ബിസ്മില്ലാഹിറഹ്മാനിറഹീം ഒരിക്കല്‍ തുര്‍ക്കിയിലെ പ്രമുഖനായ ഒരു വ്യക്തിയുടെ വീട്ടില്‍ അദ്ദേഹത്തിണ്റ്റെ മകണ്റ്റെ സുന്നത്ത് കല്ല്യാണം നടക്കുകയായിരുന്നു. നാട്ടിലെ പ്രമുഖരെല്ലാം സന്നിഹിതരായിരുന്നു. സര്‍ക്കാറിലെ പ്രതിനിധികളും തുര്‍ക്കി ആരോഗ്യ മന്ത്രിയടക്കം വരുന്നവരെ ക്ഷണിക്കപ്പെട്ടിരുന്നു. മാത്രമല്ല വീട്ടുകാരണ്റ്റെ വന്ദ്യ വയോധികനായ ശൈഖും പരിപാടിയില്‍ പങ്കു കൊള്ളാനും കുട്ടിയെ അനുഗ്രഹിക്കാനും അവിടെ എത്തിയിട്ടുണ്ടായിരുന്നു. ഇതിനിടയില്‍ വീട്ടുകാരന്‍ ശൈഖിനെ സമീപിച്ചു കൊണ്ട് പതുക്കെ പറഞ്ഞു. "ശൈഖ് അവര്‍കളെ, എണ്റ്റെ മറ്റൊരു മകന്‍ തളര്‍വാതം വന്ന്, ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലാണ്. എല്ലാ മരുന്നുകളും പരീക്ഷിച്ചു പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. ദയവായി ശൈഖ് അവന് വേണ്ടി പ്രാര്‍ത്ഥിക്കണം." പ്രാര്‍ത്ഥിക്കാം മോനെ" ശൈഖ് സമ്മതിച്ചു. ഇത് കേട്ട് ക്ഷുഭിതനായ ആരോഗ്യമന്ത്രി തല്‍ക്ഷണം പ്രതികരിച്ചു. "പ്രാര്‍ത്ഥിച്ച് രോഗം സുഖപ്പെടുത്തുകയൊ? ആ കാലമൊക്കെ കഴിഞ്ഞു. കുട്ടിയെ എത്രയും പെട്ടെന്ന് നല്ല ഡോക്ടറെ കാണിക്കുകയാണ് നല്ലത്." വന്ദ്യ വയോധികനും ജ്ഞാനിയുമായ ആ ഗുരുവര്യന്‍ തലതാഴ്ത്തിക്കൊണ്ട് ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ, പെട്ടെന്ന് തലയുയര്‍ത്തി ആരോഗ്യമന്ത്രിയുടെ മുഖത്തേക്കു നോക്കി "നാവടക്കടാ കഴുതെ" എന്ന് പറഞ്ഞു. മന്ത്രി സ്തബ്ദനായി, കോപം കൊണ്ട് ശരീരമാസകലം വിറക്കാന്‍ തുടങ്ങി. ശൈഖിനെ ചുട്ടുകൊല്ലാനുള്ള വെറുപ്പുണ്ടായിരുന്നു അദ്ദേഹത്തിന്. പക്ഷെ അദ്ദേഹം ഒന്നും മിണ്ടിയില്ല. ശൈഖ് വീട്ടുകാരോട് ആ കുട്ടിയെ കൊണ്ടു വരാന്‍ പറഞ്ഞു. മന്ത്രി നോക്കി നില്‍ക്കെ കുട്ടിയെ ശൈഖിന് മുമ്പില്‍ കൊണ്ടു വന്നു. കുട്ടിയുടെ ശിരസ്സില്‍ കൈവെച്ച് ശൈഖ് ചില പ്രാര്‍ത്ഥന മന്ത്രങ്ങള്‍ ഉരുവിട്ടു. "ദൈവം സുഖപ്പെടുത്തട്ടെ, കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയ്കൊള്ളൂ." ഗുരു വീട്ടുകാരോട് പറഞ്ഞു. ശൈഖ് പതുക്കെ മന്ത്രിയുടെ നേരെ തിരിഞ്ഞു. അല്‍പ സമയം മുമ്പ് വളരെ പരുഷമായിട്ടായിരുന്നു മന്ത്രിയോട് അദ്ദേഹം പ്രതികരിച്ചതെങ്കില്‍ ഇപ്പോള്‍ വളരെ ശാന്തനായി മന്ത്രിയോട് അദ്ദേഹം ചോദിച്ചു. "എന്താ മോണ്റ്റെ പേര്"? മന്ത്രി പേര് പറഞ്ഞു. "നിങ്ങള്‍ ഒരു ഡോക്ടറാണെന്ന് തോന്നുന്നു അല്ലെ"? ഗുരു വീണ്ടും ചോദിച്ചു. മന്ത്രി പഠിച്ച സ്കൂളും കോളേജും സര്‍വ്വകലാശാലയും ഏതൊക്കെയെന്നും പഠിച്ച ബിരുദവും ശൈഖിനോട് പറഞ്ഞു. "വളരെ നല്ലത്. പക്ഷെ, ഞാന്‍ താങ്കളെ കഴുതയെന്ന് വിളിച്ചപ്പോള്‍ താങ്കള്‍ ആകെ സ്തബ്ദനായി അല്ലെ? താങ്കള്‍ സ്തബ്ദനാവുക മാത്രമല്ല രോഷാകുലനാവുകയും ചെയ്തു. താങ്കളുടെ രക്തചംക്രമണം കൂടി. നിങ്ങള്‍ ഒരു ഹാര്‍ട്ട് പ്രോബ്ളം ഉള്ള ആളാണെങ്കില്‍ ചിലപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയാഘാതത്തിന് വരെ കാരണമായേക്കാം അല്ലെ?" ഗുരു മന്ത്രിയോട് ചോദിച്ചു. "അതെ, ഉയര്‍ന്ന സമ്മര്‍ദ്ദം ധാരാളം പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം". മന്ത്രി സമ്മതിച്ചു. "അതാണ് ഞാന്‍ പറഞ്ഞത് എണ്റ്റെ വാക്കുകള്‍ താങ്കളെ അല്‍പ നേരത്തെക്കെങ്കിലും ഒരു രോഗിയാക്കി എന്ന്. കാരണം കുറച്ച് സമയത്തെങ്കിലും താങ്കളുടെ ശാരീരിക മാനസിക നിലക്ക് ഭംഗം വന്നു. നോക്കൂ, താങ്കള്‍ ഇപ്പോഴും സാധാരണ അവസ്ഥയിലേക്ക് എത്തിയിട്ടില്ല, ശരി അല്ലെ?" മന്ത്രി സമ്മതം മൂളി. "കുട്ടി, താങ്കള്‍ അല്ലാഹുവിണ്റ്റെ വിശുദ്ധ ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നില്ലെ?" ഗുരു ചോദിച്ചു. "തീര്‍ച്ചയായും" മന്ത്രി ശാന്തനാവുന്നുണ്ടായിരുന്നു. "എണ്റ്റെ ഒരു വാക്കു കൊണ്ട് മാത്രം ഞാന്‍ താങ്കളെ ഒരു രോഗിയാക്കി. താങ്കളുടെ മാനസിക ശാരീരിക നില താളം തെറ്റി. എങ്കില്‍ താങ്കള്‍ ദൈവിക വചനത്തെക്കുറിച്ച് ഓര്‍ത്തു നോക്കൂ? ദൈവിക വചനങ്ങള്‍ ഈ കുട്ടിയുടെ വ്യാധി സുഖപ്പെടുത്താന്‍ കെല്‍പ്പുള്ളതല്ലെന്ന് താങ്കള്‍ കരുതുന്നുണ്ടൊ? എണ്റ്റെ ഓരോ ശ്വാസോച്ഛാസത്തിലും ഞാന്‍ ദൈവത്തെ ഓര്‍ക്കുന്നു. ആ ദൈവത്തോടാണ് ഈ കുട്ടിയുടെ രോഗം സുഖപ്പെടുത്താന്‍ ചോദിക്കുന്നത്. ആ ചോദ്യം അസ്ഥാനത്തെത്താനാവുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?" ഗുരു പുഞ്ചിരി തൂകി കൊണ്ട് മന്ത്രിയോട് ചോദിക്കുകയായിരുന്നു.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |