ബിസ്മില്ലാഹിറഹ്മാനിറഹീം ഹുബ്ബുദ്ദുന്‍യ, ദുന്‍യാവിനോടുള്ള സ്നേഹം, അത് ഒരുപാട് തിന്‍മകളുടെ തുടക്കമാണ്. ഒരിക്കല്‍ നിങ്ങള്‍ ഈ ദുന്‍യാവിനോട് സ്നേഹത്തിലായാല്‍, അതിനര്‍ത്ഥം നിങ്ങള്‍ക്ക് പിന്നെ മരിക്കണ്ട എന്നതാണ്. നിങ്ങള്‍ വിചാരിക്കും, നിങ്ങള്‍ക്ക് ഇവിടെ എപ്പോഴും ജീവിച്ചിരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍. അറിയുക. മരണമെന്നത് ശാശ്വതമായ ഒരു ജീവിതത്തിണ്റ്റെ തുടക്കമാണ്. മരണമെന്നത് നിങ്ങളുടെ യഥാര്‍ത്ഥമായ ജീവിതത്തെ കണ്ടുമുട്ടുന്ന കാര്യമാണ്. നിങ്ങള്‍ അതിനെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍, അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ അള്ളാഹുവിനെ ഇഷ്ടപ്പെടുന്നില്ല എന്നതാണ്. നിങ്ങള്‍ അള്ളാഹുവിനെ കാണുവാന്‍ ഇഷ്ടപ്പെടുന്നില്ല. ഇരുപത്തിനാലു മണിക്കൂറും ദിക്ര്‍ ചില്ലുകയും, ആരാധിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരും, ദുന്‍യാവില്‍ ഇഷ്ടം വെച്ച് പ്രവര്‍ത്തിക്കുന്നു. അവനായിരിക്കും ഏറ്റവും ബലഹീനന്‍. അവനായിരിക്കും മറ്റുള്ളവര്‍ക്ക് വേണ്ടി സേവനം ചെയ്യാന്‍ തയ്യാറാകാത്തവന്‍, അങ്ങനെയാണെങ്കില്‍, ഒരു അനുഗ്രഹവും സംതൃപ്തിയും അവണ്റ്റെ കൂടെയുണ്ടാകില്ല. അങ്ങനെയുള്ളൊരുത്തണ്റ്റെ കൂടെ സമാധാനവും ഉണ്ടാവില്ല. സംതൃപ്തി അവനിലേക്ക് വരില്ല. ഒരു മനുഷ്യന് എങ്ങിനെ ഭയത്തോടെ ജീവിക്കാന്‍ സാധിക്കും? അവന്‍ മരണത്തെ ഭയക്കുകയാണോ? അവന്‍ അവനിലേക്ക് എന്തോ കാര്യം വരുമെന്നതില്‍ ഭയന്നിരിക്കുന്നു. എല്ലാവരിലേക്കും വന്നു ചേരുന്ന ആ കാര്യത്തെ അവന്‍ ഭയക്കുന്നു. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, മുസ്ളിം, കൃസ്റ്റ്യന്‍, ജൂതന്‍, ബുദ്ധന്‍, ഹിന്ദു, ആരാവട്ടെ, അവര്‍ പറയുന്നു, കവി പറയുന്നു "മരണമെന്നത് അത് എല്ലാ തലങ്ങളെയും ഒരുമുച്ചു കൊണ്ടുവരും. അത് ഒരു തരത്തിലുള്ള സമമാക്കലാണ്." അങ്ങിനെയെങ്കില്‍, നമ്മളെങ്ങനെയാണ് ജീവിക്കുന്നത്, അത് നമ്മളെ മരണമെന്നത് എപ്പോഴാണോ നമ്മില്‍ ആഗതമാകുന്നത്, അപ്പോള്‍ നമ്മള്‍ നല്ല നിലയില്‍ അതിനെ പുല്‍കുവാന്‍ തയ്യാറാക്കുന്നതായിരിക്കണം. നമ്മുടെ ആദരവായ റസൂലുള്ളാഹ് (സ) യും ശൈഖും പഠിപ്പിക്കുന്നു "മരണത്തിനു വേണ്ടിയുള്ള ഒരുക്കത്തിനായി നിങ്ങള്‍ ജീവിക്കുക". കാരണം, ഈ ജീവിതം അത് ഒരു അറ്റമില്ലാത്ത ജീവിതത്തിനു വേണ്ടിയുള്ള യാത്രയാണ്. ഒരിക്കല്‍ നമ്മള്‍ അതിണ്റ്റെ വാതില്‍ കടന്നാല്‍, എന്നിട്ടു നമ്മള്‍ ഖബറിലേക്ക് കടന്നാല്‍, അതാണ് നമ്മുടെ നാഥനിലേക്കുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര. നമ്മളെന്താണ് അതിനു വേണ്ടി ഇവിടെ ഒരുക്കുന്നത്? തയ്യാറാക്കുന്നത്? ഈ ലോകത്തു നിന്നും ഒന്നും ചെയ്യാതെ പോകാമെന്നു നമ്മള്‍ പറയുകയാണോ? അല്ല. നമ്മള്‍ നമ്മുടെ കഴിവിണ്റ്റെ പരമാവധി എല്ലാം ചെയ്യുന്നു. പക്ഷെ, ഒരു പരിധി കഴിയുകയും, നിങ്ങളുടെ മനസ്സില്‍ ദുന്‍യാവിനോടുള്ള സ്നേഹം കൂടുകയും ചെയ്താല്‍, ആ സമയം നമ്മള്‍ ദുന്‍യാവിനെ ആരാധിക്കുന്നവരായി. ആ സമയമാകുന്നു, നമ്മള്‍ ഒരു ദിവസം കോടിക്കണക്കിനു 'ലാ ഇലാഹ ഇല്ലള്ളാഹ്' എന്നു പറഞ്ഞാലും, എന്നിട്ടും ആ "ഇലാഹ്" എന്ന ആരാധിക്കുന്ന കാര്യം ദുന്‍യാവ് ആയി നിങ്ങളുടെ മനസ്സിലുണ്ട്, അതിനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്. - ശൈഖ് ലോക്മാന്‍ ഹോജ എഫന്ദി.
|
SOHBETS BY ലോക്മാന്‍ ഹോജ എഫന്ദി
CHOOSE SOHBET |