അദ്ധ്യായം:ദൈവികാലയം
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി) naksibendi sufi sohbet, ദൈവികാലയം



ബിസ്മില്ലാഹിറഹ്മാനിറഹീം

അഭിനയ കലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ധാരാളം നടീനടന്‍മാര്‍ നമുക്ക്‌ ചുറ്റുമുണ്ട്‌. യഥാര്‍ത്ഥത്തില്‍ നമ്മളും ഇവിടെ അഭിനയത്തിലാണെന്ന്‌ പറയാം. ഈ ലോകം ഒരു വലിയ നാടകശാലയാണ്‌, നമുക്ക്‌ ഓരോരുത്തര്‍ക്കും ഇവിടെ ചില ഭാഗങ്ങള്‍ അഭിനയിച്ച്‌ തീര്‍ക്കാനുണ്ട്‌. നാടക ശാലയില്‍ /വേദിയില്‍ നിര്‍ദ്ദേശിക്കപ്പെട്ടത്‌ പോലെ ശ്രദ്ധയോടെ നമ്മുടെ ഭാഗം അഭിനയിച്ച്‌ കാണിക്കുമ്പോള്‍ നാം വിജയികളാവുന്നു.

വേദിയില്‍ ഒരിക്കലും നടീനടന്‍മാര്‍ക്ക്‌ ഇഷ്ടാനുസരണം അഭിനയിക്കാന്‍ കഴിയില്ല. സംവിധായകണ്റ്റെ നിര്‍ദ്ദേശത്തിന്‌ അനുസരിച്ചായിരിക്കും ഓരോരുത്തരും അഭിനയിക്കുന്നത്‌. "അത്‌ എനിക്കിഷ്ടമല്ല ഞാന്‍ അങ്ങിനെ അഭിനയിക്കില്ല" എന്ന്‌ പറയുവാന്‍ നടീനടന്‍മാര്‍ക്ക്‌ അവകാശമില്ലന്നര്‍ത്ഥം സംവിധായകണ്റ്റെ നിര്‍ദ്ദേശമാണ്‌ പ്രധാനം. ആ നിര്‍ദ്ദേശത്തിന്‌ അനുസൃതമായി വേദിയില്‍ നടനം നടത്തുമ്പോള്‍ മാത്രമാണ്‌ ഒരാള്‍ നല്ല നടിയൊ നടനൊ ആയി അംഗീകരിക്കപ്പെടുന്നത്‌.

നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ അവിടെ യാതൊരു പ്രാധാന്യവുമില്ല. അതു കൊണ്ട്‌ തന്നെ അഭിനയം അത്ര ലളിതമല്ല. എന്നാല്‍ വേദിയിലെ അഭിനയ പ്രകടനത്തെക്കാള്‍ ഏറെ ദുഷ്കരമാണ്‌. നമ്മുടെ ഈ ദൈനംദിന ജീവിതത്തിലെ യഥാര്‍ത്ഥ അഭിനയം. നമുക്ക്‌ ഈ ഭൌതിക ജീവിതത്തിലൂടെ കടന്ന്‌ പോവേണ്ടതുണ്ട്‌.

എന്തിന്‌ വേണ്ടി നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നറിയലാണ്‌ പ്രധാനം അങ്ങിനെ ആലോചിക്കുമ്പോള്‍ മാത്രമെ നമ്മുടെ 'റോള്‍' നമുക്ക്‌ മനസ്സിലാവുകയുള്ളൂ. "റോള്‍" തിരിച്ചറിഞ്ഞാല്‍ അതിന്‌ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളെയും ചലനങ്ങളെയും ക്രമീകരിക്കാന്‍ നമുക്ക്‌ എളുപ്പമാവും. നാം സുരക്ഷിതരായിരിക്കുകയും ചെയ്യും. അല്ലാത്തപക്ഷം ഓരോ മനുഷ്യരെയും കാത്തിരിക്കുന്നത്‌ ദുഷ്കരമായ അവസ്ഥാവിശേഷമായിരിക്കും.

ഈ ലോകം ഒരു വലിയ വേദിയാണെന്നും ഇവിടെ ഒരുവണ്റ്റെ സംവിധാനത്തിലും കൃത്യമായ തിരക്കഥ അനുസരിച്ചുമാണ്‌ കാര്യങ്ങള്‍ മുന്നോട്ട്‌ നീങ്ങുന്നതാണെന്നും നാം മനസ്സിലാക്കുന്നുവെങ്കില്‍ അതിനനുസരിച്ച്‌ മാത്രമായിരിക്കണം നാം പ്രവര്‍ത്തിക്കേണ്ടത്‌. ആ സംവിധായകണ്റ്റെ കൃത്യതയില്‍ നമുക്ക്‌ വിശ്വാസമുണ്ടാവണം.

പക്ഷെ, സമകാലിക ലോകത്ത്‌ നാം കാണുന്ന ചിത്രങ്ങള്‍ തീരെ ശുഭകരമല്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. കാരണം ഇവിടെ ഓരോരുത്തരും അഭിനയിക്കുന്നത്‌ അവരവരുടെ ഇച്ഛയ്ക്കും ഇഷ്ടാനുഷ്ടങ്ങള്‍ അനുസരിച്ച്‌ മാത്രമാണ്‌. ഒരു ചെറുകൂട്ടായ്മ എന്ന നിലക്ക്‌ നാം നമ്മുടെ ഓരോരുത്തരുടെയും ജീവിതവും പ്രവര്‍ത്തനവും ശ്രദ്ധിക്കേണ്ടതുണ്ട്‌. നാം നമ്മോട്‌ ഏറെ ഉത്തരവാദിത്വമുള്ളവരാണ്‌.

നാം ഈ ലോകത്തെക്കുറിച്ച്‌ വ്യാകുലപ്പെടേണ്ടതില്ല.
കാരണം വ്യക്തികളില്‍ മാറ്റമുണ്ടാവുമ്പോള്‍ അല്ലെങ്കില്‍ ഒരു വ്യക്തി തണ്റ്റെ ഉത്തരവാദിത്വം തിരിച്ചറിയുകയും പ്രവര്‍ത്തന നിരതനാവുകയും ചെയ്യുമ്പോള്‍ ആ സമൂഹം മാറ്റത്തിന്‌ വിധേയമാവും. സമൂഹങ്ങളുടെ പരിവര്‍ത്തനം യഥാര്‍ത്ഥത്തില്‍ ഈ ലോകത്തിണ്റ്റെ തന്നെ മാറ്റത്തിന്‌ കാരണമായിത്തീരും.

നാം പ്രതീക്ഷ കൈവിടുന്നില്ല. അവിശ്വാസികള്‍ മാത്രമാണ്‌ പ്രതീക്ഷയെ കൈയ്യൊഴിയുകയുള്ളൂ. പ്രതീക്ഷയും ആഗ്രഹവും കൈവിടാതെ, ആന്തരിക പരിവര്‍ത്തനത്തിനായി അന്ത്യശ്വാസം വലിക്കുന്നത്‌ വരെ നാം പരിശ്രമിച്ച്‌ കൊണ്ടിരിക്കണം. നമുക്ക്‌ ചുറ്റുമുള്ളവരുടെ കാര്യത്തിലും നാം പ്രതീക്ഷ കൈവിടരുത്‌.

മറ്റുള്ളവരുടെ ശാപവാക്കുകളൊ, വിമര്‍ശനമൊ, അഭിപ്രായ പ്രകടനമൊ ഒന്നും നമുക്ക്‌ പ്രശ്നമായിത്തീരരുത്‌, പ്രതിബന്ധമാവുകയുമരുത്‌. മറ്റുള്ളവരുടെ പെരുമാറ്റത്തിനനുസരിച്ച്‌ നാം പ്രതികരിക്കയുമരുത്‌. അങ്ങിനെ വരുമ്പോള്‍ നാം ലക്ഷ്യസ്ഥാനത്ത്‌ നിന്ന്‌ അകന്ന്‌ പോവുകയും അവരുടെ പക്ഷത്ത്‌ ചെന്ന്‌ ചേരുകയും ചെയ്യും. നമുക്ക്‌ കാര്യങ്ങളെക്കുറിച്ച്‌ കൃത്യമായ ധാരണകളുണ്ട്‌. അതിനനുസരിച്ച്‌, നമ്മോട്‌ നിര്‍ദ്ദേശിക്കപ്പെട്ട പ്രകാരമാണ്‌ നാം മുന്നോട്ട്‌ നീങ്ങേണ്ടതും പ്രവര്‍ത്തന സജ്ജരായിത്തീരേണ്ടതെന്നും മനസ്സിലാക്കുക.

Like
2388
Times people
likes this page
61727
Times people viewed
this page


അദ്ധ്യായം: Make your faith stronger.
ചുരുക്കം: Save your faith, make your faith to become stronger. We have to understand that the most important, it is not amal, it is not ibadat. It is Iman. It is not work, good works, amal, it is not ibadat, it is not worship, it is Iman. It is the most important, faith. Faith is the most important. Do you understand? So many people is going to get very upset because I said this. This is the ahir Zaman, the end of time. Whatever, not only the Holy Prophet (asws) he had said, but all earlier Prophets they’ve also said what is going to happen in the end of time, it is coming, it is open. Whether it is in our tradition or not in our tradition. It is ...





SOHBETS BY ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി)

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter