ബിസ്മില്ലാഹിറഹ്മാനിറഹീം ആദരവായ റസൂലുള്ളാഹ് (സ) പറയുന്നു: "ഈ സമുദായത്തിനു അവരുടെ വിശ്വാസം നഷ്ടപ്പെടുന്നത് വരെ ശൈത്താനു അവരെ വഴിപിഴച്ചവരാക്കാന്‍ കഴിയില്ല, പക്ഷെ, നിങ്ങള്‍ ചെറിയ കാര്യങ്ങളിലേക്ക് നോക്കൂ, കാരണം, ശൈത്താന്‍ ആ വിധ കാര്യങ്ങളിലൂടെ നിങ്ങളെ ആക്രമിക്കും. " (അല്ലെങ്കില്‍, റസൂലുള്ളാഹ് (സ) പറഞ്ഞതു പോലെ) അങ്ങിനെയുള്ള ചെറിയ കാര്യങ്ങളില്‍ നിന്നും, അവര്‍ നിങ്ങളെ നിങ്ങളുടെയുള്ളില്‍ നിന്നും ആക്രമിക്കും, അങ്ങനെ എല്ലാം തകര്‍ന്നു വീഴും. അള്ളാഹു (സു) റസൂലുള്ളാഹ് (സ) ക്ക് അവരുടെ സമുദായത്തിനെ കാണിച്ചു കൊടുത്തപ്പോള്‍, പ്രവാചകര്‍ (സ) വളരെ സന്തോഷത്തിലായി. കാരണം, ആ സമുദായമായിരുന്നു മറ്റുള്ള പ്രവാചകരുടെ സമുദായത്തേക്കളും വലുത്, അത് മറ്റുള്ള സമുദായത്തേക്കാളും വളരെയേറെ സുന്ദരവുമാണ്. പക്ഷെ, അള്ളാഹു (സു) റസൂലുള്ളാഹ് (സ) യുടെ സമുദായത്തിണ്റ്റെ അധ:പതനത്തെക്കുറിച്ച് കാണിച്ച് കൊടുത്തപ്പോള്‍, സുന്ദരമായ നിറങ്ങളും വര്‍ണ്ണങ്ങളും ഇരുണ്ടതും വൃത്തിഹീനവുമായി മാറുന്നത് കാണിച്ചു കൊടുത്തപ്പോള്‍, ആദരവായ റസൂലുള്ളാഹ് (സ) അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കാനു കരയാനും തുടങ്ങി, പ്രവാചകര്‍ (സ) യുടെ സമുദായത്തിനു വേണ്ടി. അള്ളാഹ് (സു) പറഞ്ഞു: "എണ്റ്റെ ഹബീബ്, താങ്കളുടെ കര്‍മ്മം എന്നത്, അത് എണ്റ്റെ സമുദായത്തെ ഞാന്‍ എങ്ങിനെയാണോ ഉണ്ടാക്കിയത് അങ്ങിനെ എന്നിലേക്ക് തിരിച്ചേല്‍പ്പിക്കുക, പരിശുദ്ദരായി, വൃത്തിയുള്ളവരായി, സുന്ദരമായും. " അവര്‍ തന്നെ തിന്‍മകളിലായിരിക്കുമ്പോള്‍ അള്ളാഹ് (സു) പറയുന്നു: "നിങ്ങളുടെ കര്‍മ്മം, അവരെ എന്നിലേക്ക് യഥാര്‍ത്ഥമായ സ്ത്ഥാനത്തിലേക്ക് എത്തിക്കലാണ്." ആ സമയമാകുന്നു പ്രവാചകര്‍ (സ) അനന്തരാവകാശികള്‍ക്കായി അള്ളാഹു (സു) യോട് സഹായം തേടിയത്. അവര്‍ ആരാണ്? അവരാകുന്നു അള്ളാഹുവിണ്റ്റെ ഔലിയാക്കള്‍. അവര്‍ പ്രവാചകരല്ല. പക്ഷെ, അവര്‍ പ്രവാചകരുടെ അനന്തരാവകാശികളാകുന്നു. അവര്‍ ഈ സമുദായത്തിനു താക്കീത് നല്‍കുന്നു. അവര്‍ ഈ സമുദായത്തിനു സഹായം നല്‍കുന്നു, പക്ഷെ, ഭൂരിഭാഗം ആളുകളും അനുസരണയില്ലായ്മയിലേക്ക് നീങ്ങി. ആ സമയം ഔലിയാക്കള്‍ അകലങ്ങളിലേക്ക് നീങ്ങും. ആ സമയം, ആരാണോ ആത്മാര്‍ത്ഥതയുള്ളവര്‍, അവര്‍ അവാരെ കണ്ടെത്തും. അവര്‍ക്ക് മലമുകളിലേക്ക് പോകേണ്ടതുണ്ടെങ്കിലും. അള്ളാഹു (സു), റസൂലുള്ളാഹ് (സ) യുടെ ഈ സമുദായത്തിനെ സഹായിക്കുവാനായി ഔലിയാക്കളെ നല്‍കി, ഈ സമുദായത്തിനെ അള്ളാഹു (സു) എങ്ങിനെയാണോ സൃഷ്ടിച്ചത്, ആ നിലയിലേക്ക്, ആ പരിശുദ്ധിയിലേക്ക് നയിക്കുവാനായി. അതാണ് പ്രത്യേകമായ സ്മരണയും കര്‍മ്മവും, അതാണ് നക്ശിബന്ദി പാതയിലെ പ്രാധാനപ്പെട്ട കര്‍മ്മം. അതാണ് നമ്മള്‍ ചില കാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കന്‍ കാരണം. ജനങ്ങളെ അവരുടെ യഥാര്‍ത്ഥമായ പരിശുദ്ധിയിലെത്തിക്കാന്‍. - ഹസ്രത് ശൈഖ് ലോക്മാന്‍ ഹോജ എഫന്ദി
|
SOHBETS BY ലോക്മാന്‍ ഹോജ എഫന്ദി
CHOOSE SOHBET |