ബിസ്മില്ലാഹിറഹ്മാനിറഹീം ഒരു നാള്‍ റാബിയത്തുല്‍ അദബിയ എന്ന സൂഫി വനിതയോട് ഉപദേശങ്ങള്‍ ചോദിച്ച് വന്ന ഒരു കൂട്ടം പണ്ഡിതന്‍മാരോട് റാബിയ പറഞ്ഞു. "നമ്മള്‍ ദൈവത്തോട് അസ്തഗ്ഫിറുള്ളാ (അല്ലാഹുവെ എനിക്ക് പൊറുത്ത് തരേണമേ) എന്ന് ചൊല്ലാറുണ്ട്. എന്നാല്‍ നാം അലസമായി ചൊല്ലിയ 'അസ്തഗ്ഫിറുള്ളാക്ക്' വീണ്ടും പൊറുക്കലിനെ തേടേണ്ടതാണ്." നാം നമ്മുടെ ഇച്ഛകളുടെ ജല്‍പനങ്ങളെ, ദേഹത്തിണ്റ്റെ പ്രലോഭനങ്ങളെ മറന്ന് പോകുന്നു. അത് പോലെ ദേഹേച്ഛകള്‍ക്കെതിരെയുള്ള പോരാട്ടത്തെയും നാം മറക്കുന്നു. അതു കൊണ്ട് നമ്മെ വഴി തെറ്റിക്കുന്ന ദേഹത്തിണ്റ്റെ കാമനകള്‍ക്കെതിരെ നിരന്തരമായ പോരാട്ടമാണാവശ്യം. ദേഹേച്ഛകളുടെ ആലസ്യത്തില്‍ നിന്നും പരിപൂര്‍ണ്ണമായും മോചിതരാവുക എന്ന ശ്രമകരമായ കര്‍ത്തവ്യം നിറവേറ്റണ്ടതുണ്ട്. അത് തീര്‍ച്ചയായും എളുപ്പമുള്ള കാര്യവുമല്ല. നിങ്ങള്‍ ഇപ്പോള്‍ ഇവിടെ ഇരിക്കുന്നു. ഇത് നിങ്ങള്‍ക്ക് വളരെയധികം വിശ്രാന്തി നല്‍ക്കുന്നു. ദേഹം സുഖമനുഭവിക്കുന്നു. വിശ്രിന്തിജനകമായ ഈ അവസ്ഥ നിങ്ങളെ ആലസ്യത്തിനടിമപ്പെടുത്തും. അപ്പോള്‍ ശരീരേച്ഛയെ അതിണ്റ്റെ പാട്ടിന് വിടാതെ അല്‍പമൊന്ന് എഴുന്നേറ്റ് നില്‍ക്കുക. ശരീരത്തിണ്റ്റെ നിര്‍ദ്ദേശത്തിന് അനുസരിച്ച് ശരീരം കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ട് കൊള്ളട്ടെ. തണുത്ത വെള്ളത്തില്‍ അംഗസ്നാനം (വുളു) ചെയ്യുന്നത് ശരീരത്തിന് ഇഷ്ടമല്ലെ? എങ്കില്‍ ആ നിമിഷം തണുത്ത വെള്ളത്തില്‍ തന്നെ വുളു എടുക്കൂ! ശരീരം പതിയെ അത് ശീലിച്ച് കൊള്ളും. നിങ്ങളുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. ഇനി നിസ്കാരത്തില്‍ തന്നെ മനസ്സിനെയും ശരീരത്തെയും സജ്ജമാക്കാന്‍ ശ്രമിക്കുക. അങ്ങിനെ നിങ്ങള്‍ നിസ്കാരം വര്‍ദ്ധിപ്പിക്കുമ്പോള്‍ നിങ്ങളില്‍ തന്നെ ചില ചിന്തകള്‍ ഉണര്‍ത്തിക്കൊണ്ടിരിക്കും. പൈശാചികമായ ഇച്ഛ പ്രവര്‍ത്തനക്ഷമമാക്കുക. അതായത് നിസ്കാരവും സത്കര്‍മ്മങ്ങളും വര്‍ദ്ധിപ്പിക്കുമ്പോള്‍ താന്‍ ധാര്‍മ്മികമായും ആത്മീയമായും മറ്റുള്ളവരില്‍ നിന്നും അല്‍പം ഉയര്‍ന്നിരിക്കുന്നുവെന്ന ഒരു 'അഹം ബോധം' നിങ്ങളില്‍ അങ്കുരുപ്പിക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍ നമ്മില്‍ നന്‍മയെക്കാള്‍ തിന്‍മയെ ആയിരിക്കും വളര്‍ത്തുക. ദേഹത്തിണ്റ്റെ ഈ കെണിവലയെ തിരിച്ചറിയുകയും മറി കടക്കുകയും വേണം. അപ്പോള്‍ ഐച്ഛികാരാധനകള്‍ മാറ്റിവെച്ച് നിര്‍ബന്ധം നിസ്കാരങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇച്ഛയുടെ കെണിയില്‍ അകപ്പെടാതെ മുന്നോട്ടു നീങ്ങുകയും ചെയ്യുക. ശരീരം 'ദിക്‌റ്' ചൊല്ലുവാന്‍ വൈമുഖ്യം കാട്ടുമ്പോള്‍ ധാരാളം ദിക്‌റ് ചൊല്ലിക്കൊണ്ട് അതിനെ മറികടക്കുക. അപ്പോള്‍ ശരീരം ദിക്‌റിനായി സജ്ജമായിത്തീരും. ശരീരം അതില്‍ സുഖം കണ്ടെത്തും. ശരീരത്തെ അങ്ങിനെ വിട്ടേക്കരുത്. ശരീരം ഇപ്പോള്‍ നിങ്ങള്‍ ജോലിയില്‍ വ്യാപൃതനാവുന്നത് ഇഷ്ടപ്പെടില്ല. കാരണം ദിക്‌റിണ്റ്റെ ആലസ്യത്തില്‍ ശരീരം സുഖം കണ്ടെത്തിയിരിക്കുന്നു. എങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ തന്നെ ശരീരമനങ്ങി കഠിനാധ്വാനം ചെയ്യാന്‍ ഇറങ്ങുക തന്നെയാണ് വേണ്ടത്. അതായത് ദേഹേച്ഛയോട് ഒരിക്കലും സന്ധിയാവാതിരിക്കുക. കാരണം ദേഹേച്ഛയുടെ കാമനകളോടുള്ള പോരാട്ടം വെറും പോരാട്ടമല്ല, ശ്രമകരമായ ഒരു യജ്ഞം തന്നെയാണത്. കൈകളില്‍ 'തസ്ബീഹ് മാല' പിടിച്ച് ഇരിക്കുന്ന ധാരാളം ആളുകളെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എത്ര ദിക്‌റുകള്‍ നിങ്ങള്‍ ഉരുവിട്ടു? എണ്റ്റെ ഈ പ്രഭാഷണത്തിണ്റ്റെ തുടക്കം മുതല്‍ ഈ സമയം വരെ എത്ര ദിക്‌റുകള്‍ നിങ്ങള്‍ ചൊല്ലി? ഏതെല്ലാം വിധത്തിലുള്ള ദിക്‌റുകളാണ് നിങ്ങള്‍ ചൊല്ലിയത്? എന്ന് ഞാന്‍ ചോദിക്കുകയാണെങ്കില്‍ പലപ്പോഴും നിങ്ങള്‍ക്ക് ഉത്തരമുണ്ടാവില്ല. അതല്ലെങ്കില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴിയില്ല. ഏതോ വിഭ്രാന്തി നല്‍കുന്ന അലസതയില്‍ നാം മുഴുകിപ്പോവുന്നു. , അങ്ങിനെ, യഥാര്‍ത്ഥത്തില്‍ നാം ഇച്ഛയുടെ കാമനകള്‍ക്കും, ആലസ്യത്തിനും അടിമപ്പെട്ടു വിഡ്ഢികളാക്കപ്പെടുന്നു. അതു കൊണ്ട് തന്നെ റാബിയയുടെ വാക്കുകള്‍ തീര്‍ച്ചയായും അര്‍ത്ഥവത്താകുന്നു. ആലസ്യത്തില്‍ നാം ചൊല്ലിയ അസ്തഗ്ഫിറുള്ളാക്ക്' വേണ്ടി നാം വീണ്ടും 'അസ്തഗ്ഫിറുള്ള' എന്ന് പൊറുക്കലിനെ തേടേണ്ടതുണ്ട്. അതു പോലെ തന്നെ നമ്മുടെ ലാഇലാഹ ഇല്ലല്ലായുടെയും സലാത്തിണ്റ്റെയും കാര്യമൊന്ന് ഓര്‍ത്തു നോക്കൂ!! അലസതയുടെ ആലസ്യത്തില്‍ നാം ചൊല്ലിയ തഹ്ളീലും സ്വലാത്തുകളും എത്ര തവണ ഇനിയും ആവര്‍ത്തിക്കേണ്ടി വരും. നമുക്കൊരുപാട് ദൂരം താണ്ടേണ്ടതുണ്ട്. ഈ യാത്രയില്‍ ഇച്ഛയുടെ പ്രലോഭനങ്ങള്‍ നമ്മെ വിടാതെ പിന്തുടരുക തന്നെ ചെയ്യും. ഒരിക്കലും അത് നിങ്ങളെ വെറുതെ വിടില്ല. നിങ്ങളുടെ ഓരോ ചലന നിശ്ചലതകളിലും അത് നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ ദേഹേച്ഛ കാപ്പി കുടിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുമ്പോള്‍ നിങ്ങള്‍ ചായ കുടിക്കുക. കാരണം നിങ്ങളുടെ ശരീരം കാപ്പിയോട് ഇഷ്ടം കാട്ടുകയാണ് അതിന് അടിമപ്പെടാതെയിരിക്കുക. ഇവിടെ നിങ്ങള്‍ ആത്യന്തികമായി അടിമപ്പെടുന്നത് നിങ്ങളുടെ തന്നെ ശരീരത്തില്‍ അഭിഷ്ടങ്ങള്‍ക്കാണോ അതൊ നിങ്ങളുടെ യഥാര്‍ത്ഥ ഉടമയുടെ കല്‍പനകള്‍ക്ക് മുമ്പിലാണോ എന്നതാണ് ആത്യന്തികമായ പ്രശ്നം. നാഥനായ അല്ലാഹുവിണ്റ്റെ കല്‍പനകള്‍ക്ക് മുമ്പില്‍ ശരീരത്തിണ്റ്റെ അഭിഷ്ടങ്ങള്‍ വൈമുഖ്യം കാട്ടുമ്പോള്‍ നിങ്ങള്‍ ദേഹേച്ഛയുടെ കൂടെ പോകുമൊ അതോ നിങ്ങളുടെ രക്ഷിതാവായ റബ്ബിണ്റ്റെ തീരുമാനങ്ങളില്‍ അടിയുറച്ചു നില്‍ക്കുമൊ? ദൈവം കനിഞ്ഞരുളുന്ന കാര്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കാന്‍ ശരീരത്തിനെന്ത് അവകാശം? ദൈവച്ഛേയ്ക്ക് വിരുദ്ധമായി തീരുമാനമെടുക്കാന്‍ ദേഹേച്ഛക്ക് എന്ത് യുക്തിയാണുള്ളത്?! രുചികരമായ ഭക്ഷണ പാനീയങ്ങളുടെ സാന്നിധ്യത്തില്‍ ശരീരം നിങ്ങളെ അതിലേക്ക് പ്രലോഭിപ്പിക്കുമ്പോള്‍ ആ ഭക്ഷണം അന്യന് ദാനം നല്‍കി ശരീരത്തിണ്റ്റെ ആസക്തിക്കെരിതെ ഉറച്ച നിലപാട് കൈ കൊള്ളുക. അങ്ങിനെ എല്ലാ വിധേനയും ദാഹേച്ഛകള്‍ക്കെതിരെ അതിശക്തമായ പോരാട്ടമുഖം തുറക്കുകയെന്നതാണ് പ്രധാനം. അല്ലാത്ത പക്ഷം അത് നിങ്ങളെ തകര്‍ത്തുകളയും. അതു കൊണ്ട് ഈ പോരാട്ടം നിങ്ങള്‍ കബറിടം പുല്‍കുന്നത് വരെ തുടരുക തന്നെ വേണം. അങ്ങിനെ നിരന്തരമായ ഈ പോരാട്ടത്തിണ്റ്റെ വിജയം നിങ്ങള്‍ക്കവിടെ കാണുവാന്‍ സാധിക്കും.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |