ബിസ്മില്ലാഹിറഹ്മാനിറഹീം ഒരു നാള്‍ മൌലാനാ ജലാലുദ്ദീന്‍ റൂമി തണ്റ്റെ ശിഷ്യന്‍മാരുമായി 'സുഹ്ബത്തി'ല്‍ (ഭാഷണം) ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. മുരീദുമാരില്‍ ഏറ്റവും പിന്നില്‍ ഇരിക്കുന്ന ആളിണ്റ്റെ സമീപം നീണ്ടു വളര്‍ന്ന നരച്ച താടിയുള്ള ഒരു വയോവൃദ്ധനും ഇരിക്കുന്നുണ്ടായിരുന്നു. മൌലാനായുടെ ഭാഷണം നടന്നു കൊണ്ടിരിക്കുന്നു, എല്ലാവരും ജിജ്ഞാസയോടെ മൌലാനയെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. മൌലാനാ റൂമിയുടെ ചിന്തോദ്ധീപകമായ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ആ വൃദ്ധന്‍ എന്തെന്നില്ലാത്ത ആശ്ചര്യവും ബഹുമാനവും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ആ ദിവസം മൌലാനാ റൂമി ഖുര്‍ആനില്‍ സൂചിപ്പിച്ച മൂസാനബിയും ഹസ്രത്ത് ഖിളര്‍ (അ) തമ്മില്‍ കണ്ടുമുട്ടിയ സംഭവത്തെക്കുറിച്ചായിരുന്നു ഭാഷണം നടത്തിക്കൊണ്ടിരുന്നത്. ഈ സംഭവം മൌലാനാ വിശദീകരിച്ച് കൊണ്ടിരിക്കുമ്പോഴൊക്കെ വൃദ്ധന്‍ പറഞ്ഞുകൊണ്ടിരുന്നു. "ബഹുമാനപ്പെട്ട ശൈഖ്, ഞങ്ങളുടെ ഇടയില്‍ മൂന്നാമനായി താങ്കള്‍ ഉണ്ടായിരുന്നത് പോലെ അത്രയും കൃത്യമായും സൂക്ഷ്മമമായുമാണല്ലോ ആ സംഭവം മുഴുവന്‍ ഇവിടെ വിശദീകരിക്കുന്നത്." അപ്പോള്‍ അടുത്തിരിക്കുന്ന മൌലാനായുടെ ശിഷ്യന്‍ ആ വൃദ്ധനെ ശ്രദ്ധിക്കാന്‍ തുടങ്ങി ഇത് തീര്‍ച്ചയായും ഖിളര്‍ തന്നെയായിരിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു. പിന്നീട് അദ്ദേഹത്തിണ്റ്റെ ശ്രദ്ധ ആ വൃദ്ധനിലേക്ക് തിരിയാന്‍ തുടങ്ങി. തന്നെ ശ്രദ്ധിച്ച് കൊണ്ടിരിക്കുന്ന ആ ശിഷ്യനോട് മൌലാനായുടെ പ്രഭാഷണം ശ്രദ്ധിച്ചുകൊള്ളാന്‍ ആ വൃദ്ധന്‍ പറഞ്ഞ്കൊണ്ടിരുന്നു. മൌലാനായുടെ ഭാഷണം തുടര്‍ന്ന് കൊണ്ടിരിക്കവെ കഥ കേട്ടു കൊണ്ട് വൃദ്ധന്‍ വീണ്ടും പറഞ്ഞു. "മഹാനായ ഗുരോ ഞങ്ങള്‍ക്കിടയില്‍ മൂന്നാമനായി താങ്കള്‍ ഉണ്ടായിരുന്നത് പോലെയാണല്ലൊ അങ്ങ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. നിങ്ങള്‍ക്ക് ആ സംഭവം അറിയുമൊ? അറിയില്ലെങ്കില്‍ നിങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുക. യഥാര്‍ത്ഥമായ ആ സംഭവം വിശുദ്ധ ഖുര്‍ആന്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. പക്ഷെ, ആ സംഭവത്തിണ്റ്റെ ഉള്ളറയിലുള്ള അതീവ രഹസ്യങ്ങള്‍ അറിയാന്‍ നിങ്ങള്‍ക്ക് മൌലാനാ ജലാലുദ്ധീന്‍ റൂമിയെ പോലുള്ള ഒരു ഗുരുവിനെ ആവശ്യമുണ്ട്. ജ്ഞാനിയായ ഒരു ഗുരുവിന് മാത്രമെ മൂസാ നബിയും ഖിളര്‍ (അ) തമ്മില്‍ നടന്ന സംഭാഷണത്തിണ്റ്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. മൌലാനായുടെ ഭാഷണത്തില്‍ മുഴുകിയ ആ വൃദ്ധന്‍ അറിയാതെ പറഞ്ഞു പോയി: "മൌലാനാ! ഗുരോ, ഈ ഭാഗം ഞാന്‍ തന്നെ മറന്ന് പോയിരിക്കുന്നു. താങ്കള്‍ എത്ര കൃത്യമായാണ് ഇക്കാര്യം എന്നെക്കാള്‍ കൃത്യമായി വിശദീകരിക്കുന്നത്". ഇത് കേട്ട ഉടനെ അടുത്തിരിക്കുന്ന റൂമി (റ)യുടെ ശിഷ്യന്‍ അത്യത്ഭുതത്തോടെ ആ വൃദ്ധനോട് ചോദിച്ചു. "താങ്കള്‍ ഖിളര്‍ ആണല്ലെ?" "ശൈഖിനെ ശ്രദ്ധിക്കൂ! ഗുരുവിണ്റ്റെ സുഹ്ബത്ത് കേള്‍ക്കൂ കുട്ടീ......... ഞാന്‍ ഖിള്‌റ് തന്നെയാണ്". വൃദ്ധന്‍ പറഞ്ഞു. "എങ്കില്‍ താങ്കള്‍ എണ്റ്റെ മൂന്ന് ആഗ്രഹങ്ങള്‍ സാധിപ്പിച്ച് തരുമൊ?" ശിഷ്യന്‍ ഖിളര്‍ (അ) നോട് അപേക്ഷിച്ചു. "എന്തൊരു വിഡ്ഢിയാണ് നീ.. നീ മൌലാനാ ജലാലുദ്ധീന്‍ റൂമിയുടെ ശിഷ്യനാണ്. നോക്കൂ ഞാന്‍ തന്നെ എണ്റ്റെ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഗഹനമായ രഹസ്യങ്ങള്‍ മൌലാനായില്‍ നിന്ന് ശ്രദ്ധിച്ച് കൊണ്ട് അത്ഭുത പരതന്ത്രനായിരിക്കുകയാണ്. അപ്പോഴാണ് താങ്കള്‍ ആഗ്രഹങ്ങളെക്കുറിച്ചും രഹസ്യങ്ങള്‍ അനാവരണം ചെയ്യുവാനും എന്നോട് അപേക്ഷിക്കുന്നു. താങ്കള്‍ ഒരു മരന്തലയന്‍ തന്നെ." ഖിള്ര്‍ (അ) ആ ശിഷ്യനോട് പറഞ്ഞു.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |