അദ്ധ്യായം:ശ്വസോച്ഛാസത്തിണ്റ്റെ തടവുകാര്‍!
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി) naksibendi sufi sohbet, ശ്വസോച്ഛാസത്തിണ്റ്റെ തടവുകാര്‍!



ബിസ്മില്ലാഹിറഹ്മാനിറഹീം

ജനങ്ങളെ പരമാവധി ചൂഷണം ചെയ്യുന്ന സംവിധാനമാണ്‌ നിലവിലുള്ളത്‌. അവര്‍ നിങ്ങളെ വേണ്ട വിധം പരമാവധി ഉപയോഗപ്പെടുത്തി നിങ്ങളുടെ അധ്വാനത്തെ പിഴിഞ്ഞെടുത്ത്‌ ചെറുനാരങ്ങ തോട്‌ പോലെ വലിച്ചെറിയും. നീര്‌ വലിച്ചെടുത്താല്‍ പിന്നെ ചണ്ടി കൊണ്ട്‌ എന്ത്‌ പ്രയോജനം.
'നിങ്ങള്‍ വിരമിച്ചിരിക്കുന്നു'വെന്ന്‌ അവര്‍ പറയും. അതായത്‌ നിങ്ങളുടെ അധ്വാനശേഷിയെല്ലാം തീര്‍ന്നിരിക്കുന്നു, ഇനി നിങ്ങള്‍ എല്ലാം പെറുക്കിക്കെട്ടി കൊണ്ടു പോയി വീട്ടിലിരുന്നു കൊള്ളുക. മരണം കാത്ത്കിടക്കുക. ഇതാണ്‌ സമകാലിക ലോക യാഥാര്‍ത്ഥ്യം.

ഇത്‌ നാം ദൈനംദിനം കണ്ടു കൊണ്ടിരിക്കുന്നു.
അതു കൊണ്ട്‌ നിങ്ങള്‍ വിരമിച്ചിരിക്കുന്നുവെന്ന്‌ ആരെങ്കിലും പറയുന്നതു വരെ കാത്തിരിക്കാതിരിക്കുക. നമ്മുടെ യാഥാര്‍ത്ഥ്യ നിയോഗം തിരിച്ചറിഞ്ഞ്‌ മാന്യമായി ഈ ലോകത്ത്‌ നിന്ന്‌ അഭിമാനപൂര്‍വ്വം ശരിയായ രീതിയില്‍ വിട പറയുവാന്‍ വേണ്ടി അത്യധ്വാനം ചെയ്യണം. അങ്ങിനെ മരണം വരെ ഊര്‍ജ്ജസ്വലതയോടെയും ക്രിയാത്മകമായുള്ള ഒരു ജീവിതമാണ്‌ നാം കെട്ടിപ്പെടുക്കേണ്ടത്‌.

അപ്പോള്‍ മരണത്തിണ്റ്റെ മാലാഖയെ നമുക്ക്‌ സുസ്മേരവദനരായി സ്വാഗതം ചെയ്യുവാന്‍ സാധിക്കുന്നതാണ്‌.

"എണ്റ്റെ സമയം കഴിഞ്ഞിരിക്കുന്നു, തിരിച്ച്‌ പോവേണ്ടിയിരിക്കുന്നു. ആകയാല്‍ എടുത്തു കൊള്ളുക" മരണത്തിണ്റ്റെ മാലാഖയോട്‌ വിശ്വാസിക്ക്‌ നിര്‍ഭയത്തോടെ ഇങ്ങിനെ പറയുവാന്‍ കഴിയും.

എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ക്ക്‌ പരിചിതമായ ഒരു ലോകത്താണ്‌ നിങ്ങള്‍ യാത്രയാവുന്നത്‌. ആ ലോകത്തെക്കുറിച്ചുള്ള ധാരണയും ബോധവും ഈ ലോകത്ത്‌ എത്രയോ മടങ്ങ്‌ സുന്ദരവും അനുഗ്രഹം നിറഞ്ഞതുമാകയാല്‍ ഈ ലോകത്തെ കൈവിടുന്നതില്‍ നിങ്ങളെ ഖിന്നരാക്കുന്നില്ല.

പക്ഷെ, നമ്മുടെ ഇച്ഛാനുസരണം നമുക്ക്‌ ആ ലോകത്തേക്ക്‌ യാത്രയാവുവാന്‍ കഴിയില്ല. നമുക്ക്‌ നല്‍കിയ സമയ പരിധിവരെ നാമിവിടെ ജീവിക്കേണ്ടതുണ്ട്‌. നിങ്ങള്‍ ആഗ്രഹിക്കുന്ന നേരത്ത്‌ നിങ്ങള്‍ക്ക്‌ മരിക്കുവാന്‍ സാധിക്കില്ല. ആളുകള്‍ ജീവിതം മടുത്ത്‌ ആത്മഹത്യയ്ക്ക്‌ ശ്രമിക്കാറുണ്ട്‌. എന്നാല്‍ അനുവദിച്ച സമയമായില്ലെങ്കില്‍ അപ്പോഴും മരിക്കാന്‍ അവന്‌ കഴിയില്ല.

യഥാര്‍ത്ഥത്തില്‍ നമ്മുടെ ആയുസ്സ്‌ കണക്കാക്കപ്പെടുന്നത്‌ 'ഇത്ര വര്‍ഷം' 'ഇത്ര ദിവസം' എന്ന നിലക്കല്ല. മറിച്ച്‌ എത്ര ശ്വാസോച്ഛാസങ്ങള്‍ നിങ്ങള്‍ക്ക്‌ അനുവദിച്ച്‌ തന്നിരിക്കുന്നുവെന്ന നിലക്കാക്കുന്നു. ആ ശ്വാസോച്ഛാസത്തിണ്റ്റെ അളവിനെക്കുറിച്ച്‌ നാം ആലോചിക്കുമ്പോള്‍ നമ്മള്‍ അത്രത്തോളം സ്വതന്ത്രരല്ലെന്ന്‌ മനസ്സിലാവും.

നമ്മള്‍ ബന്ധനസ്ഥരാണ്‌, തീര്‍ച്ചയായും, നമ്മള്‍ ഇവിടെ ബന്ധിതരാണ്‌. ഉച്ഛാസ വായുവിണ്റ്റെ തടവുകാരാണ്‌ നമ്മള്‍. ശ്വാസമെടുക്കാന്‍ നമുക്ക്‌ അനുവാദം നഷ്ടപ്പെട്ടാല്‍ ഒരാവര്‍ത്തി ശ്വസിക്കാന്‍ കഴിയാതെ തല്‍ക്ഷണം നാം മരിക്കും. അതു പോലെ ഉള്ളിലേക്ക്‌ വലിച്ചെടുത്ത വായു പുറത്തേക്ക്‌ വിടാന്‍ നമുക്ക്‌ അനുവാദമില്ലെങ്കില്‍ നിശ്വസിക്കാന്‍ കഴിയാതെ ശ്വാസം മുട്ടി നാം മരിച്ച്‌ പോവും. നമ്മള്‍ ഉച്ഛാസ വായുവിണ്റ്റെ തടവുകാര്‍ മാത്രമാകുന്നുവെന്നതാണ്‌ സത്യം.

Like
2380
Times people
likes this page
52191
Times people viewed
this page


അദ്ധ്യായം: രോഗിയാവുന്നതറിയാതെ.. !
ചുരുക്കം: ഈ ലോകം പല സംഭവങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്‌. ഈ ലോകം പലതിണ്റ്റെയും ഉത്ഥാന പതനങ്ങള്‍ക്ക്‌ വേദിയായിട്ടുണ്ട്‌. നമുക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയവര്‍ ആഢംബരത്തിലും കലാ സാംസ്കാരിക രംഗത്തും ഔന്നത്യം പുലര്‍ത്തിയിരിക്കുന്നു. പക്ഷെ, അവയൊക്കയും തകര്...





SOHBETS BY ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി)

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter