ബിസ്മില്ലാഹിറഹ്മാനിറഹീം ആദ്യം, നിങ്ങള്‍ നിങ്ങളുടെ അഹംഭാവത്തിനെതിരെ നീങ്ങണം. നിങ്ങളുടെ ശത്രുവിനെതിരെ പൊരുതാന്‍, നിങ്ങള്‍ ആദ്യം നിങ്ങളുടെ ശത്രു ആരെന്നറിയണം. നിങ്ങള്‍ക്ക് നിങ്ങളുടെ ശത്രുവിനെ അറിയില്ലെങ്കില്‍, നിങ്ങള്‍ക്ക് അതിനെതിരെ പൊരുതുവാനും സാധിക്കില്ല. നിങ്ങളുടെ അഹംഭാവത്തെ വളരെ നിസ്സാരമായി കാണരുത്. അഹംഭാവം, അള്ളാഹുവിണ്റ്റെ ഔലിയാക്കള്‍ അതിനെക്കുറിച്ച് പറയുന്നത്, അഹംഭാവമെന്നത് ശൈത്താനെക്കാളും എഴുപത് മടങ്ങ് ശക്‌തമാണ്. തീര്‍ച്ചയായും, അങ്ങിനെ തന്നെയാകുന്നു. ശൈത്താന്‍ അള്ളാഹുവിണ്റ്റെ മുമ്പില്‍ ഒരു തവണ അനുസരണയില്ലാത്തവനായി, നമ്മുടെ അഹംഭാവം ഒരോ നിമിഷവും അള്ളാഹുവിണ്റ്റെ മുമ്പില്‍ അനുസരണയില്ലാതെയാകുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ശത്രുവിനെ അറിയില്ലെങ്കില്‍, നിങ്ങള്‍ക്ക് അതിനെതിരെ പൊരുതാനും സാധ്യമല്ല. നമ്മള്‍ ഈ പാതയിലും, കൂട്ടായ്മയിലുമുള്ളത് നമ്മുടെ ഉള്ളില്‍ പതിയിരിക്കുന്ന ശത്രുവിനെ മനസ്സിലാക്കാനാണ്. നിങ്ങള്‍ക്കിപ്പോഴും മനസ്സിലാക്കാന്‍ സാധ്യമല്ലെങ്കില്‍, നിങ്ങളിപ്പോഴും ഒരു സ്ഥാനത്തു തന്നെയാണെങ്കില്‍, അവിടെ അകപ്പെടുകയാണെങ്കില്‍, പുറത്ത് വരിക. കാര്യങ്ങള്‍ മനസ്സിലാക്കുക. കാരണം, നിങ്ങള്‍ എത്രത്തോളം നിങ്ങളുടെ ശത്രുവിനെ മനസ്സിലാക്കി എന്നു കരുതുന്നുവോ, ആ ശത്രു പുതിയ അടവുകളുമായി, പുതിയ പദ്ധതികളുമായി, പുതിയ കുബുദ്ധികളുമായി നിങ്ങളെ സമീപിക്കും. നിങ്ങള്‍ നിങ്ങളുടെ ശത്രുവിനെ വളരെ അടുത്തു നിര്‍ത്തുന്നില്ലെങ്കില്‍, ഒരു ചൈനീസ് പറഞ്ഞ പോലെ, "നിങ്ങള്‍ നിങ്ങളുടെ ചങ്ങാതിമാരുമായി അടുപ്പത്തിലയിരിക്കുക, ശത്രുക്കളുമായി വളരെ അടുപ്പത്തിലും", നമ്മള്‍ ഈ കൂട്ടായ്മയില്‍ നമ്മുടെ ഉള്ളില്‍ പതുങ്ങിയിരിക്കുന്ന അഹംഭാവത്തെ വളരെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. നമ്മള്‍ അതിനെക്കുറിച്ച് എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുകയാണ്, അല്ലേ? നമ്മള്‍ ആതമാവിനെക്കുറിച്ചോ, അല്ലെങ്കില്‍ അതിണ്റ്റെ ആത്മീയ തലങ്ങളെക്കുറിച്ചോ അല്ല സംസാരിക്കുന്നത്, അല്ലെങ്കില്‍ അതിന് എന്തൊക്കെ ദര്‍ശിക്കാന്‍ കഴിയുമെന്നോ, അതിണ്റ്റെ ആഴങ്ങള്‍ അന്വേഷിക്കുകയോ അല്ല. അതാണു നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ നിങ്ങള്‍ക്കു മറ്റു പാതകള്‍ പിന്തുടരാം. ഇവിടെ, നമ്മള്‍ നമ്മുടെ ശത്രുവിനെ (അഹംഭാവം) വളരെ അടുത്തു നിര്‍ത്തിയിരിക്കുന്നു, എന്നിട്ടതിനെ മനസ്സിലാക്കുന്നു. ആ സമയം നിങ്ങള്‍ക്കതിനെതിരെ പോരാടാന്‍ സാധിക്കും. - ശൈഖ് ലോക്മാന്‍ എഫന്ദി ഹസ്രത്ത്.
|
SOHBETS BY ലോക്മാന്‍ ഹോജ എഫന്ദി
CHOOSE SOHBET |