ബിസ്മില്ലാഹിറഹ്മാനിറഹീം ആദരവായ റസൂലുള്ളാഹ് (സ) ഈ ലോകത്തോട് വിട പറഞ്ഞ സമയം, ചിലര്‍ പറയാന്‍ തുടങ്ങി, 'നമുക്ക് മുസ്ളിമാകണം, നമുക്ക് ശഹാദത് കലിമ ചൊല്ലണം, നമുക്ക് പ്രാര്‍ത്ഥിക്കണം, നമുക്ക് റമദാനില്‍ നോമ്പനുഷ്ഠിക്കണം, നമുക്ക് ഹജ്ജിനു പോകണം. ഒരു കാര്യം മാത്രം, നമ്മള്‍ നമ്മുടെ സകാത്ത് കൊടുക്കില്ല.' അതിനെക്കുറിച്ച് നമ്മുടെ ബഹുമാനപ്പെട്ട ശാഹിബു സൈഫ് അബ്ദുല്‍ കരീം അര്‍-റബ്ബാനി പറയുന്നു, അതിനെക്കുറിച്ച് പഠിപ്പിക്കുന്നു, "ആദരവായ റസൂലുള്ളാഹ് (സ) ഈ ലോകത്തു നിന്നും മറയുകയും, ഖലീഫയായി അബൂബക്കര്‍ സിദ്ധീഖ് (റ) സ്ഥാനമേല്‍ക്കുകയും ചെയ്ത് അവസരത്തില്‍, കുറച്ച് മുസ്ളിം നാമധാരികള്‍, വിശ്വാസികളെന്നു പറയുന്നവര്‍, അവരുയര്‍ന്നു വന്നു, അവര്‍ പറഞ്ഞു, "നമുക്ക് സകാത്ത് കൊടുക്കേണ്ടത് നിര്‍ത്തണം. നമുക്കത് കൊടുക്കേണ്ടാതില്ല." ഖലീഫ അവര്‍ക്കെതിരില്‍ യുദ്ധം പ്രഖ്യാപിച്ചു. അബൂബക്കര്‍ സിദ്ധീഖ് (റ) അതിനുത്തരവിട്ടു. അങ്ങനെ അവര്‍ അവര്‍ യുദ്ധത്തിനായി പോയി. അതില്‍ ഒരുപാട് പരിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയര്‍ ശഹീദായി. അതുകൊണ്ടായിരുന്നു, പിന്നീട് അവര്‍ ഖുര്‍ആന്‍ ഒരുമിച്ച് കൂട്ടാന്‍ തീരുമാനിച്ചത്. ആ സമയം വരേക്കും അവര്‍ അതു ചെയ്തിരുന്നില്ല. കാരണം, അത് റസൂലുള്ളാഹ് (സ) യുടെ സുന്നത്തില്‍ പെട്ടതായിരുന്നില്ല. പരിശുദ്ധ ഖുര്‍ആന്‍, അത് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകര്‍ന്നു നല്‍കേണ്ടതാണ്. പക്ഷെ,ഖുര്‍ആന്‍ മനപ്പാഠമുള്ളവര്‍ ആ യുദ്ധത്തില്‍ ശഹീദായി. നിങ്ങള്‍ മനസ്സിലാക്കണം, അവര്‍ യുദ്ധത്തിനു പോയത്, ഇസ്ളാമിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരിലായിരുന്നു. അവര്‍ ഖലീഫക്കെതിരില്‍ പറഞ്ഞവരായിരുന്നു. "നമ്മള്‍ സകാത് കൊടുക്കില്ല. പക്ഷെ, മറ്റുള്ള കാര്യങ്ങള്‍ ചെയ്യും. സകാത് കൊടുക്കില്ല." അങ്ങിനെയായിരുന്നു, ഭരണകര്‍ത്താവ് അവര്‍ക്കെതിരില്‍ യുദ്ധം പ്രഖ്യാപിച്ചത്, അതില്‍ ഒരുപാട് ഖുര്‍ആന്‍ മനപ്പാഠമുള്ളവര്‍ ശഹീദാകുമെന്നറിഞ്ഞിട്ടും. ആര്‍ക്കാണോ പ്രാര്‍ത്ഥനയില്ലാത്തത്, അവര്‍ക്ക് ഇസ്ളാമുമില്ല. ഇന്ന്, കിഴക്കും, തെക്കും വടക്കും, പടിഞ്ഞാറും മുസ്ളിംകള്‍ ബുദ്ധിമുട്ടിലാണ്. അതിനു പ്രധാന കാരണം സകാത് കൊടുക്കുന്നത് നിര്‍ത്തിയതാണ്. നമ്മുടെ ശൈഖ് പറയുന്നു മുസ്ളിം സമൂഹം അധ:പതിച്ചു പോയി. അവരുടെ അധ:പതനത്തിനു കാരണം, അവര്‍ സകാത് കൊടുക്കുന്നത് നിര്‍ത്തിയതാണ്. - ശൈഖ് ലോക്മാന്‍ എഫന്ദി ഹസ്രത്.
|
SOHBETS BY ലോക്മാന്‍ ഹോജ എഫന്ദി
CHOOSE SOHBET |