ബിസ്മില്ലാഹിറഹ്മാനിറഹീം നമ്മുടെ പാത "സിദ്ധീഖി"യാകുന്നു. നമ്മള്‍ എല്ലാം നല്‍കുന്നു. നമ്മള്‍ എല്ലാം ത്യജിക്കുന്നു; റസൂല്‍ (സ) യുടെ വഴിയില്‍. ഈ പാതയില്‍ നമ്മുടെ ജീവിതം മുഴുവനും നമ്മുടെ ശൈഖിണ്റ്റെ വാക്കുകളും, ജീവിതവും മുറുകെപ്പിടിക്കുവാന്‍ നമ്മള്‍ സര്‍വ്വതും ത്യജിക്കുവാന്‍ ആഗ്രഹിക്കുന്നു. എത്രത്തോളം നമുക്ക് അത് ചെയ്യാന്‍ കഴിയുന്നുവോ, അത്രത്തോളം. ശൈഖ് ഇപ്പോള്‍ നമ്മുടെ കൂടെ പ്രത്യക്ഷത്തില്‍ ഇല്ലെങ്കിലും, ആത്മീയപരമായി, ശൈഖിണ്റ്റെ പദവി വളരെ ഉയരത്തിലാണെന്നുള്ളതും, ശൈഖിണ്റ്റെ നോട്ടം നമ്മിലേക്ക് കൂടുതലുള്ളതും, തങ്ങളുടെ സഹായവും, ആത്മീയ ശക്തിയും നമ്മിലേക്ക് കൂടുതല്‍ വരുന്നതും മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ പൂര്‍ണ്ണമായും ശൈഖില്‍ നിന്നും അകന്നിരിക്കുകയാണ്. അപ്പോള്‍ നിങ്ങള്‍ പറയും, "അതെ, അത് മരിച്ചതാണ്, നമ്മള്‍ അവരെ അടക്കം ചെയ്യാന്‍ പോവുകയാണ്". അല്ല, അതല്ല. നിങ്ങളാണ് മരിച്ചത്, നിങ്ങളുടെ ഹ്ര്‍ദയമാണ് മരിച്ചത്. നിങ്ങള്‍ നല്‍കപ്പെട്ട കാര്യത്തെ വളരെ ഭംഗിയായി ചെയ്യുക. എലാവര്‍ക്കും ഒരു കര്‍ത്തവ്യമുണ്ട്. അത് പൂര്‍ണ്ണമായി നിര്‍വ്വഹിക്കുക. വളരെ നല്ല രീതിയില്‍. അങ്ങനെയാണെങ്കില്‍, നമ്മള്‍ നമ്മുടെ ശൈഖിനെ വീണ്ടും കണ്ടുമുട്ടുന്ന സമയത്ത് ലജ്ജിക്കേണ്ടി വരില്ല. നമുക്ക് പറയാം, "സുല്‍ത്താന്‍, നമുക്കാവുന്നത്രയും നമ്മള്‍ ശ്രമിച്ചു"
|
SOHBETS BY ലോക്‌മാന്‍ ഹോജ എഫന്ദി
CHOOSE SOHBET |