അദ്ധ്യായം:തെരഞ്ഞെടുപ്പിണ്റ്റെ യുക്തി
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി) naksibendi sufi sohbet, തെരഞ്ഞെടുപ്പിണ്റ്റെ യുക്തി



ബിസ്മില്ലാഹിറഹ്മാനിറഹീം

ബുദ്ധി ജീവികളും മിടുക്കന്‍മാരും പഠിക്കുന്നവരും പഠിക്കാത്തവരും വിദ്യാസമ്പന്നരും യൂണിവേഴ്സിറ്റി ജീവനക്കാരും വിദ്യാര്‍ത്ഥികളും തുടങ്ങി ബാലവാടി കുട്ടികള്‍ അടക്കം എല്ലാവരും പറയുന്നു: "ഞങ്ങള്‍ക്ക്‌ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കണം. എല്ലാവരും തിരഞ്ഞെടുപ്പിണ്റ്റെ ചൂടിലാണ്‌.

ലോകത്തിലെ വ്യത്യസ്ത ഭാഗങ്ങളില്‍ പാര്‍ക്കുന്ന ജനവിഭാഗങ്ങളെ വ്യത്യസ്ത രീതിയിലാണ്‌ അള്ളാഹു സൃഷ്ടിച്ചിരിക്കുന്നത്‌. മധ്യേഷ്യക്കാരും മധ്യപൌരസ്ത്യ ദേശക്കാരും തമ്മില്‍ വൈജാത്യങ്ങള്‍ ഉണ്ട്‌, അമേരിക്കക്കാരും യൂറോപ്യന്‍മാരും വ്യത്യസ്തരാണ്‌. വിദൂര പൌരസ്ത്യ ദേശത്ത്‌ നിവസിക്കുന്നവര്‍ക്ക്‌ അവരുടേതായ പ്രത്യേകതകള്‍ ഉണ്ട്‌. ഓരോ വിഭാഗത്തിനും ഓരോ രീതികള്‍ ഉണ്ട്‌. ഒരു പ്രദേശത്ത്‌ നില നില്‍ക്കുന്ന ഒരു ഭരണ സമ്പ്രദായത്തെ ലോകത്തിണ്റ്റെ മറ്റൊരു ഭാഗത്ത്‌ താമസിക്കുന്നവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചാല്‍ അത്‌ ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല.

'ജനാധിപത്യ സമ്പ്രദായം' ലോകത്തിണ്റ്റെ എല്ലാ ഭാഗത്തും അടിച്ചേല്‍പ്പിക്കാനാണ്‌ മൂഢന്‍മാരായ അമേരിക്കക്കാര്‍ ഓടി നടന്ന്‌ കൊണ്ടിരിക്കുന്നത്‌. ജനാധിപത്യം കൊണ്ട്‌ വരണമെന്ന്‌ അവര്‍ പറയുന്നു. പക്ഷെ 'എവിടെക്ക്‌" "കുവൈറ്റിലേക്ക്‌, ഇറാഖിലേക്ക്‌ അഫ്ഘാനിസ്ഥാനിലേക്ക്‌". ജനാധിപത്യം സ്ഥാപിക്കാന്‍ സൈന്യത്തെ തെരുവിലിറക്കുന്നു. 'മിഷ്യന്‍ ഗണ്ണുമായി' തെരുവുകളില്‍ നിന്ന്‌ തെരുവുകളിലേക്ക്‌ നീങ്ങുന്ന സൈന്യത്തെ നമുക്ക്‌ തടഞ്ഞു നിര്‍ത്തുവാന്‍ കഴിയുന്നില്ല.

പക്ഷെ ഇങ്ങിനെ പട്ടാളപടയോട്ടം നടക്കുമ്പോള്‍ എന്താണ്‌ സംഭവിക്കുന്നത്‌. ജനാധിപത്യ സംസ്ഥാപനത്തിന്‌ വേണ്ടി ലോകത്ത്‌ കൊല്ലപ്പെടുന്നവരിലധികവും മുസ്ളിംങ്ങളാണ്‌.

എന്തിനാണ്‌ ഇത്‌ ചെയ്യുന്നത്‌?

മുസ്ളിം നേതൃത്വം എന്തിനാണ്‌ ഇത്തരം നീക്കങ്ങള്‍ക്ക്‌ അനുവാദം നല്‍കുന്നത്‌?

'റിപ്പബ്ളിക്‌ ഓഫ്‌ ഇറാന്‍' 'ജുംഹൂറിയത്ത്‌' 'ഇസ്ളാമിക്‌ ജുംഹൂറിമത്ത്‌'.... അള്ളാഹുവേ എന്തൊരു വിഡ്ഢിത്തമാണിത്‌! 'ഇസ്ളാമിക്‌ റിപ്പബ്ളിക്‌ ഓഫ്‌ ഇറാന്‍' ഇസ്ളാമിക്‌ റിപ്പബ്ളിക്‌ ഓഫ്‌ പാക്കിസ്ഥാന്‍' എന്തൊരു മൂഢത്വമാണിത്‌! നിങ്ങള്‍ ഒന്നുകില്‍ റിപ്പബ്ളിക്കാകുക. അല്ലെങ്കില്‍ 'ഇസ്ളാമികം' ആവുക. 'റിപ്പബ്ളിക്കും ഇസ്ളാമികവും രണ്ടും രണ്ട്‌ ഭരണ സംവിധാനങ്ങളാണ്‌. അതു പോലും ഇവര്‍ മനസ്സിലാക്കുന്നില്ല. 'ഇസ്ളാമികം' എന്നത്‌ 'റിപ്പബ്ളിക്കന്‍' ഭരണ സംവിധാനത്തില്‍ നിന്ന്‌ വ്യത്യസ്തമായ ആശയമാകുന്നു.

പക്ഷെ, ഇതൊന്നും തിരിച്ചറിയാതെ മൌഡ്യന്‍മാരായ ഇക്കൂട്ടര്‍ 'ഇസ്ളാമിക്‌ റിപ്പബ്ളിക്‌' എന്ന്‌ വിളിച്ച്‌ കൂവുന്നു. 'ദൈവിക നിയമവ്യവസ്ഥ' എന്നോ 'ഇസ്ളാമിക്‌ ശരിയത്ത്‌' എന്നോ അവര്‍ ഒരിക്കലും പറയുകയില്ല. പകരം ലളിതവല്‍ക്കരിച്ച്‌ അവര്‍ പറയും: 'റിപ്പബ്ളിക്‌'!!'ശരീഅത്ത്‌'!

"ശരീഅത്ത്‌ അനുസരിച്ചുള്ള ഭരണസംവിധാനമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌'?

എല്ലാവരും ഭയവിഹ്വലരായിട്ടാണ്‌ ഇത്‌ ചോദിക്കുന്നത്‌.

യഥാര്‍തത്തില്‍ എന്താണ്‌ ശരീഅത്ത്‌?

ശരീഅത്ത്‌ എന്നാല്‍ പരിപൂര്‍ണ്ണ നീതിയെയാണ്‌ അടയാളപ്പെടുത്തുന്നത്‌. നിങ്ങള്‍ക്ക്‌ നീതി വേണ്ടെ?

നിങ്ങളുടെ കുട്ടികളെ പട്ടാപകല്‍ പൊതുനിരത്തില്‍ വെച്ച്‌ കീറി മുറിക്കുന്ന മൃഗതുല്യരായവരെ വിചാരണ ചെയ്ത്‌ മാതൃകാപരമായ ശിക്ഷ നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ. പക്ഷെ എന്നിട്ടും ആളുകള്‍ പറയുന്നു:

"ഞങ്ങള്‍ക്ക്‌ റിപ്പബ്ളിക്‌ വേണം' ആയികൊള്ളൂ! പക്ഷെ എല്ലായിടത്തും അക്രമങ്ങളാണ്‌. അക്രമങ്ങളും പൊട്ടിതെറികളും സംഭവിച്ചു കഴിഞ്ഞാല്‍ സമാധാന സേനയും പോലീസും വരുന്നു.....

പക്ഷെ, മില്യന്‍ കണക്കിന്‌ പോലീസ്‌ വന്നാലും ഉടഞ്ഞു പോയ ജീവനും ജീവിതവും പകരം നല്‍കാന്‍ അവര്‍ക്ക്‌ സാധിക്കുമോ?

ഒരാള്‍ വന്ന്‌ ഇവിടെ അക്രമം നടത്തുന്നു. അല്ലെങ്കില്‍ ഒരു ബോംബ്‌ എറിയുന്നു.! സ്ഫോടനം നടക്കുന്നു. ആളുകള്‍ കൊല്ലപ്പെടുന്നു. തുടര്‍ന്ന്‌ ഗവണ്‍മെണ്റ്റ്‌ അന്വേഷണം നടത്തുന്നു കുറ്റവാളിയെ പിടികൂടുന്നു.

പക്ഷെ തകര്‍ന്നു പോയ ജീവിതം പകരം നല്‍കാന്‍ ഇവര്‍ക്ക്‌ സാധിക്കുമോ?
ആര്‍ക്കെങ്കിലും സാധിക്കുമോ?

ഇവിടെയൊരു മുസ്ളിം ഉണര്‍ന്നെഴുന്നേറ്റ്‌ 'എന്തൊരു ജുഗുപ്സാവഹമായ സാഹചര്യങ്ങളാണ്‌ നാം സൃഷ്ടിക്കുന്ന'തെന്ന്‌ നാം സ്വയം ചോദിക്കണം. രക്ഷിതാവായ അള്ളാഹു പറയുന്നു എന്നിലേക്ക്‌ വരൂ... 'എന്നോട്‌ മാത്രം ചോദിക്കൂ.. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കും' അതു കൊണ്ട്‌ അലക്ഷ്യമായി തെരുവിലിറങ്ങി അവിശ്വാസികളോട്‌ ഞങ്ങളെ രക്ഷിക്കൂ! സംരക്ഷിക്കൂ! എന്ന്‌ അര്‍ത്ഥിക്കേണ്ടതില്ലെന്ന്‌ ചുരുക്കം.
Tags: |

Liked
2648
Times people
likes this page
11059
Times people viewed
this page


അദ്ധ്യായം: ഭിന്നിപ്പ്
ചുരുക്കം: ബനൂ ഇസ്രായീല്‍ സമൂഹം 73 വിഭാഗങ്ങളായി ഭിന്നിക്കുന്നതാണ്‌. അവരില്‍ ഒരു വിഭാഗം മാത്രമെ സദ്പാന്ഥാവില്‍ പ്രവേശിക്കുകയുള്ളൂ. 72 വിഭാഗങ്ങളും വഴി പിഴച്ച്‌ പോകുന്നതാണ്‌" "പ്രവാചകന്‍ (സ) വചനമാണിത്‌. "ഈസാ നബിയുടെ പിന്‍ഗാമികള്‍ എന്ന്‌ വിശേഷിക്കപ്പെടുന്...





SOHBETS BY ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി)

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter