ബിസ്മില്ലാഹിറഹ്മാനിറഹീം ബിസ്മില്ലാഹ്... (പ്രിയപ്പെട്ടവരേ ഒരു നിമിഷം.. പുതുവര്‍ഷത്തെ ആദ്യത്തെ മാസം ഇതാണെന്ന് പലരും അറിഞ്ഞില്ല. എങ്കിലും, അതിലെ പ്രധാനപ്പെട്ട ദിവസത്തെക്കുറിച്ചെങ്കിലും അറിയുക.) ആശുറ ദിവസം എത്ര മാത്രം പരിശുദ്ധമാണെന്ന്, അനുഗ്രഹീതമാണെന്ന്, പ്രധാനപ്പെട്ടതാണെന്ന് നിങ്ങള്‍ക്കറിയുമോ?? ഓ വിശ്വാസികളേ... ഇന്നു സന്നിഹിതരായിരിക്കുന്ന വിശ്വാസികളേ... ഇത് മുഹറമാണ്. പരിശുദ്ധമാക്കപ്പെട്ട മുഹറം. ഈ പരിശുദ്ധമായ ദിവസത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. ഈ മുഹറം മാസത്തിലാണ് അള്ളാഹു (സു) പരിശുദ്ധമാക്കിയ ആശുറാ ദിവസം. ആദരവായ നബി മുഹമ്മദ് (സ) പരിശുദ്ധമായ ഹദീസില്‍ പറയുന്നത് ഗൌസുല്‍ അഅ്ളം ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ.സി) പറയുന്നു: "ആരെങ്കിലും ആശുറ ദിവസം നോമ്പെടുക്കുകയാണെങ്കില്‍, അവര്‍ക്ക് പത്തായിരം മാലാഖമാരുടെ അത്മീയമായ പ്രതിഫലം ലഭിക്കും, പത്തായിരം ശുഹദാക്കളുടെ പ്രതിഫലം ലഭിക്കും, മാത്രമല്ല, പത്തായിരം ഹാജിമാരുടെ പ്രതിഫലവും, പിന്നെ ഉംറ ചെയ്തവരുടെയും പ്രതിഫലം. ആ ദിവസം ആരെങ്കിലും അനാഥണ്റ്റെ തലയില്‍ സ്നേഹത്തോടെ തലോടുകയാണെങ്കില്‍, അനാഥണ്റ്റെ തലയിലുള്ള മുടി കണക്കെ, അള്ളാഹു സ്വര്‍ഗ്ഗത്തില്‍ സ്ഥാനം ഉയര്‍ത്തും. ആരെങ്കിലും, ആ ദിവസം ഒരുവനു നോമ്പ് മുറിക്കാന്‍ ഭക്ഷണമെത്തിക്കുകയാണെങ്കില്‍, അത് ആദരവായ നബി (സ) യുടെ ഉമ്മത്തിനാകമാനം വയര്‍ നിറയെ ഭക്ഷണം കൊടുത്തത് പോലെയായി. അപ്പോള്‍ സഹാബെ കിറാം പറഞ്ഞു: യാ റസൂലള്ളാഹ്, അള്ളഹു (സു) ആശുറ ദിവസത്തിന് മട്ടു ദിവസങ്ങളേക്കളും പ്രത്യേകത കൊടുത്തത് പോലെയാണല്ലോ ഇത്. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: "അതെ", എന്നിട്ട് പറഞ്ഞു, "അള്ളഹു (സു) സ്വര്‍ഗ്ഗം സൃഷ്ടിച്ചത് ആശുറ ദിവസമാണ്, പര്‍വ്വതങ്ങള്‍ സൃഷ്ടിച്ചതും ആശുറ ദിവസമാണ്, കടലുകളും സൃഷ്ടിച്ചത് ആശുറ ദിവസമാണ്, പേന സൃഷ്ടിച്ചത് ആശുറ ദിവസമാണ്, വായിക്കുന്നതിനുള്ള ഫലകം സൃഷ്ടിച്ചതും ആശുറ ദിവസമാണ്, ആദം (അ) സൃഷ്ടിച്ചതും ആശുറ ദിവസമാണ്, തങ്ങളെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിച്ചതും ആശുറ ദിവസമാണ്, ഇബ്രാഹീം (അ) ജനിച്ചതും ആശുറ ദിവസമാണ്, അവര്‍ സ്വന്തം മകനെ ബലിയില്‍ നിന്നും തിരികെ നേടിയതുമാശുറ ദിവസമാണ്, ആള്ളഹ് (സു) ഫിര്‍ഔനിനെ കടലില്‍ താഴ്ത്തിയതും ആശുറ ദിവസമാണ്, അള്ളാഹു (സു) അയ്യൂബ് (അ) നെ പരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയതും ആശുറ ദിവസമാണ്, അള്ളാഹു (സു) ആദം (അ) ണ്റ്റെ ത്വബ സ്വീകരിച്ചതും ആശുറ ദിവസമാണ്, അള്ളാഹു (സു) ദാവൂദ് (അ) ന് ആശ്വാസം നല്‍കിയതും ആശുറ ദിവസമാണ്, ഈസ നബി (അ) ജനിച്ചതും ആശുറ ദിവസമാണ്, പുനരുത്ഥാനവും ആശുറ ദിവസമായിരിക്കും." മറ്റൊരു ഹദീസില്‍ പറയുന്നു: "നൂഹ് നബി (അ) ണ്റ്റെ കപ്പല്‍ സൊരക്ഷിതമായതും ആശുറ ദിവസമാണ്". ഓ സത്യ വിശ്വാസികളേ, നമ്മള്‍ തീര്‍ച്ചയായും മനസ്സിലാക്കണം, അള്ളാഹു(സു) ഈ ദിവസത്തെ എത്ര മാത്രം അനുഗ്രഹിച്ചിട്ടുണ്ടെന്ന്, പ്രധാനമാക്കിയിട്ടുണ്ടെന്ന്, പരിശുദ്ധമാക്കിയിട്ടുണ്ടെന്ന്. നമ്മള്‍ കുറച്ച് സമയം ഇരിക്കുകയും ചിന്തിക്കുകയും, അതിനെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുകയാണെങ്കില്‍, നമ്മള്‍ ഈ ലോകത്തെ കഴിഞ്ഞു പോയ മഹത്തായ സംഭവങ്ങള്‍ മനസ്സിലാക്കും, അത് അള്ളാഹു (സു) ആദം (അ) സന്തതികള്‍ക്ക് നല്‍കിയ അനുഗ്രഹമാണ്, അത് സംഭവിച്ചത് ആശുറ ദിവസമാണ്. ആ ദിവസം തൌബയുടേയും, അനുഗ്രഹത്തിണ്റ്റേയും ദിവസമാണ്. ആ ദിവസം നമ്മള്‍ തിരക്കിലായിരിക്കണം, നമ്മുടെ ജീവിതത്തില്‍ ചെയ്തതും, ഇപ്പോള്‍ നമ്മിലുള്ളതുമായ കുറവുകള്‍ പരിഹരിക്കുന്നതിന് വേണ്ടി, പ്രായാശ്ചിത്തത്തിനു വേണ്ടി. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് പൊറുക്കുക, അപ്പോള്‍ അള്ളാഹു (സു) നിങ്ങളോടും പൊറുക്കും. നമ്മള്‍ നമ്മുടെ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി, ആഹിറത്തിനു വേണ്ടി തിരക്കിലായിരിക്കണം, ആ ദിവസം. നമ്മള്‍ അള്ളാഹു (സു) യോട് യാചിക്കുന്നതി വ്യാപൃതരായിരിക്കണം, നമ്മുടെ അനുസരണക്കേടിനും, അസൂയക്കും, ധിക്കാരത്തിനും, അഹംഭാവത്തിനും, പിശുക്കിനും, അശ്രദ്ധക്കും എല്ലാത്തിനുമായി പൊറുക്കലിനു വേണ്ടി യാചിക്കണം. അങ്ങനെ നിങ്ങള്‍ ആത്മാര്‍ഥരായ ദാസന്‍മാരായി അള്ളാഹു (സു) യുടെ അടുക്കലേക്ക് മടങ്ങണം. നബി (സ) സൂചിപ്പിച്ച പേരുകളിലേക്ക് നിങ്ങള്‍ ഒന്നു നോക്കൂ... ഹസ്രത്ത് ആദം, ഹസ്രത്ത് നൂ, ഹസ്രത്ത് ഇബ്രാഹീം, ഹസ്രത്ത് ഇസ്മഈല്‍, ഹസ്രത്ത് മൂസ, ഹസ്രത്ത് ദാവൂദ്, ഹസ്രത്ത് ഈസ അലൈഹിസ്സലാം. അള്ളാഹു (സു) അവര്‍ക്കെല്ലാം കരുണ ചൊരിഞ്ഞു. അവരുടെ ഏറ്റവും വിഷമ ഘട്ടത്തില്‍. അവരുടെ വഴി ആശുറ ദിവസത്തില്‍ തുറന്ന് കൊടുത്തു. കാരണം അവര്‍ അള്ളാഹു (സു) അനുസരണയുള്ള ദാസന്‍മാരായിരുന്നു. കാരണം, അവര്‍ അള്ളഹുവിണ്റ്റെ വഴിയേ ഓടുകയായിരുന്നു. അവര്‍ അള്ളാഹുവിണ്റ്റെ മാര്‍ഗ്ഗത്തില്‍ അവണ്റ്റെ പ്രീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. നമുക്ക് അള്ളഹുവിണ്റ്റെ അനനുഗ്രഹമോ, കരുണ്യമോ, പ്രതിഫലമോ വേണമെങ്കില്‍, നമ്മള്‍ അതിനു വേണ്ടി ജീവിക്കണം, അതിനു വേണ്ടി മരിക്കണം. നമ്മള്‍ അള്ളാഹു (സു) ക്ക് വേണ്ടിയാണെങ്കില്‍, അവണ്റ്റെ റസൂല്‍ (സ) ക്ക് വേണ്ടിയാണെങ്കില്‍, അവണ്റ്റെ ഔലിയാക്ക് വേണ്ടിയാണെങ്കില്‍, ആശുറ ദിവസം നമ്മിലേക്ക് തുറക്കപ്പെടും, അത് കാരണം എല്ലാം സുഗമമാകും. കാരണം, അനുസരണയില്ലാത്തവര്‍ക്ക് ശിക്ഷയുണ്ട്. പക്ഷെ, അനുസരണയുള്ളവര്‍ ആ ദിവസം സംരക്ഷിക്കപ്പെടും. അല്ലാത്തവര്‍ ശിക്ഷിക്കപ്പെടും. അനുസരണയില്ലാത്ത നൂഹ് നബി(അ) ണ്റ്റെ കാലത്തുള്ളവരും, നിംറൂദും, ഫിര്‍ഔനും ആശുറ ദിയവസത്തില്‍ ശിക്ഷിക്കപ്പെട്ടു. അതു കൊണ്ട്, നമ്മള്‍ ഏത് വിഭാഗത്തില്‍ പെടുന്നു എന്ന് നാമറിയണം, എങ്ങനെ ജീവിക്കുന്നുവെന്ന്? നമ്മള്‍ ഇരിക്കുകയും, ചിന്തിക്കുകയും വേണം, ആത്മാര്‍ഥതയോടെ നമ്മോട് തന്നെ ചോദിക്കുക. ഞാന്‍ ഇബ്രാഹീ (അ) ണ്റ്റെ വഴിയേ ആണോ അതോ നിംറൂദിണ്റ്റെ വഴിയെ ആണോ? ഫിര്‍ഔനിണ്റ്റെ വഴിയേ ആണോ? അതോ റസൂല്‍ (സ) യുടെ വഴിയെ അണോ? അബൂ ജഹ്ളിണ്റ്റെ വഴിയെ അണോ? കാരണം എല്ലാ നല്ല ദാസന്‍മാര്‍ക്കും എതിരായി അവിടെ ഒരു എതിരാളിയുണ്ട്. നമ്മള്‍ അതില്‍ നല്ലതിലാണോ? അതോ അനുസരണയില്ലാത്ത വിഭാഗത്തിലാണോ? ഈ ആശുറ ദിവസത്തില്‍, 1375 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അള്ളാഹുവിണ്റ്റെ ഏറ്റവും അടുത്തവരായ, ഖര്‍ബലയിലെ ശഹീദ്, സയ്യിദ്നാ ഹുസൈന്‍ ഇബ്‌നു അലി (റ.അ), അവരും അവരുടെ കൂടെയുള്ളവരും സത്യത്തിനു വേണ്ടി നിലകൊണ്ടു. അസത്യത്തിണ്റ്റെ ഭാഗത്ത് യസീദും കൂട്ടാളികളും സര്‍വ്വ സന്നാഹങ്ങളുമായി. നമുക്കെല്ലവര്‍ക്കും അറിയും പോലെ, ഖര്‍ബലയില്‍, ഹിജ്‌റ 61 ന് ശേഷം, മുഹറം 10 ന്, മുസ്ളിംകള്‍ എന്ന് പറയുന്നവര്‍ പ്രവാചകരുടെ (സ) കുടുംബത്തിനെ അരും കൊല ചെയ്തു. ആദ്യത്തില്‍ ഒരു പാട് പേരുണ്ടായിരുന്നുവെങ്കില്‍, ഖര്‍ബലയിലെത്തുമ്പോള്‍ എണ്ണം കുറഞ്ഞു വന്നു. യുദ്ധം വന്നപ്പോള്‍. നമ്മുടെ ശൈഖ് പറഞ്ഞ പോലെ, ഹസ്രത്ത് ഹുസൈന്‍ (റ) ബാക്കിയുള്ളവരോട് പറഞ്ഞു. അവര്‍കള്‍ക്ക് അവരുടെ ഹ്രദയം അറിയാമായിരുന്നു. ഹുസൈന്‍ (റ) പറഞ്ഞു: നിങ്ങളെല്ലവരും എണ്റ്റെ കൂടെ വന്നു, എനിക്കറിയാം നിങ്ങളില്‍ പലര്‍ക്കും തിരിച്ചു പോവണമെന്നുണ്ട്, നിങ്ങളില്‍ പലരും കരുതുന്നത് യസീദ് വീമ്പിളക്കുകയാണെന്നാണ്. അല്ല. നാളെ ഉച്ചയ്ക്ക്, നമ്മള്‍ ഇവിടം ഉണ്ടാവില്ല. നിങ്ങളെല്ലവരും ഞാന്‍ ഖലീഫയാകാന്‍ കാത്തരിക്കുകയാണ്. വാതില്‍ തുറന്ന് കിടക്കുകയാണ്. ഞാന്‍ നിങ്ങളെക്കുറിച്ച് വിസ്താര നാളില്‍ ഒന്നും പറയില്ല, നിങ്ങള്‍ എന്നെ ഒട്ടയ്ക്കാക്കുയാണെങ്കില്‍, എനിക്കറിയാം, ദിവസങ്ങള്‍ക്ക് ശേഷം എന്നെ വിട്ടു പോയതില്‍ നിങ്ങള്‍ ലജ്ജിക്കും. പക്ഷെ, നിങ്ങള്‍ക്ക് സത്യത്തില്‍ ഇവിടെയുണ്ടാകണമെന്നില്ല. തങ്ങള്‍ പറഞ്ഞു, ഇന്ന് നിലാവില്ല, ഞാന്‍ എണ്റ്റെ കൂടാരത്തിലേക്ക് പോവുകയാണ്. പുലരുന്നതിണ്റ്റെ മുമ്പുള്ള ഇരുട്ടില്‍ നിങ്ങള്‍ക്ക് ഇവിടം വിടാം. ഞാനൊരിക്കലും നിങ്ങളെക്കുറിച്ച് പരാതി പറയില്ല. അവര്‍ നിലവിളിച്ചു പറഞ്ഞു: "യാ ഹുസൈന്‍, ഞങ്ങളുടെ ജീവിതം നിങ്ങള്‍ക്കു വേണ്ടി ത്യജിക്കുന്നു." പക്ഷെ!, രാവിലെയാകുമ്പോഴേക്കും എല്ലാവരും പോയിരുന്നു. അവര്‍ പ്രവാചക കുടുമ്പത്തെ ഒറ്റയ്ക്കാക്കി സ്ഥലം വിട്ടു. അവര്‍ ഹുസൈനികളെന്ന് പറയുന്നു, പക്ഷെ, അവരുടെ നാമങ്ങള്‍ ദ്രോഹികളുടെ ബുക്കില്‍ ചേര്‍ക്കപ്പെട്ടു. അത് കൊണ്ട്, യാതൊരു തെളിവുമില്ലാതെ, നിങ്ങള്‍ ഹുസൈനിയാണെന്ന് പറയാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. ഹക്ഖാനിയെന്നതിന് നിങ്ങള്‍ക്ക് എന്താണ് തെളിവുള്ളത്? അത് അള്ളാഹു (സു) ക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയെന്നതാണ്. നമ്മുടെ പിതാവിനോ, മാതാവിനോ, മക്കള്‍ക്കോ, ദുന്യാവിനോ, മറ്റെന്തെങ്കിലും കാര്യത്തിനോ വേണ്ടിയല്ല. അത് വാക്കിലല്ല, പ്രവര്‍ത്തിയിലാണ്. ആരാണോ അള്ളാഹുവിനു റസൂലിനും വേണ്ടി മരിക്കുന്നത്, അവന്‍ അത് അവണ്റ്റെ ശൈഖിനു വേണ്ടി കൂടി അത് ചെയ്തു. അള്ളാഹു (സു) ഖുര്‍ആനില്‍ പറഞ്ഞ പോലെ, "നിങ്ങള്‍ അള്ളാഹുവിനെ അനുസരിക്കൂ, പ്രവാചകരെ അനുസരിക്കൂ, പിന്നെ ശരിയായ പാതയിലുള്ള വഴികാട്ടികളെയും" നമ്മള്‍ നമ്മെ തന്നെ നോക്കണം, നമ്മള്‍ നല്ലതാണോ, അതോ ചീത്തയാണോ എന്നത്. നമ്മള്‍ നമ്മുടെ ശൈഖിനെ അടുക്കല്‍ അനുസരണക്കേടുള്ളവരാണോ എന്നുള്ളത്. നമ്മള്‍ അഹംഭാവമുള്ളവരാണെങ്കില്‍, നമ്മല്‍ ഫിര്‍ഔനിനേക്കളും, യസീദിനേക്കളും താഴെയാണ്. നിങ്ങള്‍ ശൈഖിണ്റ്റെ വാക്കുകള്‍ കേള്‍ക്കൂ: "ഇത് ഒരു കെട്ടു കഥയല്ല, എനിക്കറിയാം, നിങ്ങള്‍ക്കര്‍ക്കും ഇതിണ്റ്റെ ഗൌരവം മനസ്സിലായില്ല എന്നുള്ളത്. എനിക്കറിയാം, ചിലപ്പോള്‍ നിങ്ങള്‍ക്കും. അതിനു മുമ്പ്, ഞാന്‍ വിചാരിക്കുന്നു, നിങ്ങള്‍ മനസ്സിലാക്കുമെന്ന്. ദുന്‍യാവില്‍ ത്യജിക്കാന്‍ വേണ്ടി ഒന്നുമില്ല. നിങ്ങള്‍ സ്വയം ത്യജിക്കുന്നതല്ലാതെ. അത് അള്ളഹു (സു) നും, റസൂല്‍ (സ) ക്കും വേണ്ടിയാവുക. മറ്റൊന്നുമില്ല. അങ്ങനെയെങ്കില്‍, നിങ്ങള്‍ എന്നെന്നേക്കുമായി ജീവിക്കും. നിങ്ങളെന്തിനു പിറകെയാണോ ഓടിക്കൊണ്ടിരിക്കുന്നത്, അതൊക്കെ ഒരൂ ദിവസം ഇല്ലാതാവും. ഈ ലോകം ദ്രോഹികളുടെ ലോകമാണ്. മറക്കരുത്. ആണും, പെണ്ണും. ആരും യസീദിനേക്കാളും ഉന്നതരാണെന്ന് ധരിക്കേണ്ട. അവര്‍ ചെയ്ത അതേ അഹംഭാവം നിങ്ങളിലുമുണ്ട്. അതെ. നിങ്ങള്‍ അത് വിശ്വസിക്കുകയും അതിനെ മറികടക്കാന്‍ ജീവിക്കുകയും ചെയ്യുക. നമ്മള്‍ ചോദിക്കുകയാണ് അള്ളാഹു (സു) യോട്. നമ്മെ ഒറ്റപ്പെടുത്താതിരിക്കാന്‍. നമ്മെ സത്യത്തില്‍ നില നിര്‍ത്താന്‍, ഹുസൈന്‍ (റ) ണ്റ്റെയും ഹസന്‍ (റ) ണ്റ്റെയും കൂടെ. നമ്മുടെ ശൈഖിണ്റ്റെ കൂടെ,, നമ്മെ ഒരിക്കലും ഒറ്റപ്പെടുത്താതെ. അമീന്‍. ഹസ്രത്ത് ലോക്മാന്‍ ഹോജ എഫന്ദി. ശൈഖ് അബ്ദുല്‍ കരീം എഫന്ദീ (ഖ.സി) യുടെ ഖലീഫ.
|
SOHBETS BY ലോക്മാന്‍ ഹോജ എഫന്ദി
CHOOSE SOHBET |