ജോലി നിങ്ങളെ പുകഴ്ത്തുക എന്നതല്ല. ഞാന്‍ ഇവിടെയുള്ളത്‌, നിങ്ങളെ അതിനു വേണ്ടി എങ്ങിനെ ഉത്തമരാക്കം എന്ന്തിനാണ്‌.

ഒരു വിശ്വാസിയെന്ന നിലക്ക്‌, നിങ്ങള്‍ 'അസ്തഗ്ഫിറുള്ളാഹ്‌' എന്നു പറയണം. നിസ്കാരത്തിനു ശേഷം, നിങ്ങളത്‌ പറയുന്നു. അത്‌ സുന്നത്താണ്‌. നിങ്ങള്‍ ശഹാദത്ത്‌ കലിമ പറഞ്ഞ ശേഷവും പറയുന്നു, എന്തിനു വേണ്ടിയാണത്‌? കാരണം, നമ്മള്‍ വിശ്വാസികളാണ്‌. അത്‌ പ്രവാചക ചര്യയാണ്‌. അതൊരു പ്രാര്‍ത്ഥ്നയാണ്‌. വിശ്വാസി എപ്പോഴും ആത്മാര്‍ത്ഥതയുള്ളവനായിരിക്കണം. അവന്‍ അറിഞ്ഞിരിക്കണം, അവണ്റ്റെ പ്രാര്‍ത്ഥനകള്‍ ഒരിക്കലും പരിപൂര്‍ണ്ണമല്ല. അത്‌ ചില കാര്യങ്ങള്‍ കൊണ്ട്‌, കാരണങ്ങള്‍ കൊണ്ട്‌ അപൂര്‍ണ്ണമാണ്‌. അതിനു വേണ്ടി നിങ്ങള്‍ 'അസ്തഗ്ഫിറുള്ളാഹ്‌' എന്ന്‌ പറയണം.

വിശ്വാസിയുടെ മനോഭാവം എന്നത്‌, അവനെന്തെങ്കിലും നല്ലത്‌ ചെയ്താല്‍ പുകഴ്ത്തപ്പെടണം എന്നല്ല. വിശ്വാസി, അള്ളാഹുവിനെ സ്തുതിക്കുന്നു. സ്വയം പുകഴ്ത്താറില്ല. വിശ്വാസി പറയും, 'അല്‍ഹംദുലില്ലാഹ്‌'. എന്തെങ്കിലും മോശം സംഭവിക്കുകയാണെങ്കില്‍, വിശ്വാസി അള്ളാഹുവിനെയോ മറ്റുള്ളവരെയോ പറയില്ല, അവന്‍ അതിനു കാരണക്കാരന്‍ ഞാന്‍ തെന്നെയെന്ന് മനസ്സിലാക്കും. ഇത്‌, നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തണം, മനസ്സിലാക്കുവാനും, പ്രവര്‍ത്തിക്കാനും.

അള്ളാഹുവിലേക്കുള്ള മടക്കം, അത്‌ വളരെ വിദൂരമാണ്‌. കടുപ്പമുള്ളതാണ്‌. അത്‌ അപകടമേറിയതാണെങ്കില്‍, സ്വയം പ്രവര്‍ത്തിക്കരുത്‌. നിങ്ങള്‍ അതിനു വേണ്ടി പ്രവര്‍ത്തിക്കണം, അതിന്‌ നിങ്ങള്‍ക്കൊരു വഴികാട്ടി വേണം, നിങ്ങള്‍ അവരെ പിന്തുടരുകയും, വഴികാട്ടിയായ ഗുരുവിനു മുമ്പില്ല് നിങ്ങള്‍ അനുസരണയുള്ളവരാകുകയും വേണം. അള്ളാഹുവിണ്റ്റെ സേവകനാകുക എന്നാല്‍, സുല്‍ത്താന്‍ എന്നു വ്യാഖ്യാനിക്കാം. അള്ളാഹു നിങ്ങളെ 'എണ്റ്റെ സേവകനേ വരൂ' എന്നതിനു പകരം, സേവകനേ വരൂ' എന്നാണ്‌ വിളിച്ചതെങ്കില്‍, അതിനര്‍ത്ഥം, നിങ്ങള്‍ നിങ്ങളുടെ ഇച്ചയെയും, ശൈത്താനിനെയുമാണ്‌ പിന്തുടര്‍ന്നിരുന്നതെന്നാണ്‌. നിങ്ങള്‍ അതിനെയാണ്‌ ഇഷ്ടപ്പെട്ടിരുന്നതെങ്കില്‍, നിങ്ങള്‍ നരകത്തിലേക്ക്‌ തള്ളപ്പെടും.

ഒരാളുടെ മതമേതാണെന്ന്‌ നിങ്ങള്‍ക്കറിയണമെങ്കില്‍, അവണ്റ്റെ ദൈവം ആരെന്ന്‌ നിങ്ങള്‍ക്കറിയണമെങ്കില്‍, അവന്‍ ആരെ ഇഷ്ടപ്പെടുന്നുവെന്ന്‌ നോക്കിയാല്‍ മതി. വളരെ ലളിതമായി മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം. വിശ്വാസികള്‍ പറയുന്നു, എനിക്ക്‌ എണ്റ്റെ മന്‍സ്സിലുള്ള മറ്റു ഇലാഹുകളെ ഒഴിവാക്കണം. ആത്മാര്‍ത്ഥത എന്നത്‌ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്‌. ശൈഖ്‌ എഫന്ദി പറയുന്നു, വിശ്വാസി കളവു പറയുകയില്ല.

നമ്മള്‍ നമ്മുടെ ശഹാദത്തിലേക്ക്‌ നോക്കണം. കാരണം, ഖബറില്‍ വെച്ച്‌ നിണ്റ്റെ റബ്ബ്‌ ആര്‌ എന്ന്‌ ചോദിക്കുമ്പോള്‍, നിങ്ങള്‍, എപ്പോഴോ കേട്ട കാരണത്താല്‍ അള്ളഹ്‌ എന്ന്‌ നിങ്ങള്‍ പറയില്ല. നിങ്ങളുടെ ഹ്ര്‍ദയത്തിലുള്ളത്‌ എന്താണോ, അതാണ്‌ അപ്പോള്‍ നിങ്ങളില്‍ നിന്നും കേള്‍ക്കുക. നിങ്ങളുടെ ഉമ്മത്‌ ഏതാണെന്ന്‌ ചോദിച്ചാല്‍, നിങ്ങളാരോടൊപ്പമാണോ ഉണ്ടായിരുന്നത്‌, അവരെയാകും നിങ്ങള്‍ പറയുക. ഇന്‍ഷാഅള്ളാഹ്‌, നമ്മള്‍ നമ്മുടെ റബ്ബിണ്റ്റെ അടുക്കല്‍ നല്ലവരായ അടിമകളായി എത്തട്ടെ, നമ്മള്‍ അത്‌ പഠിക്കുന്നത്‌ പ്രവാചകര്‍ (സ്വ) യുടെ സേവകരായിട്ടാണ്‌, പ്രവാചകര്‍ ആരെ ഇഷ്ടപ്പെടുന്നുവോ, അവരുടെ സേവകരായിട്ടും. നമ്മുടെ ശൈഖിണ്റ്റെ.
ഇന്‍ഷാ അള്ളാഹ്‌, അള്ളാഹ്‌ എനിക്ക്‌ പൊറുത്തു തരികയും, നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യട്ടെ,

അല്‍ ഫാതിഹ,
അസ്സലാമു അലൈക്കും.
- ഹസ്രത്‌ ശൈഖ്‌ ലോക്മാന്‍ ഹോജ എഫന്ദി

Like
2036
Times people
likes this page
52779
Times people viewed
this page


അദ്ധ്യായം: Tarikat Is to make us...
ചുരുക്കം: Tarikat Is To Make Us To Prepare For Death No one is planning for their death today, young or old. Eh, young at least we can understand when you are young you are not planning so much because the energy is still so strong, what about the olderly ones? This is sohbet, Sheykh Effendi is giving time to time. Don’t get upset with me. This is what he is saying all his life. You get upset, you are going to lose but you don’t have to stay. This is a reminder because this is our work to remind you. It is so easy to just make you to sit down, to give you candy and to praise your ego, you are going to be here every night but you are going to ...





SOHBETS BY ലോക്‌മാന്‍ ഹോജ എഫന്ദി

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter