ബിസ്മില്ലാഹിറഹ്മാനിറഹീം ആരെങ്കിലും നിങ്ങള്‍ക്കൊരു നന്‍മ ചെയ്തുവെന്നിരിക്കട്ടെ, എന്നാല്‍ അയാളോട് നന്ദി പ്രകടിപ്പിക്കുന്നില്ലായെങ്കില്‍ നിങ്ങളുടെ 'ശുക്‌റ്' (നന്ദി) അല്ലാഹും സ്വീകരിക്കുകയില്ല. ആ വ്യക്തിയെ നിസ്സാരപ്പെടുത്തുവാനും, "എല്ലാ നന്‍മയും അല്ലാഹുവില്‍ നിന്നും തന്നെയാണല്ലൊ" എന്ന ആത്യന്തിക സത്യം ഉപദേശിച്ച് നിങ്ങളുടെയുള്ളില്‍ പതുങ്ങിയിരിക്കുന്നു "ഈഗൊ" നിങ്ങളുടെ പ്രവര്‍ത്തിയെ ചിലപ്പോള്‍ ന്യായീകരിക്കുകയും ചെയ്യും. എല്ലാം അല്ലാഹുവില്‍ നിന്നും തന്നെ. പക്ഷെ, അല്ലാഹു ചിലരെ നിങ്ങളിലേക്ക് 'കാരണക്കാരാ'യി തെരഞ്ഞെടുക്കുന്നു, അതു കൊണ്ട് തന്നെ അവര്‍ നിസാരപ്പെടുത്തേണ്ടവരും. സ്വഹാബികള്‍ പ്രവാചകരെ സാകൂതം ഇമവെട്ടാതെ നോക്കിയിരുന്നു. അവര്‍ പ്രവാചകരെ ശ്രദ്ധിച്ചു. അവിടുത്തെ വാക്കും, പ്രവര്‍ത്തിയും, മൌനവും എല്ലാം അവര്‍ ശ്രദ്ധയോടെ വീക്ഷിച്ചു. നമുക്കും അവര്‍ക്കും മാനവരാശിക്കാകമാനവും പ്രവാചകന്‍ (സ) അനുഗ്രഹമായി നില കൊള്ളുന്നു. അല്ലാഹുവിണ്റ്റെ കാരുണ്യവും അനുഗ്രഹവും മാനവരാശിയിലും മറ്റ് സൃഷ്ടി ജാലകങ്ങളിലും പെയ്തിറങ്ങിക്കൊണ്ടിരിക്കുന്നത് ലോകാനുഗ്രഹിയായ പ്രവാചകന്‍ (സ)നില്‍ കൂടിയാകുന്നു. പ്രവാചക കരങ്ങളിലൂടെ അല്ലാഹുവിണ്റ്റെ കാരുണ്യം നമ്മിലും എത്തിയിരിക്കുന്നു. അതു കൊണ്ട് തന്നെ നമ്മുടെ ഗുരുക്കന്‍മാരെ മാറ്റി നിര്‍ത്തി നമുക്കൊരിക്കലും പ്രവാചകരിലേക്കൊ സ്രഷ്ടാവായ അല്ലാഹുവിലേക്കൊ എത്തിച്ചേരാന്‍ സാധ്യമല്ല. ഗുരുവര്യന്‍മാരിലൂടെ നാം പ്രവാകരെയും അല്ലാഹുവിനെയും അറിഞ്ഞു. അല്ലാഹുവിണ്റ്റെ കാരുണ്യവും അനുഗ്രഹവും പ്രവാകരിലൂടെ ജ്ഞാനികളായ ഗുരുക്കന്‍മാരിലൂടെ നമ്മില്‍ എത്തിച്ചേര്‍ന്നു. ആ ഗുരു ശൃംഖലയെ നാം ഇഷ്ടപ്പെടുന്നില്ലെങ്കില്‍, അവരെ മാറ്റി നിര്‍ത്തുകയാണെങ്കില്‍ ആത്യന്തികമായി നാം വഴികേടിലും നഷ്ടപ്പെട്ടവരില്‍ പെട്ടു പോവും. ഒരാളുടെ ആത്മീയ ഔന്നിത്യം ഉന്നത വിതാനങ്ങളിലേക്ക് ഉയര്‍ച്ച കൊള്ളുമ്പോള്‍ തത്സമയം തണ്റ്റെ ഗുരുവിണ്റ്റെ സ്ഥാനം തനിക്കും എത്രയോ മുകളിലേക്ക് ഉയര്‍ന്നു പോയിക്കൊണ്ടിരിക്കുന്നുവെന്ന് അയാള്‍ മനസ്സിലാക്കിക്കൊള്ളണം. ഇവിടെ കര്‍മ്മ കുശലത മാത്രമല്ല പ്രധാനം സേനയിലേതു പോലെ ചില രീതികള്‍ ഇവിടെയും കാണാം. മുമ്പെ നടന്നവരില്‍ നിന്ന് അല്ലെങ്കില്‍ മുകളില്‍ നിന്ന് താഴേക്ക്, വ്യത്യസ്ത ഡെപ്യൂട്ടിമാരിലേക്ക് സ്ഥാനങ്ങള്‍ നല്‍കുന്നത് പോലെ വേണമെങ്കില്‍ ഉപമിക്കാവുന്നതാണ്. പക്ഷെ, ഹെഡ്ക്വാര്‍ട്ടേഴ്സ് ഒന്നെ ഒന്ന് മാത്രം. ഹെഡ്ക്വാര്‍ട്ടേഴ്സില്‍ എത്തിച്ചേരാം. പക്ഷെ, അവിടെ ഉള്ളയാള്‍ സ്ഥാനം കൈമാറണമെന്ന് മാത്രം, അമേരിക്കന്‍ വ്യോമസേനയിലേത് പോലെ. അല്ലാഹുവിണ്റ്റെ തീരുമാനങ്ങളിലെ ചില രഹസ്യ യുക്തികളാണ് ഒരാളുടെ സ്ഥാനലബ്ദിയും സ്ഥാനഭംഗവും. നിങ്ങള്‍ക്ക് യോഗ്യമായത് നിങ്ങളിലേക്ക് മാത്രം എത്തിച്ചേരുന്നു. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവയൊക്കെ നമ്മിലേക്ക് വന്നു ഭവിക്കുന്നതായിരിക്കും. ഗുരുവില്‍ കുറ്റമാരോപിക്കുന്നവര്‍, അബദ്ധങ്ങള്‍ കാണുന്നവര്‍ യഥാര്‍ത്ഥത്തില്‍ പിശാചിണ്റ്റെ കെണിയലകപ്പെട്ടുപോയവര്‍ മാത്രമാണ്. അത്തരം ചിന്തകള്‍ അവരെ നശിപ്പിക്കും. ശപിക്കപ്പെട്ട പിശാചിനും സംഭവിച്ചതും അത് തന്നെയാണ്. പിശാച് അല്ലാഹുവിണ്റ്റെ അനന്തമായ ജ്ഞാനത്തില്‍ സംശയം പ്രകടിപ്പിച്ചു. വേദഗ്രന്ഥം ആ സംഭവത്തിലേക്ക് സൂചന നല്‍കുന്നുണ്ട്. "ഞാനെന്തിന് ആദമിന് സ്രാഷ്ടാംഗം ചെയ്യണം, അവനെ നീ ഇപ്പോള്‍ മാത്രമല്ലെ സൃഷ്ടിച്ചത്. ഞാന്‍ കാലാകാലമായി നിന്നെ ആരാധിക്കുന്നു." ഇബ്ളീസിണ്റ്റെ വാക്കുകള്‍ വലിയ അപരാധവും അബദ്ധവുമായിരുന്നു. അത് അവനെ തകര്‍ത്തു കളഞ്ഞു. എല്ലാം നഷ്ടപ്പെട്ട് ശപിക്കപ്പെട്ടവനായിത്തീര്‍ന്നു. നൂറ്റാണ്ടുകളിലെ കര്‍മ്മവും ആരാധനയും ശൂന്യമായിപ്പോയതു മാത്രമല്ല ആത്യന്തികമായി എല്ലാം നഷ്ടപ്പെട്ടു പോവുകയും ചെയ്തു. ഈ സംഭവം നമ്മുടെ മനസ്സില്‍ എപ്പോഴും നിലനിര്‍ത്തുവാന്‍ കഴിഞ്ഞാല്‍ ഓരോ പ്രവര്‍ത്തിയും സൂക്ഷ്മതയോടെ കൊണ്ടു പോകാന്‍ നമുക്ക് കഴിയുന്നതുമാണ് മാത്രവുമല്ല "എണ്റ്റെ റബ്ബെ നീ ഞങ്ങളെ നിഷേധികളില്‍ നിന്ന് കാത്ത് കൊള്ളണമെ. ഗുരുവര്യന്‍മാരെ നിഷേധിക്കുന്നവരാണ് ഏറ്റവും വലിയ നിഷേധികള്‍. ഹസ്രത്ത് ശൈഖ് മൌലാനാ നാസിമുല്‍ ഹഖാനി അല്‍ കിബ്‌രീസ് ഔലിയാക്കന്‍മാരുടെ സുല്‍ത്താനാണെന്ന് ഞങ്ങള്‍ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ഗുരുക്കന്‍മാരുടെ ഗുരുവാണദ്ദേഹം. അല്ലാഹുവെ നിണ്റ്റെ വചനങ്ങളും കല്‍പനകളും ആ ഗുരുവില്‍ നിന്നാണ് ഞങ്ങള്‍ അറിഞ്ഞത്. ഞങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് മറ്റൊന്നുമറിയില്ല. പ്രവാചകന്‍ (സ) യുടെ തിരുവരുളപ്പാടുകള്‍ ഞങ്ങള്‍ അറിഞ്ഞതും കേട്ടതും അദ്ദേഹത്തില്‍ നിന്ന് മാത്രമായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ നോക്കിയിരിക്കുക മാത്രം ചെയ്തു. അദ്ദേഹത്തെ ഇനിയും കൂടുതല്‍ അടുത്തറിയുവാനും മനസ്സിലാക്കുവാനും അവിടുത്തോട് കൂടുതല്‍ കൂടുതല്‍ അനുസരണയുള്ളവരായിരിക്കാനും ഞങ്ങളെ പ്രാപ്തരാക്കേണമെ... അദ്ദേഹത്തോട് ഞങ്ങള്‍ക്കുള്ള സ്നേഹം കൊണ്ടെങ്കിലും ഞങ്ങളുടെ ഹൃദയത്തില്‍ അങ്കുരിച്ചുണ്ടായേക്കാവുന്ന ദുഷ്ചിന്തകള്‍ നീ ഞങ്ങളുടെ മനസ്സില്‍ നിന്ന് പൂര്‍ണ്ണമായും നീക്കികളയേണമെ.... "
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |