ബിസ്മില്ലാഹിറഹ്മാനിറഹീം ഒരിക്കല്‍ താന്തോന്നിയായ ഒരാള്‍ നന്നാവാന്‍ തീരുമാനിച്ചു. അങ്ങിനെ അയാള്‍ ഒരു സൂഫീത്വരീഖത്തുകാരെ സമീപിച്ചു. അവിടെ ചെന്നപ്പോള്‍ ഒരു സൂഫി ഗുരു തണ്റ്റെ ശിഷ്യന്‍മാര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍, നബി വചനങ്ങള്‍ എന്നിവ പഠിപ്പിക്കുന്നതാണ് കണ്ടത്. ശിഷ്യന്‍മാര്‍ ശ്രദ്ധാപൂര്‍വ്വം ഗുരുവിനെ ശ്രദ്ധിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. അത് അസഹനീയമായും വിരസമായും തോന്നി. 'ഇക്കൂട്ടര്‍ എനിക്ക് പറ്റിയവരല്ല സര്‍വ്വത്ര വിരസം. മറ്റേതെങ്കിലും ശൈഖിനെ കണ്ടെത്താം. അദ്ദേഹം മനസ്സില്‍ കരുതി അവിടെ നിന്ന് യാത്രയായി. യാത്രാമദ്ധ്യേ മറ്റൊരു ശൈഖിനെ അദ്ദേഹം കണ്ടുമുട്ടി. അവിടെ ആ സൂഫി ശൈഖും തണ്റ്റെ ശിഷ്യന്‍മാരും സദാനേരവും "ദിക്‌റ്" ചൊല്ലിക്കൊണ്ടിരിക്കുന്നു. ഇക്കൂട്ടര്‍ തനിക്കിണങ്ങിയ കൂട്ടുകാരല്ല എന്ന് അദ്ദേഹത്തിന് ഉറപ്പായി. തുടര്‍ന്ന് മറ്റൊരു പറ്റിയ ഇടം അന്വേഷിച്ച് അദ്ദേഹം വീണ്ടും യാത്രയായി. അന്വേഷണത്തിനൊടുവില്‍ ഒരു സൂഫി സത്രത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. വിശാലമായ ഒരിടം. ഒരു ഗുരുവും ധാരാളം ശിഷ്യന്‍മാരും. ശിഷ്യന്‍മാരെല്ലാം വ്യത്യസ്ത ഗ്രൂപ്പുകളായി അവിടവിടങ്ങളില്‍ ഇരിക്കുന്നു. ഗുരു സദാസമയവും 'ദിക്‌റി'ല്‍ മുഴുകിയിരിക്കുന്നു. വ്യത്യസ്ത ഗ്രൂപ്പുകളായി സൂഫി സത്രത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ ഇരിക്കുന്ന ശിഷ്യന്‍മാര്‍ വ്യത്യസ്ത പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതാണ് അദ്ദേഹം കണ്ടത്. ഒരു കൂട്ടര്‍ യാതൊരു സങ്കോചവുമില്ലാതെ വെറും വര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. എന്നാല്‍ അവരുടെ തൊട്ടടുത്തായി ഇരിക്കുന്ന മറ്റൊരു കൂട്ടര്‍ നബി വചനങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതുപോലെ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉരുവിട്ട് പഠിക്കുന്ന ശിഷ്യഗണം മറ്റൊരു കോണില്‍ ഇരിക്കുന്നു. ദൈവിക നാമങ്ങള്‍ ഉരുവിട്ട്കൊണ്ട് ജപമാലയുമായി ഇരിക്കുന്ന ശിഷ്യന്‍മാര്‍ മറ്റൊരു വശത്ത് ഇരിക്കുന്നു. സത്രത്തിണ്റ്റെ മറ്റൊരു കോണില്‍ ഒരാള്‍ കഥ പറഞ്ഞ് കൊണ്ടിരിക്കുന്നത് കേട്ട് കൊണ്ട് കുറച്ച് പേര്‍ ശ്രദ്ധാപൂര്‍വ്വം ഇരിക്കുന്നു. മറ്റുള്ളവരെ വിമര്‍ശിച്ചും പരദൂഷണം പറഞ്ഞും ഒരുകൂട്ടര്‍ സമയം നീക്കുന്നു. വാദപ്രതിവാദങ്ങളുമായി പരസ്പരം കലഹിച്ച് കൊണ്ടിരിക്കുന്ന ശിഷ്യന്‍മാര്‍ സത്രത്തിണ്റ്റെ ഒരു ഭാഗത്ത് സജീവമായിരിക്കുന്നു. വളരെ വിചിത്രമായ സൂഫി സത്രം കണ്ട് അത്ഭുതപ്പെട്ടു അയാള്‍ ഇതു തന്നെ തണ്റ്റെ ഇടം എന്ന് മനസ്സില്‍ കരുതി അദ്ദേഹം ശൈഖിനെ സമീപിച്ചു കൊണ്ട് പറഞ്ഞു. "എനിക്ക് ഇവിടെ ഈ സത്രത്തില്‍ അംഗമാവണം". "ശരി, നിനക്ക് ഇഷ്ടമുള്ള ഗ്രൂപ്പിനൊപ്പം ചേര്‍ന്നോളൂ" ഗുരു വീണ്ടും 'ദിക്‌റി'ല്‍ ലയിച്ചു. ഈ കഥയില്‍ ആലോചിക്കുന്നവര്‍ക്ക് ഏറെ മനസ്സിലാക്കുവാനും പഠിക്കുവാനുമുണ്ട് എന്ന് ഞാന്‍ കരുതുന്നു. നിങ്ങളോട് എനിക്ക് പറയാനുള്ളത് ശൈഖ് മൌലാനാ മുഹമ്മദ് നാസീം അല്‍ - ഹഖാനിയെ നിങ്ങള്‍ അറിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന് ലോകത്തെമ്പാടും ശിഷ്യഗണങ്ങളും അവരുടെ സദ് കൂട്ടായ്മകളും ഉണ്ട്. അതില്‍ എല്ലാ വിഭാഗങ്ങളും ഉള്‍പ്പെടുന്നു. ഏത് കൂട്ടായ്മയില്‍, ഏത് വിഷയത്തില്‍ ചേരണമെന്ന് തീരൂമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. അന്ത്യശ്വാസം വലിക്കുന്നത് വരെ സച്ഛിതരായവരുടെ പാതയില്‍ ചലിക്കുവാനും ജീവിക്കുവാനും ഞാന്‍ സദാ പ്രാര്‍ത്ഥിക്കുകയാണ്.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |