ബിസ്മില്ലാഹിറഹ്മാനിറഹീം പ്രവാചകര്‍ മുഹമ്മദ് നബി (സ) യും അബൂബക്കര്‍ സിദ്ധീഖ് (റ) മക്കയില്‍ നിന്നും മദീനയിലേക്കുള്ള പാലായനത്തിനിടെ ശത്രുക്കളില്‍ നിന്ന് രക്ഷ പ്രാപിക്കാന്‍ ഒരു ഗുഹയില്‍ ഒളിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ പ്രവാചകന്‍ അബൂബക്കര്‍ സിദ്ധിഖിനോട് ചോദിച്ചു. "താങ്കള്‍ക്കറിയുമോ അബൂബക്കര്‍, നമ്മള്‍ എന്തിനാണ് ഈ ഗുഹയില്‍ ഇങ്ങിനെ ഇരിക്കുന്നതെന്ന്" "ഇല്ല പ്രവാചകരെ, എനിക്കറിയില്ല". "എഴുന്നേല്‍ക്കുക, താങ്കള്‍ക്ക് ശേഷം വരാനിരിക്കുന്നവരെ മുഴുവന്‍ വിളിച്ച് കൊള്ളുക" പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. പ്രവാചക കല്‍പനപ്രകാരം അബൂബക്കര്‍ സിദ്ധീഖ് വിളിച്ചു. ദിവ്യജ്ഞാന ശൃംഖലയിലെ ജ്ഞാനികളായ മുഴുവന്‍ ഗുരുവര്യന്‍മാരും അവിടെ എത്തിച്ചേര്‍ന്നു. ആ കണ്ണിയിലെ 40-ാമന്‍ മൌലാനാ ശൈഖ് നാസിമുദ്ധീന്‍ ജിലാനിയും അവിടെ സന്നിഹിതരായി. അനന്തരം, സന്നിഹിതരായ മുഴുവന്‍ ഗുരുവര്യന്‍മാരോടും അവരവരുടെ 'ഖലീഫ'മാരെ വിളിച്ചു കൊള്ളാന്‍ അബൂബക്കര്‍ സിദ്ധീഖ് (റ) നിര്‍ദ്ദേശം നല്‍കി. സല്‍മാനുല്‍ ഫാരിസി (റ) അടക്കമുള്ള ഗുരുവര്യന്‍മാരുടെ വിളിക്കുത്തരമായി മുഴുവന്‍ ഖലീഫമാരും തല്‍ക്ഷണം ആ ദിവ്യ സദസ്സില്‍ എത്തിച്ചേര്‍ന്നു. മൌലാനാ ശൈഖ് നാസിമുദ്ധീന്‍ ഹഖാഹിയുടെ ഖലീഫമാരും അവിടെ ആഗതമായിട്ടുണ്ടായിരുന്നു, അവര്‍ മുഴുവന്‍ ശൈഖിനൊപ്പം നിലയുറപ്പിച്ചു. പരസ്പരം അറിയുകയും ചെയ്തു. അബൂബക്കര്‍ സിദ്ധീഖ് (റ) തങ്ങള്‍ ജ്ഞാന ശൃംഖലയിലെ 40 നേതാക്കന്‍മാരെ ആദ്യം വിളിക്കുന്നു. അവര്‍ തങ്ങളുടെ ഖലീഫമാരെ വിളിക്കുന്നു. അവരെല്ലാം അവിടെ സന്നിഹിതരാവുന്നു. തുടര്‍ന്ന് ഖലീഫമാരോട് തങ്ങളുടെ പിന്‍ഗാമികളെ വിളിക്കാന്‍ ആവശ്യപ്പെട്ടു. ഖലീഫമാരുടെ പിന്തുടര്‍ച്ചാവകാശികളും ആ ഗുഹയില്‍ ആഗതരായി. തുടര്‍ന്ന് നഖ്ശബന്തി സൂഫി പരമ്പരയില്‍ അന്ത്യനാള്‍ വരെ വരാനിരിക്കുന്ന എല്ലാ ശിഷ്യഗണങ്ങളും (മുരീദുമാര്‍) പ്രവാചകര്‍ക്കും സിദ്ധീഖ് തങ്ങള്‍ക്കും ഖലീഫമാര്‍ക്കും ഒപ്പം ഗുഹയില്‍ അണി നിരന്നു. നിങ്ങള്‍ ആ ദിനം ഓര്‍ക്കുന്നുവൊ, അവിടെ നമ്മള്‍ ഉരുവിട്ട ദിക്‌റ് നിങ്ങളുടെ മനസ്സില്‍ മുഴങ്ങുന്നുണ്ടോ? ആ ചിന്ത കടന്ന് വരുമ്പോള്‍ നിങ്ങളുടെ ഹൃദയത്തില്‍ ദിവ്യ പ്രകാശം കടന്ന് വരും. അപ്പോള്‍ നിങ്ങള്‍ ശൈഖിനെയും ഗുരുവര്യന്‍മാരെയും തിരിച്ചറിയും. മാത്രവുമല്ല, പരിശുദ്ധ പ്രവാചകരിലേക്ക് നിങ്ങള്‍ എങ്ങിനെയാണ് എത്തിച്ചേരാന്‍ പോവുന്നതെന്നും അപ്പോള്‍ നിങ്ങള്‍ അറിയും. ഗുഹക്കകത്തെ സമ്മേളനത്തെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചുവല്ലൊ? നിങ്ങള്‍ അവിടെ ഉണ്ടായിരുന്നു. ആത്മാവിണ്റ്റെ ലോകത്ത് മാത്രമല്ല നിങ്ങള്‍ ആ ഗുഹക്കകത്തും ഉണ്ടായിരുന്നു. നിങ്ങള്‍ ആ ദിനത്തെക്കുറിച്ച് ഓര്‍ക്കേണ്ടിയിരിക്കുന്നു. എന്താണവിടെ സംഭവിച്ചതെന്ന്. നിങ്ങള്‍ക്ക് അത് ഓര്‍ത്തെടുക്കാന്‍ കഴിയുന്നുവെങ്കില്‍ ഞാന്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കാം. നിങ്ങള്‍ക്ക് അത് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ എണ്റ്റെ വാക്കുകള്‍ ശ്രദ്ധിക്കുക.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |