ബിസ്മില്ലാഹിറഹ്മാനിറഹീം നമ്മുടെ ഇച്ഛകളെ തളച്ചിടുമ്പോള്‍ മാത്രമെ നാം ആത്മീയമായി ഉയര്‍ന്ന അവസ്ഥയില്‍ എത്തിച്ചേരുകയുള്ളൂ. എന്നാല്‍ ഇച്ഛയെ യഥേഷ്ടം നാം മേയാന്‍ വിടുമ്പോള്‍ ആത്മാവിണ്റ്റെ യാത്ര ക്ളേശകരമാവുന്നു. ആത്മാവിനെ പരിപോഷിപ്പിക്കാനുള്ള കര്‍മ്മങ്ങളില്‍ നിരതമാവുകയാണ് അഭികാമ്യം. അപ്പോള്‍ നമ്മുടെ ഇച്ഛയുടെ ആസക്തികള്‍ താനെ കെട്ടടങ്ങും. ഇച്ഛകളെ നിരന്തര പീഢനത്തിന് വിധേയമാക്കപ്പെടുമ്പോള്‍ ആത്മാവ് ഉയര്‍ച്ചയുടെ വിതാനങ്ങള്‍ പുല്‍കുന്നതായിരിക്കും. എന്നാല്‍ ഇച്ഛകള്‍ക്ക് സര്‍വ്വവിധ സ്വാതന്ത്യ്രവും നല്‍കുകയും ആത്മാവിണ്റ്റെ നേട്ടങ്ങളെ ഇച്ഛയുടെ ആസക്തി നിങ്ങള്‍ക്ക് ഒരിക്കലും സമാധാനം പ്രദാനം ചെയ്യുകയില്ല. പകരം നൈമിഷിമായ സമാധാനവും സ്വാസ്ഥ്യവും നല്‍കി നിങ്ങളെ കെണിയില്‍ പെടുത്തുകയും ആത്യന്തികമായ സമാധാനം നഷ്ടപ്പെടുത്തി നിങ്ങളെ വിഡ്ഢികളാക്കുകയും ചെയ്യും.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |