ബിസ്മില്ലാഹിറഹ്മാനിറഹീം ബിസ്മില്ലാഹിറഹ്മാനിറഹീം. നമ്മള്‍ സംസാരിക്കുമ്പോള്‍, ശൈഖ് എഫന്ദി സംസാരിക്കുമ്പോള്‍, സത്യത്തിനെ ആള്‍ക്കാര്‍ സംസാരിക്കുമ്പോള്‍, അവിടെ ഏത് ത്വരീഖത്താണോ, ഏതു തരത്തിലുള്ള ആള്‍ക്കാരാണെന്നോ പ്രശ്നമല്ല. അവര്‍ പറയും "അതെ, നമുക്ക് തിരിച്ചറിവുണ്ടാകുന്നു". കാരണം, ശൈഖ് നിങ്ങളെ പഠിപ്പിക്കുന്നത് സിദ്ധാന്തങ്ങളല്ല, ശൈഖ് പഠിപ്പിക്കുന്നത്, വളരെ ലളിതവും ഉത്തമവുമായ കാര്യങ്ങളാണ്. അത് ലോകത്തിനാകമാനെയും റഹ്മത്തായ, ആദരവായ റസൂലുള്ളാഹ് (സ), ലോകത്തിണ്റ്റെ ഗുരു, വഴികാട്ടി, അവസാനമായും, അവസാന കാലത്തേക്കും നിയോഗിക്കപ്പെട്ട പ്രവാചകര്‍, അതായത്, അവര്‍ സംസാരിക്കുമ്പോള്‍, ആരുടെയൊക്കെ ഹൃദയങ്ങളാണോ സത്യത്തിനു വേണ്ടി കേള്‍ക്കുന്നത്, അവര്‍ അത് സത്യമാണെന്ന് മനസ്സിലാക്കുന്നു. അത് സത്യമാണ്, അങ്ങനെ പറയുന്നതില്‍ കാര്യമുണ്ട്, ഇത് വെറും തത്വങ്ങളല്ല, ഇതൊരു മഹത്തായ സത്യമാണ്. നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കരുത്. ശൈഖ് സംസാരിക്കുമ്പോള്‍, അത് കൊണ്ടാണ്, ഔലിയാക്കള്‍ സംസാരിക്കുമ്പോള്‍, സൂഫി ഗുരുക്കന്‍മാറ്‍ സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് കാണാം, വ്യത്യസ്തങ്ങളായ മതത്തില്‍ നിന്നും ആളുകള്‍ അവരുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നു. അവര്‍ അങ്ങനെയുള്ള സ്ഥലങ്ങളില്‍ പോകുകയും, സത്യം മനസ്സിലാക്കുകയും ചെയ്യുന്നു. വ്യത്യസ്തമായ മതവിഭാഗക്കാര്‍ പോലും. അവര്‍ പറയുന്നു. "അതെ, ആ പറയുന്നത് സത്യമാണ്. ഇതു തന്നെയാണ് അവരും നമ്മെ പഠിപ്പിക്കുന്നത്. പക്ഷെ, നിങ്ങള്‍ നമ്മെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു." ഇതാണ് അവര്‍ സൂഫിസമെന്നും, ത്വസവ്വുഫ് എന്നും പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത്. അത് എല്ലായിടത്തും കവിഞ്ഞൊഴുകുന്നു. -ശൈഖ് ലോക്മാന്‍ ഹോജ എഫന്ദി.
|
SOHBETS BY ലോക്മാന്‍ ഹോജ എഫന്ദി
CHOOSE SOHBET |