ബിസ്മില്ലാഹിറഹ്മാനിറഹീം നിങ്ങള്‍ ഒറ്റക്കാണ്. പക്ഷെ, നിങ്ങള്‍ അള്ളാഹുവിണ്റ്റെ കൂടെയാണെങ്കില്‍, നിങ്ങള്‍ തനിച്ചാവില്ല. നിങ്ങള്‍ റസൂലുള്ളാഹ് (സ) യുടെ കൂടെയാണെങ്കില്‍, നിങ്ങള്‍ തനിച്ചാവില്ല. നിങ്ങള്‍ നിങ്ങളൂടെ ശൈഖിണ്റ്റെ കൂടെയാണെങ്കില്‍, നിങ്ങള്‍ തനിച്ചാവില്ല. ചില സമയങ്ങളില്‍, നിങ്ങളുടെ കൂടെ ആരുമില്ലെങ്കിലും, നിങ്ങള്‍ തനിച്ചാണെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടാവില്ല. നിങ്ങള്‍ വിഷമിക്കണ്ട, അവര്‍ നിങ്ങളുടെ കൂടെയുണ്ട്. ഞാന്‍ മുമ്പ് പറഞ്ഞത് പോലെ, അവര്‍ നിങ്ങളെ പരീക്ഷിക്കുകയാണ്, നിങ്ങള്‍ക്ക് മുമ്പുള്ള സാലിഹീങ്ങളെ പരീക്ഷിച്ച പോലെ, ഒരു പാട് ഔലിയാക്കള്‍, ഒരുപാട് പ്രവാചകന്‍മാറ്‍, ഒരുപാട് സ്വഹാബികള്‍, അവരെല്ലാം പരീക്ഷണത്തിനു വിധേയരായി. നിങ്ങള്‍ ശക്തനും ക്ഷമ പാലിക്കുന്നവനുമാണെങ്കില്‍, തീര്‍ച്ചയായും, വളരെ പെട്ടെന്നു തന്നെ നിങ്ങള്‍ നിങ്ങളുടെ കൂടെ ഒന്നോ, രണ്ടോ, അല്ലെങ്കില്‍ മൂന്നോ ആള്‍ക്കാരെ കണ്ടെത്തും. അത്ര മതിയാകും. നിങ്ങളുടെ കൂടെയുള്ളവര്‍ വിശ്വസിക്കുന്നവരും, മനസ്സിലാക്കുന്നവരും, സഹായം ചെയ്തു തരുന്നവരുമാണെങ്കില്‍. ഒരുപാട് ആള്‍ക്കാര്‍ കൂടെയുണ്ടെങ്കില്‍, അവര്‍ നിങ്ങള്‍ക്ക് തലവേദനയായി മാറും. കുറച്ചു കഴിഞ്ഞാല്‍ അത് വെറുമൊരു ഒരുമിച്ചു കൂടല്‍ മാത്രമാകും. ഇന്‍ഷാഅള്ളാഹുറഹ്‌മാന്‍, ഇത് എളുപ്പമാകട്ടെ, എനിക്കറിയാം, അത് ചിലപ്പോള്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പക്ഷെ, എന്താണ് അതിണ്റ്റെ മറുവശം? നിങ്ങള്‍ ഒരുപാട് വിഡ്ഡികളുടെ കൂടെയുണ്ടാകുക എന്നത്, എപ്പോഴൊക്കെ നിങ്ങളവരുടെ കൂടെ പോകുന്നുവോ, അവര്‍ നിങ്ങളെ തിന്‍മയില്‍ മൂടും. നിങ്ങള്‍ വീട്ടില്‍ തിരിച്ചു വന്നിട്ട് സ്വയം പറയും, ഞാനെന്തു ചെയ്തു? ഞാനെങ്ങനെ എണ്റ്റെ സമയം ചെലവഴിച്ചു? ഞാന്‍ വളരെയേറെ സമയം ചെലവഴിക്കുന്നു. അതൊരു വലിയ ഗര്‍ത്തം പോലെ എണ്റ്റെ ഹൃദയത്തിലായിരിക്കുന്നു. എനിക്കിപ്പോള്‍ തിന്‍മയില്‍ ലയിച്ചതായി തോന്നുന്നു, എനിക്കിപ്പോള്‍ പ്രാര്‍ത്ഥിക്കണം. ' പ്രാര്‍ത്ഥിക്കൂ. ആ പ്രാര്‍ത്ഥനയിലും നിങ്ങള്‍ തനിച്ചാണ്. നിങ്ങളും അള്ളാഹു (സു) യും മാത്രം. നിങ്ങളിനി ഒരു സംഘത്തിലാണെങ്കിലും, നിങ്ങള്‍ തനിച്ചാണ്. നിങ്ങളും, അള്ളാഹു (സു) യും മാത്രം. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, അത് നിങ്ങളും അള്ളാഹുവും തമ്മില്‍ മാത്രം, അല്ലേ? - ഹസ്രത് ശൈഖ് ലോക്മാന്‍ ഹോജ എഫന്ദി
|
SOHBETS BY ലോക്മാന്‍ ഹോജ എഫന്ദി
CHOOSE SOHBET |