ബിസ്മില്ലാഹിറഹ്മാനിറഹീം എല്ലാ അനുയായികള്‍ക്ക് മുന്നിലും ഇച്ഛാശക്തിയോടെ നടക്കുന്നവനായിരിക്കണം ഒരു നേതാവ്. അത്തരം നേതൃത്വത്തെ അല്ലെ നിങ്ങള്‍ക്കാവശ്യം? പണ്ട്, രാജഭരണ കാലത്ത് രാജാവായിരിക്കും എല്ലാറ്റിലും കേമന്‍. കുതിരപ്പടയാളികളുടെ കൂട്ടത്തില്‍ ഏറ്റവും സമര്‍ത്ഥനായ കുതിരപ്പടയാളി രാജാവ് തന്നെയായിരിക്കും. വാള്‍പ്പയറ്റിലും മറ്റ് എല്ലാ ആയുധങ്ങളും കൈകാര്യം ചെയ്യുന്നതിലും അഗ്രഗണ്യന്‍ രാജാവായിരിക്കും. മാത്രമല്ല, ഏറ്റവും നന്നായി ദ്വന്ദയുദ്ധത്തില്‍ ഏര്‍പ്പെടുന്നയാളും രാജ്യത്തിണ്റ്റെ ഭരണാധികാരിയായിരിക്കും. എല്ലാറ്റിനുമുപരി വിവിധ ജ്ഞാന ശാഖകളില്‍ അതീവ വ്യുല്‍പക്തിയുള്ള തികഞ്ഞ ജ്ഞാനിയുമായിരിക്കും രാജാവ്. യുദ്ധമുഖത്ത് ഭരണാധികാരിയായ രാജാവ് തന്നെയായിരിക്കും സൈന്യത്തെ നയിച്ചു കൊണ്ട് ഏറ്റവും മുന്‍നിരയില്‍ നില കൊള്ളുന്നത്. ഒരിക്കലും അംഗരക്ഷകരാല്‍ വലയം ചെയ്യപ്പെട്ട് ഏറ്റവും സുരക്ഷിതനായി സൈന്യത്തിണ്റ്റെ പിറകില്‍ നിന്ന് നയിക്കുകയായിരിക്കില്ല രാജാക്കന്‍മാര്‍ ചെയ്യുക. പക്ഷെ, ഇന്ന് സുരക്ഷിതത്വമാണ്. തണ്റ്റെ കീഴിലുള്ള ഉദ്യോഗസ്ഥന്‍മാരുടെ സുരക്ഷിത വലയത്തില്‍ ഏറ്റവും സുരക്ഷിതനായി നില്‍ക്കുന്ന ഭരണാധികാരികള്‍!! എങ്ങിനെയാണ് അവര്‍ക്ക് നിങ്ങളെ സംരക്ഷിക്കാന്‍ കഴിയുക? സംരക്ഷണം ഒരേ ഒരാളോട് മാത്രം അപേക്ഷിക്കുക. എണ്റ്റെ രക്ഷിതാവെ ഞാന്‍ നിനക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഞാന്‍ നിണ്റ്റെ മാത്രം സംരക്ഷണത്തിലാകുന്നു. മറ്റൊരു സംരക്ഷണവും എന്നെ രക്ഷിക്കുകയോ സഹായിക്കുകയോ ഇല്ല. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിതം സത്യപന്ഥാവിലെ ജനങ്ങള്‍ അടക്കം സകലരും പിശാചിണ്റ്റെ കെണിവലകളില്‍ കുരുങ്ങി വിഢ്ഢികളാക്കപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്. വിശ്വാസികളെ! പിശാചിണ്റ്റെ അത്തരം കുരുക്കുകളില്‍ അകപ്പെടാതിരിക്കുക. ഈ ലോകത്തിണ്റ്റെ സകല മേല്‍വിലാസങ്ങളും സ്ഥാനമാനങ്ങളും ക്ഷണികവും നശ്വരവുമാണെന്ന് അറിയുക. നിങ്ങള്‍ക്ക് ഇവിടെ കണക്കാക്കിയത് മുഴുവന്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് നല്‍കപ്പെടുക തന്നെ ചെയ്യും. നിങ്ങള്‍ അതിന് പിന്നാലെ ഓടിയാലും ഇല്ലെങ്കിലും നിങ്ങള്‍ക്ക് ലഭ്യമാവേണ്ടതെല്ലാം നിങ്ങളുടെ മുന്നില്‍ എത്തിച്ചേരുന്നതാണ്. എല്ലാവരെയും പിന്നിലാക്കി ലക്ഷ്യം കൈവരിക്കുന്നത് നിങ്ങളുടെ മിടുക്ക് കൊണ്ടോ മികവ് കൊണ്ടോ ആണെന്ന് ധരിച്ചു പോവരുത്. അത് അല്ലാഹു ഇഷ്ടപ്പെടുകയില്ല. അല്ലാഹുവിണ്റ്റെ പ്രവാചകരും അത്തരം വിചാരങ്ങള്‍ ഇഷ്ടപ്പെടുകയില്ല. സച്ചിതരായ മഹത്തുക്കളും പൊള്ളയായ വീരവാദങ്ങള്‍ ഉള്‍ക്കൊള്ളുകയുമില്ല. പിന്നെ ആരാണ് അതൊക്കെ ഇഷ്ടപ്പെടുക. പിശാച് മാത്രം. അവന്‍ നിങ്ങളെ പ്രലോഭിപ്പിക്കും. "മറ്റവനെ തോല്‍പിച്ചു മിടിക്കനാവുക" എന്ന് പിശാച് എപ്പോഴും നിങ്ങളെ പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കും. നിങ്ങള്‍ക്ക് അല്ലാഹു നല്‍കാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു കാര്യത്തിന് വേണ്ടി അന്യരുമായി ശണ്ഠയില്‍ ഏര്‍പ്പെടുകയും ഊര്‍ജ്ജം ചെലവിടുകയും ചെയ്യുന്നവന്‍ ബുദ്ധിമാനാണോ? ഒരു വിശ്വാസിക്ക് അഭിലഷണീയമായ കാര്യമാണോ അത്? അല്ലാഹു നമ്മോട് പറയുന്നു. "അല്ലാഹുവിണ്റ്റെ മാര്‍ഗ്ഗത്തില്‍ മുന്നേറിക്കൊള്ളുക" അതുകൊണ്ട് എല്ലാ സല്‍പ്രവര്‍ത്തികളുമായി മുന്നേറിക്കൊള്ളുക. അതാണുത്തമം. അവിടെ മാത്രമെ നമ്മുടെ ഊര്‍ജ്ജം ചെലവഴിക്കാവൂ. ഇസ്ളാമിണ്റ്റെ മാര്‍ഗ്ഗത്തില്‍ നാം കൂട്ടമായി പ്രവര്‍ത്തനക്ഷമമാവുക. നമ്മുടെ കാലവും ഊര്‍ജ്ജവും തീര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് നമുക്കറിയാം. ആകയാല്‍ നമ്മുടെ നേതൃത്വവും അറിവും അധികാരവും നമ്മുടെ പിന്നാലെ വരുന്നവര്‍ക്ക് കൈമാറ്റം ചെയ്യാനും നമുക്ക് കഴിയണം. അവര്‍ അതുമായി മുന്നേറി കൊള്ളട്ടെ. അങ്ങിനെ നിങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ അല്ലാഹുവും റസൂലും നിങ്ങളില്‍ തൃപ്തരായിരിക്കും. ആദം നബി (അ) മുതല്‍ പ്രവാചകന്‍ (സ) വരെയുള്ള ചരിത്രത്തില്‍ ഈ തുടര്‍ച്ചയാണ് നാം കാണുന്നത്. പ്രവാചകന്‍ (സ) ക്ക് ശേഷം വളരെ കൃത്യമായും സ്പഷ്ടമായും നാം ഈ തുടര്‍ച്ചയെ അനുഭവിച്ചിട്ടുണ്ട്. സെല്‍ജൂക്ക് സാമ്രാജ്യം മുതല്‍ ഓട്ടോമന്‍ കാലഘട്ടം വരെ നാം ഇത് തന്നെയാണ് ദര്‍ശിച്ചത്. വ്യക്തികളും, വ്യക്തികളുടെ കൂട്ടായ്മയും വ്യത്യസ്ത ജനപഥങ്ങളും ചരിത്രത്തില്‍ ഉടനീളം അല്ലാഹുവിണ്റ്റെ കല്‍പനകള്‍ ശിരസ്സാവഹിച്ചപ്പോള്‍ അള്ളാഹു അവരെ ഉന്നതമായ സ്ഥാനത്ത് തന്നെ നിലനിര്‍ത്തിക്കൊടുത്തു. എപ്പോഴൊക്കെ അല്ലാഹുവിണ്റ്റെ കല്‍പനകളെ നിഷേധിക്കുകയും പിന്തള്ളുകയും ചെയ്തുവൊ അപ്പോഴൊക്കെ അവരില്‍ നിന്നും എല്ലാ സ്ഥാനമാനങ്ങളും പ്രതാപങ്ങളും എടുത്തു കളയുകയും അത് അനുസരണയുള്ള ജനപഥങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. "റബ്ബെ ഞങ്ങള്‍ നിയുക്തരാക്കപ്പെട്ടവര്‍ മാത്രമാകുന്നു. ഞങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണ്ണമായി നിറവേറ്റുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങള്‍ക്ക് യാതൊരു ശക്തിയും അധികാരവുമില്ലെന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ഞങ്ങള്‍ ബലഹീനരാണ്. നിണ്റ്റെ ഏറ്റവും ബലഹീനരായ അടിമകളാകുന്നു ഞങ്ങള്‍. ഞങ്ങള്‍ നിണ്റ്റെ സഹായത്തിനും താങ്ങിനും തണലിനുമായി അര്‍ത്ഥിക്കുകയാണ്. നിണ്റ്റെ സംരക്ഷണവും സഹായവും ഞങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ ഞങ്ങളായിരിക്കും ഏറ്റവും ശക്തര്‍. നേരായ പാതയില്‍ നിന്ന് ഞങ്ങളെ ഒരിക്കലും നീ അകറ്റരുതെ..." ഭൂമിയില്‍ അല്ലാഹുവിണ്റ്റെ പ്രതിനിധികളായ നമ്മുടെ ഓരോരുത്തരുടെ പ്രാര്‍ത്ഥന ഇതായിരിക്കട്ടെ...
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |