അദ്ധ്യായം:എനിക്ക്‌ അള്ളാഹു മതിയാകും
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ലോക്‌മാന്‍ ഹോജ എഫന്ദി naksibendi sufi sohbet, എനിക്ക്‌ അള്ളാഹു മതിയാകും



ബിസ്മില്ലാഹിറഹ്മാനിറഹീം

ഈ ദുനിയാവില്‍ നിന്നും എന്തെങ്കിലും നേടണമെന്ന് നിങ്ങള്‍ക്കാഗ്രഹമുണ്ടെങ്കില്‍, നമ്മുടെ കയ്യില്‍ ഒന്നുമില്ല. നിങ്ങള്‍ നിങ്ങളുടെ ബുദ്ധിയെ ഒന്നു പരിശോധിക്കൂ. നിങ്ങള്‍ക്കെന്താണ്‌ വേണ്ടത്‌?

നിങ്ങള്‍ക്ക്‌ നിങ്ങളുടെ സൃഷ്ടിപ്പിണ്റ്റെ ലക്ഷ്യമായ അള്ളാഹുവിണ്റ്റെ ഉത്തമരായ അടിമയാകണോ, നിങ്ങള്‍ക്ക്‌ നിങ്ങളെക്കുറിച്ച്‌ അറിയണോ, നിങ്ങള്‍ക്ക്‌ നിങ്ങളുടെ അഹംഭാവത്തെക്കുറിച്ച്‌ അറിയണമോ, നിങ്ങള്‍ക്ക്‌ ഈ ലോകത്തിനു പിന്നാലെ ഓടുന്നത്‌ നിര്‍ത്തണോ, നിങ്ങള്‍ക്ക്‌ നിങ്ങളുടെ അഹംഭാവത്തിണ്റ്റെ ചതിക്കുഴികളെക്കുറിച്ചറിയണോ, നിങ്ങള്‍ക്ക്‌ ഈ അവസാന നാളിലെ ഫിത്‌നയില്‍ നിന്നും എങ്ങിനെ രക്ഷപ്പെടാം എന്നറിയണോ, ഈ അവസാന സമയത്ത്‌ ഒരു വിശ്വാസിയെന്ന നിലയില്‍ ജീവിക്കുവാന്‍ നിങ്ങള്‍ക്ക്‌ കഴിയണോ, മഹ്ദി ഇമാം (അ) നെ കാത്തു നില്‍ക്കാന്‍ നിങ്ങള്‍ക്കാകണോ, എങ്കില്‍ നിങ്ങള്‍ക്ക്‌ സ്വാഗതം. അതാണ്‌ നമുക്ക്‌ ലഭിച്ചു കൊണ്ടിരിക്കുന്നത്‌, അതാണ്‌ അവര്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്‌, അത്‌ കൊണ്ട്‌ നമ്മള്‍ സന്തോഷവാന്‍മാരാണ്‌.

ഇവിടെ ഒരാളോ, അല്ലെങ്കില്‍ ആയിരമോ ആയാലും അതില്‍ മാറ്റമില്ല. ജനങ്ങള്‍ നമ്മെ അനുകൂലിച്ചാലും ഇല്ലെങ്കിലും അതൊരു കാര്യമല്ല, എന്തു തന്നെയായാലും. അങ്ങിനെയുള്ള ദിവസങ്ങള്‍ നമ്മള്‍ തരണം ചെയ്തു കഴിഞ്ഞു.

നമുക്ക്‌ മനസ്സിലാകുന്നു നമ്മുടെ വഴിയെന്താണെന്ന്.
അല്‍ഹംദുലില്ലാഹ്‌, നമ്മള്‍ നമ്മുടെ ശൈഖിനെ പിന്തുടരുന്നു. അങ്ങിനെയാണ്‌ നമ്മള്‍ ചെയ്യുന്നത്‌. നിങ്ങള്‍ക്കതില്‍ താത്പര്യമുണ്ടെങ്കില്‍, അത്‌ വളരെ ലളിതം, നിങ്ങളുടെ വിശ്വാസം ഉയര്‍ത്തുവാന്‍. കാരണം, നമ്മുടെ ശൈഖിന്‌ നിങ്ങളില്‍ നിന്നും ഒന്നും തന്നെ ആവശ്യമില്ല. അങ്ങിനെ എന്തെങ്കിലും ആവശ്യമായത്‌ നിങ്ങളിലില്ല. നിങ്ങള്‍ക്കൊന്നും തന്നെ നല്‍കാന്‍ സാധ്യമല്ല. നിങ്ങളുടെ ശൈഖിന്‌ എന്തെങ്കിലും നിങ്ങളില്‍ നിന്നും ആവശ്യമുണ്ടെങ്കില്‍, അവര്‍ ശൈഖല്ല.

നമ്മുടെ ശൈഖിന്‌ നിങ്ങള്‍ക്ക്‌ ഈ ലോകത്തു നിന്നും, പരലോകത്ത്‌ നിന്നും നിങ്ങളില്‍ നിന്നും ഒന്നും നല്‍കുവാന്‍ സാധ്യമല്ല. കാരണം, അവര്‍ ഹസ്രത്‌ ഇബ്രാഹിം (അ) ണ്റ്റെ മഖാമില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. അത്‌ "അള്ളാഹു എനിക്ക്‌ മതിയാകും" എന്നതാണ്‌. നമ്മുടെ ശൈഖ്‌, ഹസ്രത്‌ ഇബ്രാഹിം (അ) നെപ്പോലെ, ഒറ്റക്കായിരുന്നു, വളരെ വിഷമതയുള്ള അഗ്നിയിലൂടെ, കാറ്റിലൂടെ; അഗ്നിയുടെ നടുവിലെത്താന്‍ നിങ്ങള്‍ക്ക്‌ അതിനകത്ത്‌ പ്രവേശിച്ചവരാകണം, ഒറ്റക്ക്‌. ആരും അവരെ സഹായിച്ചില്ല. ചില മാലാഖമാര്‍ വന്നു. അവര്‍ ഇബ്രാഹിം (അ) നെ സഹായിച്ചില്ല, അവര്‍ ചോദിച്ചിരുന്നു, പക്ഷെ, ഇബ്രാഹിം (അ) ണ്റ്റെ മറുപടി "എണ്റ്റെ സൃഷ്ടാവ്‌ എന്നെ കാണുന്നില്ലേ?" എന്നായിരുന്നു. അവര്‍ പറഞ്ഞു. "അതെ". അപ്പോള്‍ ഇബ്രാഹിം (അ) പറഞ്ഞു: "ഹസ്ബിയള്ളാഹു വ നിഅമല്‍ വകീല്‍." അള്ളാഹു (സു) എനിക്ക്‌ മതിയാകും. അങ്ങിനെ അവര്‍ ജീവിക്കുകയും ചെയ്തു. ആ നിലക്ക്‌ ഈ ലോകത്ത്‌ നിന്നും വിട പറഞ്ഞു, ആ നിലക്ക്‌ ഇനി തിരിച്ച്‌ വരികയും ചെയ്യും, അള്ളാഹുവില്‍ നിന്നും നേടുന്നവരായി. അത്‌ നമുക്കവര്‍ പഠിപ്പിച്ചു തരികയാണ്‌, ഈ ലോകത്ത്‌ നിന്നും ആരോടും ഒന്നും ചോദിക്കാതിരിക്കാന്‍, ഒന്നിനും അടിമപ്പെടാതിരിക്കാന്‍, അള്ളാഹുവിനെയൊഴികെ.

- ഹസ്രത്‌ ശൈഖ്‌ ലോക്മാന്‍ എഫന്ദി

Like
2495
Times people
likes this page
48320
Times people viewed
this page


അദ്ധ്യായം: Naksibendi Jumua Khutba Videos
ചുരുക്കം: What is our True Honor - Jumuah Khutba by Shaykh Lokman Effendi on April 11 2014 Jumuah Khutba Hazreti Osman al Ghani by Shaykh Lokman Efendi Jumuah Khutba "Do men think they'll be left alone saying, We believe and they'll not be tested?" Jumuah Khutba " Fast from anger, proudness, arrogance, stubbornness, jealousy and envy " Rasulullah (PBUH) The circles of Zikr are gardens of Paradise - Jumuah Khutba Shaykh Lokman Effendi ...





SOHBETS BY ലോക്‌മാന്‍ ഹോജ എഫന്ദി

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter