അദ്ധ്യായം:ആസക്തിക്കും കാമനകള്‍ക്കുമെതിരെ
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി) naksibendi sufi sohbet, ആസക്തിക്കും കാമനകള്‍ക്കുമെതിരെ



ബിസ്മില്ലാഹിറഹ്മാനിറഹീം

അഹംഭാവം അല്ലാഹുവിണ്റ്റെ ശത്രുവാകുന്നു. നമ്മുടെ സത്തയുടെ, ആത്മാവിണ്റ്റെ അല്ലെങ്കില്‍ നമ്മുടെ 'റൂഹി'ണ്റ്റെ ശത്രു കൂടിയാണ്‌ 'അഹംഭാവം'. ഇച്ഛയുടെ കാമനകളെല്ലാം ആത്മാവിനെയും നമ്മുടെ ഈ ദേഹത്തില്‍ തന്നെ അല്ലാഹു സന്നിവേശിപ്പിച്ചിരിക്കുന്നു. അത്‌ കൊണ്ടു തന്നെ അവ രണ്ടും നിരന്തരമായ ഏറ്റുമുട്ടലിലുമാണ്‌. നമ്മുടെ 'വിവേകം' ഒരിക്കലും ദേഹേച്ഛയെ അനുകൂലിക്കുകയോ ഇഷ്ടപ്പെടുകയോ ഇല്ല. ദേഹേച്ഛകളെ, അതിണ്റ്റെ കാമനകളെ വിവേകം ഉള്‍കൊളളുകയില്ല. കാരണം വിവേകം നമ്മുടെ ആത്മാവുമായി ബന്ധപ്പെട്ടു കിടക്കുന്ന സല്‍ഗുണമാണ്‌. എന്നാല്‍ ദേഹേച്ഛകളും കാമനകളും പൈശാചികവുമാണ്‌.

മഹാന്‍മാരായ ഔലിയാക്കള്‍ ഇച്ഛയുടെ വ്യത്യസ്തഭാവങ്ങളെ പൈശാചികമായാണ്‌ കണക്കാക്കിയിട്ടുളളത്‌. ബിസ്താമിയെ പോലെ ജ്ഞാനികളായ ഗുരുവര്യന്‍മാര്‍ പറയുന്നു:

"ഗുരുവില്ലാത്തവണ്റ്റെ ഗുരു പിശാചായിരിക്കും."

നിങ്ങള്‍ക്കൊരു ജ്ഞാനിയായ ഗുരുവിണ്റ്റെ ധാര്‍മ്മിക ശിക്ഷണം ലഭ്യമായിരുന്നില്ലെങ്കില്‍ നിങ്ങളെ മുന്നോട്ട്‌ നയിക്കുന്നത്‌ നിങ്ങളുടെ തന്നെ ഇച്ഛകളുടെ കാമനകള്‍ മാത്രമായിരിക്കുമെന്നാണ്‌ ഈ പ്രസ്താവന നല്‍കുന്ന സൂചന. ഇച്ഛകളുടെ ഗുരു സാക്ഷാല്‍ പിശാച്‌ തന്നെയാകുന്നു. പിശാച്‌ ഇച്ഛകളുടെ ഇംഗിതങ്ങള്‍ക്ക്‌ എപ്പോഴും വഴികാട്ടിയായി മുന്നില്‍ നടക്കും. ആകയാല്‍ നിങ്ങള്‍ക്ക്‌ വിജയിക്കണമെങ്കില്‍ നിങ്ങളുടെ ഇച്ഛകളുടെ ഇംഗിതങ്ങള്‍ക്ക്‌ എപ്പോഴും വിപരീതം പ്രവര്‍ത്തിക്കണമെന്നതാണ്‌ നമ്മുടെ വന്ദ്യഗുരുവിണ്റ്റെ ഉപദേശം.

അപ്പോള്‍ നമ്മുടെ അഹന്തക്ക്‌ ഇഷ്ടകരമല്ലാത്ത പ്രവര്‍ത്തികളിലാണ്‌ നാം വ്യാപൃതരാവേണ്ടത്‌. ഇച്ഛകളുടെ ആസക്തികളില്‍ ഉന്‍മത്തരാവാന്‍ വേണ്ടിയാണൊ അതൊ എങ്ങിനെയൊക്കെ അവയെ തട്ടിത്തെറിപ്പിച്ച്‌ മുന്നോട്ട്‌ പോകാന്‍ കഴിയും എന്നതിനെക്കുറിച്ചുളള ശ്രമങ്ങള്‍ക്കും ആലോചനകള്‍ക്കും വേണ്ടിയാണോ നാം ഒരുമിച്ച്‌ കൂടിയിരിക്കുന്നതെന്നതാണ്‌ ചോദ്യം.

കാരണം ദേഹേച്ഛകളുടെ പ്രലോഭനങ്ങള്‍ക്ക്‌ പിന്നാലെ പോവുകയാണെങ്കില്‍ ഈ ഭൌതിക ലോകത്തും നാളെ പരലോകത്തും നാം എവിടെയും എത്തിച്ചേരുകയില്ല. മാത്രവുമല്ല, ഒരു നാളും അതിണ്റ്റെ കെണി വലകളുടെ കെട്ടുപാടുകളില്‍ നിന്ന്‌ മോചിതനാവുയുമില്ല. അങ്ങനെ നാം ഖബറിടത്തിലെക്ക്‌ നയിക്കപ്പെടുന്നതും ഇച്ഛകളുടെ ശമിക്കാത്ത കാമനകളുടെ വിഴുപ്പുമായിട്ടായിരിക്കും. ഖബിറടത്തിലെ ഏകാന്തതയിലും ദേഹേച്ഛകളുടെ ദുരിതഫലം നാമറിയും അത്‌ നമ്മെ ഖബിറടത്തിലും വലിഞ്ഞ്‌ മുറുക്കും. അത്‌ വല്ലാത്ത ദുരിതവും നൊമ്പരവുമാണെന്ന്‌ നാമറിയും. പക്ഷെ, അവിടെ നിന്ന്‌ കുതറിമാറാനോ ഓടി രക്ഷ പ്രാപിക്കുവാനൊ നമുക്ക്‌ കഴിയുകയുമില്ല.

ദേഹേച്ഛകളുടെ ആസക്തികള്‍ക്കും പ്രലോഭനങ്ങള്‍ എതിരെയുള്ള പ്രവര്‍ത്തനം വളരെ ബുദ്ധിമുട്ടുള്ളതും ഭാരിച്ചതുമാകുന്നു. എന്നാല്‍ നമ്മള്‍ ഉദ്ദേശിച്ച ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ തീര്‍ച്ചയായും അത്തരമൊരു ഭാരിച്ച ഉത്തരവാദിത്വവും പ്രവര്‍ത്തനവും നാം ഏറ്റെടുക്കേണ്ടതുണ്ട്‌. സര്‍വ്വ സ്തുതുയും സര്‍വ്വ ലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്‌ മാത്രമാകുന്നു. കാരണം, അത്തരമൊരു ഭാരിച്ച പ്രവര്‍ത്തന മേഖലയിലാണ്‌ നാം നിലകൊള്ളുന്നത്‌. .... നമ്മള്‍ ജ്ഞാനികളായ നമ്മുടെ ഗുരുവര്യന്‍മാരുടെ പിന്തുണ തേടുന്നു, പ്രത്യേകിച്ചും നമ്മുടെ വന്ദ്യ ഗുരുവിണ്റ്റെ ശിഷണവും നോട്ടവും നമ്മള്‍ ആഗ്രഹിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഇതാണ്‌ ഏറ്റവും വലിയ യുദ്ധം.
ദേഹേച്ഛകള്‍ക്കെതിരെയുള്ള ജിഹാദ്‌! ഇവിടെ അതിശക്തമായ യുദ്ധത്തിനിടയില്‍ നാം അന്ത്യശ്വാസം വലിക്കുകയാണെങ്കില്‍ നിങ്ങള്‍ ഏറ്റവും വലിയ രക്തസാക്ഷിയായി മാറുന്നതാണ്‌. പടയങ്കിയും യുദ്ധോപകരണങ്ങളുമായി പടക്കളത്തില്‍ പോരടിക്കുന്നവര്‍ മാത്രമല്ല പോരാളി, അടര്‍ക്കളത്തില്‍ വീരമൃത്യു വരിക്കുന്നവര്‍ മാത്രമല്ല രക്തസാക്ഷി, അല്ലാഹുവിണ്റ്റെ മാര്‍ഗ്ഗത്തില്‍ ജീവന്‍ ത്യജിക്കുന്ന ആ യോദ്ധാവ്‌ രക്തസാക്ഷി തന്നെ പക്ഷെ, ഏതാണ്‌ ഏറ്റവും വലിയ പരിശ്രമം?

ഏതാണ്‌ ഏറ്റവും വലിയ ജിഹാദ്‌?
പ്രവാചകന്‍ (സ) പറഞ്ഞു: ശരീരേച്ഛകള്‍ക്കും ആസക്തികള്‍ക്കുമെതിരെ ഒരാള്‍ നടത്തുന്ന ധര്‍മ്മ സമരമാണ്‌ ഏറ്റവും വലിയ ജിഹാദ്‌".

അപ്പോള്‍ നിങ്ങളുടെ അഹന്തക്കും ദേഹോച്ഛകള്‍ക്കുമെതിരെ നിങ്ങള്‍ നിരന്തരമായ പോരാട്ടത്തില്‍ ഏര്‍പ്പെടുകയും ഇതിനിടയില്‍ നിങ്ങള്‍ മരണപ്പെട്ടു പോവുകയും ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ തന്നെയാണ്‌ ഏറ്റവും വലിയ രക്തസാക്ഷി. ആകയാല്‍ നിങ്ങള്‍ അല്ലാഹുവിണ്റ്റെ സവിധത്തില്‍ ഉയര്‍ന്ന സ്ഥാനത്ത്‌ ഏത്തിച്ചേരുകയും ചെയ്യും. അത്യുന്നതമായ പ്രതിഫലത്തില്‍ നിങ്ങള്‍ അര്‍ഹമായിത്തീരുകയും ചെയ്യും. അല്ലാഹുവിന്‌ വീണ്ടും സ്തുതികള്‍ അര്‍പ്പിക്കുന്നു;

ഏറ്റവും നന്നായി കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതും അറിയുന്നതും അല്ലാഹു മാത്രമാവുന്നു.

Like
2666
Times people
likes this page
63095
Times people viewed
this page


അദ്ധ്യായം: Fixing yourself first
ചുരുക്കം: Question: One thing that people who wants to be critical of Tarikat or people in Tarikat says that there’s so much injustice in the world and you are just concentrating on fixing yourself and that’s a selfish thing. What is the answer to this? BismillahirRahmanirRahim. That is Sunnat. Prophet (asws) when the Nubuwat was given to him, he did not go out to declare war on them or to bring the structure down. What did he concentrate on? La Ilaha Ilallah. For 23 years, La Ilaha Ilallah. Especially for the first ten years, La Ilaha Ilallah. The system that he was living in, it was corrupt, correct? Completely. It was oppressive, correct?...





SOHBETS BY ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി)

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter