അദ്ധ്യായം:പറുദീസയിലേക്ക്‌
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി) naksibendi sufi sohbet, പറുദീസയിലേക്ക്‌



ബിസ്മില്ലാഹിറഹ്മാനിറഹീം

'ലാ ഇലാഹ ഇല്ലള്ളാഹ്‌" എന്ന്‌ ആത്മാര്‍ത്ഥതയോടെ ഉരുവിടാതെ നിങ്ങളാരും വിശ്വാസികളാവുന്നുമില്ല. നിങ്ങള്‍ക്ക്‌ സ്വര്‍ഗ്ഗ പ്രവേശനം സാധ്യമാവുകയും ഇല്ല." അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമല്ല. എന്ന വാചകം ഉച്ചരിക്കാതെ നിങ്ങളാരും സ്വര്‍ഗ്ഗലോകം പുല്‍കുകയില്ല എന്ന പ്രവാചക വചനത്തിനര്‍ത്ഥം അല്ലാഹുവിണ്റ്റെ ഏകത്വത്തില്‍ വിശ്വാസമര്‍പ്പിക്കാതെ യാതൊരാള്‍ക്കും അല്ലാഹുവിണ്റ്റെ സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല. എന്ന്‌ തന്നെയാകുന്നു.

"ലാ ഇലാഹ ഇല്ലള്ളാഹ്‌" എന്ന്‌ നിങ്ങള്‍ പ്രഖ്യാപിക്കുന്നില്ലെങ്കില്‍ നിങ്ങളെ ഒരു വിശ്വാസിയായി കണക്കാക്കപ്പെടുകയില്ല. വിശ്വാസി ആവണമെങ്കില്‍ "ലാഇലാഹ ഇല്ലള്ളാഹ്‌" എന്ന്‌ പ്രഖ്യാപിക്കണം. വിശ്വാസത്തിലേക്കുള്ള സുപ്രധാന കാല്‍വെപ്പാണത്‌.

അപ്പോള്‍ എന്താണ്‌ "ലാ ഇലാഹ ഇല്ലല്ലാഹ്‌" അര്‍ത്ഥമാക്കുന്നത്‌?
ഞാന്‍ ഒരു സ്രഷ്ടാവില്‍ വിശ്വസിക്കുന്നു. ഞാനൊരു സ്രഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ടവനാകുന്നു"

നിങ്ങള്‍ ആ സ്രഷ്ടാവിനെ 'അല്ലാഹു' എന്നോ 'ഗോഡ്‌' എന്നോ നിങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ വിളിച്ചു കൊള്ളുക എന്നാല്‍, ആ സ്രഷ്ടാവ്‌ ഏകനാണ്‌. യാതൊരാളുമായി അവന്‍ അധികാരം പങ്കു വെക്കുന്നില്ല. അവന്‌ യാതൊരു പങ്കുകാരുമില്ല. ആ സ്രഷ്ടാവിണ്റ്റെ ദൈവിക നാമം "അല്ലാഹു" എന്നാകുന്നു.

അല്ലാഹു തന്നെ പറയുന്നു. "അല്ലാഹു, അതാണെണ്റ്റെ നാമം ഞാനാകുന്നു സ്രഷ്ടാവ്‌, ഞാന്‍ തന്നെയാണ്‌ നിങ്ങളെയും നിങ്ങളുടെ മാതാപിതാക്കളെയും സൃഷ്ടിച്ചത്‌"

അല്ലാഹു തുടര്‍ന്ന്‌ പറയുന്നു:

" നിങ്ങളെ മാത്രമല്ല നിങ്ങളുടെ പിതാമഹന്‍മാരെ സൃഷ്ടിച്ചവന്‍ ഞാന്‍ തന്നെയാകുന്നു. ആകാശ ഭൂമികളുടെ ഉടമയും രക്ഷിതാവും ഞാന്‍ തന്നെ ആകുന്നു. നിങ്ങള്‍ എന്നെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക്‌ എണ്റ്റെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം. നിങ്ങള്‍ എന്നെ അനുസരിക്കുന്നില്ലെങ്കില്‍ എണ്റ്റെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ നിങ്ങള്‍ക്ക്‌ യാതൊരു അവകാശവുമില്ല.

അതു കൊണ്ട്‌ പ്രവാചകന്‍ (സ) പറഞ്ഞു. "അല്ലാഹുവിണ്റ്റെ ഏകത്വത്തെ വശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നത്‌ തന്നെയാണ്‌ സ്വര്‍ഗ്ഗ പ്രവേശനത്തിലുള്ള "വിസ".
അങ്ങിനെ ഒരു ക്രിസ്ത്യാനി പറയുകയാണ്‌. "അള്ളാഹുവാണ്‌ ഏക ദൈവം: മാത്രവുമല്ല അവിടെ വിഭജനമില്ല, ത്രീ ഏകത്വമെന്ന ആശയമൊ മറ്റോ ഇല്ല". ഇത്തരമൊരു പ്രഖ്യാപനം ക്രിസ്ത്യാനി പ്രഖ്യാപിക്കുമ്പോള്‍ അവന്‍ യഥാര്‍ത്ഥ ക്രിസ്ത്യാനി ആകുന്നു.

"മുഹമ്മദ്‌ നബി (സ) യെയും ആദമിനെയും മോസസ്‌ തുടങ്ങിയ പ്രവാചക പുംഗവന്‍മാരെയും സൃഷ്ടിച്ചവനാകുന്നു ദൈവം." എന്ന്‌ ഒരു ജൂതന്‍ പ്രസ്താവിക്കുമ്പോള്‍ ആ വ്യക്തി ഒരു വിശ്വാസിയാകുന്നു. അദ്ദേഹവും സ്വര്‍ഗ്ഗാവകാശി ആയി മാറുന്നു. പക്ഷെ, ഓരോരുത്തരുടെയും കര്‍മ്മങ്ങള്‍ ചോദ്യം ചെയ്യപ്പെടും എന്നു മാത്രം. എന്നാല്‍ സ്വര്‍ഗ്ഗ പ്രവേശനത്തിനുള്ള 'വിസ'യാണ്‌ യഥാര്‍ത്ഥത്തില്‍ "ലാഇലാഹ ഇല്ലല്ലാഹ്‌" എന്ന്‌ ചുരുക്കം.

Like
2466
Times people
likes this page
56619
Times people viewed
this page


അദ്ധ്യായം: ഗുരുസ്മൃതി
ചുരുക്കം: ഗുരുവിനോടൊപ്പമുള്ള സഹവാസം തീര്‍ച്ചയായും തിരിച്ചറിയപ്പെടേണ്ടുന്ന ഒരു കാര്യമാണ്‌. ജ്ഞാനോദയവും ഉണര്‍വ്വും സാധ്യമാക്കുവാന്‍ ഗുരു എപ്പോഴും നിങ്ങളോടൊപ്പമുണ്ട്‌; എപ്പോഴും അവിടുത്തെ നോട്ടത്തിലായിരിക്കും നിങ്ങള്‍. എന്നാല്‍, ചിലപ്പോള്‍ ഗുരുവ...





SOHBETS BY ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി)

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter