ബിസ്മില്ലാഹിറഹ്മാനിറഹീം സ്കൂളുകള്‍ കുട്ടികളെ കളവും വഞ്ചനയും അസംബന്ധങ്ങളും പഠിപ്പിക്കുന്ന കാലഘട്ടമാണിത്. പരിണാമ സിദ്ധാന്തത്തിണ്റ്റെ കാലം കഴിഞ്ഞെന്നും അതില്‍ യാതൊരു കാര്യവുമില്ലെന്നും തികച്ചും പൊട്ടിപാളീസായ ഒരു കാഴ്ചപ്പാടാണെന്നതും എല്ലാവര്‍ക്കും അറിയാം. എന്നിരുന്നാലും അവ ഇന്നും നമ്മുടെ സ്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്നു. പരിണാമ സിദ്ധാന്തം പഠിച്ചു കൊണ്ടാണ് നമ്മുടെ കുട്ടികള്‍ അവരുടെ പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുന്നത്. പരിണാമ സിദ്ധാന്തം പൂര്‍ണ്ണമായും 'സൃഷ്ടി സിദ്ധാന്ത' ത്തിന് എതിരും വിപരീതവുമാണ്. യഥാര്‍ത്ഥത്തില്‍ നമ്മുടെ കുട്ടികളില്‍ ജ്ഞാനത്തിന് പകരം അജ്ഞതയാണ് വളര്‍ത്തുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അജ്ഞരാണെന്ന കാര്യം പോലും അറിയാതെയാണ് അവര്‍ വളരുന്നത്. ഒരു സാധാരണ വ്യക്തിയുടെ ചില കാഴ്ചപ്പാടുകളില്‍ നാം ചുറ്റി തിരിയുന്നു. ആരാണീയാള്‍? ഡാര്‍വിന്‍ എന്ന് പറയുന്ന വ്യക്തി ആരാണ്? എന്തു കൊണ്ടാണ് നിങ്ങള്‍ ഇത്രയേറെ അദ്ദേഹത്തെ സ്വീകരിച്ചിരിക്കുന്നത്.? ഞാന്‍ എണ്റ്റെ പ്രിയപ്പെട്ട ക്രിസ്ത്യന്‍ സഹോദരങ്ങളോട് ചോദിക്കട്ടെ: 'നിങ്ങള്‍ ഡാര്‍വിണ്റ്റെ ഗ്രന്ഥങ്ങള്‍ അംഗീകരിച്ചു കൊണ്ടാണോ അവ നിങ്ങളുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത.്? നിങ്ങള്‍ പറയുന്നു, ജീസസ്സിലാണ് നിങ്ങള്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നതെന്ന്. എന്നിട്ട് എന്തു കൊണ്ടാണ് അദ്ദേഹത്തിണ്റ്റെ സിദ്ധാന്തങ്ങള്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാത്തത്? എന്തൊരു അസംബന്ധമാണിത്. നിങ്ങള്‍ പറയുന്നു. ജീസസ് നിങ്ങളുടെ യജമാനനും സ്രഷ്ടാവുമാണെന്നും നിങ്ങള്‍ വെറും സൃഷ്ടികള്‍ മാത്രമാണെന്നും. പക്ഷെ, നിങ്ങള്‍ അവയൊന്നും നിങ്ങളുടെ വിദ്യാലയത്തില്‍ പഠിപ്പിക്കുന്നില്ല. പകരം 'ഡാര്‍വിനിസം' പഠിപ്പിക്കുന്നു! മുസ്ളികളും ജൂതന്‍മാരും ക്രിസ്ത്യാനികളെപ്പോലെ സമാന രീതിയില്‍ തന്നെയാണ് തങ്ങളുടെ വിദ്യാലയങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. മുസ്ളിം രാജ്യങ്ങളിലെ ജനങ്ങള്‍ പറയും: "ഞങ്ങള്‍ മുസ്ളിംകളാണ്. അള്ളാഹുവിനെയും അവണ്റ്റെ പ്രവാചകനായ മുഹമ്മദ് നബിയെയും മാത്രം ഞങ്ങള്‍ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്ന്" പക്ഷെ അവരുടെ സ്കൂളും അള്ളാഹുവിനെകുറിച്ചോ പ്രവാചക (സ) കുറിച്ചോ പറുയുന്നില്ല. ജൂതന്‍മാരും അങ്ങിനെ തന്നെയാണ്. മൂസാ നബിയെക്കുറിച്ചോ തൌറാത്തിനെ കുറിച്ചോ അവര്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നില്ല. "പരിണാമവും" ഡാര്‍വിനസുമാണ് ലോകത്ത് എല്ലായിടത്തും അവര്‍ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. രണ്ടാം 'ജാഹിലിയ്യത്ത്' ഒന്നാം ജാഹിലിയ്യ കാലത്തെക്കാള്‍ മോശമായ അവസ്ഥയായിരിക്കുമെന്ന് പ്രവാചക വചനത്തിണ്റ്റെ പൊരുളാണ് നാം ഇവിടെ കാണുന്നത്. ഇത് ഒരു വ്യക്തിയുടെ അജ്ഞത അല്ല മറിച്ച് ഒരു സമൂഹത്തിണ്റ്റെ മുഴുവന്‍ പൊതുവായ അജ്ഞതയാണ് വ്യക്തമാക്കുന്നത്. നിങ്ങളുടെ കുട്ടികളെ ഇത്തരം വിദ്യാലയങ്ങളില്‍ പറഞ്ഞ് വിടുന്നതു കൊണ്ടാണ് അവര്‍ ഇത്തരം അസംബന്ധങ്ങള്‍ ഇവരെ പഠിപ്പിക്കുന്നത്. അവര്‍ വളര്‍ന്ന് വരുമ്പോള്‍ അള്ളാഹുവാണ് നിന്നെ സൃഷ്ടിച്ചതെന്ന് നിങ്ങള്‍ അവരോട് പറഞ്ഞാല്‍ അവര്‍ നിങ്ങളോട് സ്വാഭാവികമായും പറയും 'ഇതെല്ലല്ലൊ സ്കൂളില്‍ നിന്നും ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്' സ്കൂളില്‍ നിന്ന് പഠിച്ചതെല്ലാം തെറ്റാണെന്ന് നിങ്ങള്‍ അവരോട് പറഞ്ഞാല്‍ അവര്‍ നിങ്ങളോട് ചോദിക്കും: "പിന്നെ എന്തിനാണ് ഞങ്ങളെ സ്കൂളില്‍ അയച്ച് പഠിപ്പിച്ചത്". നിങ്ങളുടെ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ നിങ്ങള്‍ നിശബ്ദരാക്കപ്പെടും. ഒന്ന് സ്പര്‍ശിക്കാന്‍ പോലും പറ്റാത്ത അകലങ്ങളിലേക്ക് നിങ്ങളുടെ മക്കള്‍ നിങ്ങളില്‍ നിന്ന് അകന്നു പോകുമെന്ന തിരുവചനം പുലരുകയാണോ? ഒരിക്കല്‍ പ്രവാചകന്‍ (സ) പറഞ്ഞു: 'നിങ്ങളുടെ കുടുംബത്തെയും മക്കളെപ്പോലും ബോദ്ധ്യപ്പെടുത്താന്‍ നിങ്ങള്‍ കഴിയാതെ പോകുന്ന ഒരുകാലം വരാനിരിക്കുന്നു. അന്നാളില്‍ ആരും നിങ്ങളെ ചെവി കൊള്ളുകയില്ല. ആശയ കുഴപ്പങ്ങളും പ്രശ്ങ്ങളുമില്ലാത്ത ഒരു വീടും ലോകത്ത് ഉണ്ടാവുകയില്ല". റസൂല്‍ പ്രവചിച്ച കാലം ആഗതമായിരിക്കുന്നു. പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയ അന്ത്യനാളിണ്റ്റെ അടയാളങ്ങള്‍ വെളിപ്പെട്ട കാലം വന്നെത്തിയിരിക്കുകയാണ്. പ്രവാചകന്‍ (സ) പ്രവചിച്ച രൂപത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത് നമുക്ക് ഇപ്പോള്‍ കൃത്യമായി കാണുവാന്‍ സാധിക്കും.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |