അദ്ധ്യായം:ഉടയവന്‍
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി) naksibendi sufi sohbet, ഉടയവന്‍



ബിസ്മില്ലാഹിറഹ്മാനിറഹീം

വിവിധ ഗോത്ര - വര്‍ഗ്ഗ ജനപഥങ്ങളിലേക്ക്‌ അല്ലാഹു പ്രവാചകന്‍മാരെ വിവിധ കാലഘട്ടങ്ങളില്‍ അയച്ചുകൊണ്ടിരുന്നു. ഈ പ്രക്രിയ അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബി (സ) ആഗമനം വരെ തുടര്‍ന്നു. പ്രവാചകന്‍മാരുടെ അന്ത്യമുദ്രയാകുന്നു മുഹമ്മദ്‌ നബി (സ). അവിടുന്ന്‌ ഒരു നാള്‍ പ്രഖ്യാപിച്ചു.

"അറബിക്ക്‌ അനറബിയെക്കാള്‍ യാതൊരു മേല്‍കോയ്മയുമില്ല. അറബിയുടെയും അജമിയുടെയും ഇടയില്‍ യാതൊരു വ്യത്യാസവുമില്ല, തഖ്‌വയുടെയും വിശുദ്ധിയുടെയും കാര്യത്തിലൊഴിക'

ജനപഥങ്ങള്‍ തമ്മിലൊ, ഗോത്രവര്‍ഗ്ഗ വംശങ്ങള്‍ തമ്മിലൊ യാതൊരു മേധാവിത്വത്തിണ്റ്റെയും ആവശ്യമില്ല. ഏറ്റവും കൂടുതല്‍ സൂക്ഷ്മതയും ഭക്തിയും ഉള്ളവരാണ്‌ അല്ലാഹുവിനെ ഏറ്റവും കൂടുതല്‍ ഭയപ്പെട്ട്‌ ജീവിക്കുന്നവര്‍. മാത്രവുമല്ല അത്തരം ആളുകള്‍ തന്നെയാണ്‌ അല്ലാഹുവിണ്റ്റെ ഏറ്റവും നല്ല അനുസരണയുള്ള അടിമകള്‍.

തണ്റ്റെ നാഥനായ ദൈവത്തോട്‌ ഏറ്റവും കൂടുതല്‍ ഭയഭക്തിയും ബഹുമാനവും ഉള്ളവര്‍ക്കാണ്‌ അത്തരം ഗുണ വിശേഷങ്ങള്‍ ഇല്ലാത്തവരെക്കാള്‍ സ്വാഭാവികമായും ഉയര്‍ന്ന സ്ഥാനവും പരിഗണനയും ലഭ്യമാവുക.

പക്ഷെ, ഭയഭക്തിയുള്ള അടിമ പ്രവാചക കുടുംബത്തോട്‌ രക്തബന്ധം കൂടി ഉള്ളവരാണെങ്കില്‍ തീര്‍ച്ചയായും അവരുടെ സ്ഥാനം ഉന്നതവിതാനത്തിലായിരിക്കും. കാരണം ജനതയെ നേര്‍വഴിയിലേക്ക്‌ നയിക്കുവാന്‍ നിര്‍ണ്ണയിക്കപ്പെട്ട പ്രവാചകരുടെ പിന്‍തലമുറക്കാരാണവര്‍. പ്രവാചക കുടുംബ പരമ്പരയിലെ കണ്ണികളായ സാത്വികരായ അടിമക്ക്‌ മറ്റേതൊരു ജനപഥത്തിലെയും ഭക്തരെക്കാള്‍ സ്ഥാനവും പ്രാമുഖ്യവും ഉണ്ടെന്ന്‌ ചുരുക്കം. പലപ്പോഴും ജനങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു സംഗതിയാണിത്‌.

ആരാണ്‌ ഉന്നതസ്ഥാനീയര്‍ എന്നും ആരെങ്കിലും അങ്ങിനെ മറ്റൊരു ഭക്തനായ അടിമയെക്കാള്‍ ഉന്നതരായിട്ടുണ്ടൊ എന്നൊക്കെ സ്വാഭാവികമായും സന്ദേഹപ്പെട്ടേക്കാം. പക്ഷെ, ഇങ്ങിനെയാണ്‌ കാര്യങ്ങളുടെ കിടപ്പ്‌ എന്ന്‌ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പ്രവാചകന്‍മാരും മനുഷ്യര്‍ ആകുന്നു. എന്നാല്‍ അവര്‍ തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കളാകുന്നു. പ്രവാചകന്‍മാരായി സവിശേഷമായി തെരഞ്ഞെടുക്കപ്പെട്ട ആത്മാക്കള്‍. അതു കൊണ്ട്‌ തന്നെ തീര്‍ച്ചയായും ഉന്നതരും മഹത്തുക്കളുമാകുന്നു.

ദൈവിക കല്‍പനയില്‍ ഉന്നതസ്ഥാനീയരും സത്തയിലും വിശേഷണങ്ങളിലും വ്യക്തിരക്തരുമായ സൃഷ്ടികളായ പ്രവാചകന്‍മാര്‍ സാധാരണ മനുഷ്യരില്‍ നിന്നും തികച്ചും വ്യതിരക്തരും സമുന്നതരുമാകുന്നു. കാരണം അവര്‍ ദൈവത്തിണ്റ്റെ പ്രവാചകന്‍മാരാകുന്നു. ദൈവം തന്നെ തിരഞ്ഞെടുത്തവര്‍, 'പ്രവാചകന്‍മാര്‍' എന്ന സ്ഥാനം നല്‍കി ആദരിച്ചവര്‍ എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ ഉള്ളത്‌ കൊണ്ട്‌ തന്നെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ തിരക്കി അല്ല ദൈവം പ്രവാചകന്‍മാരെ തെരെഞ്ഞെടുക്കുന്നതും ഭൂമിയിലേക്ക്‌ അയച്ചതും എന്ന്‌ മനസ്സിലാക്കുക.

"ഇവര്‍ എണ്റ്റെ പ്രവാചകന്‍മാരാകുന്നു, നിങ്ങള്‍ എണ്റ്റെ അടിമകളാകുന്നു. നിങ്ങള്‍ പ്രവാചകന്‍മാരെ അനുസരിക്കുകയും പിന്തുടരുകയും വേണം. എന്നിലേക്ക്‌ എത്തിച്ചേരുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ പ്രവാചകന്‍മാരെ അനുസരിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ അവരുടെ പാത പിന്തുടരേണ്ടിയിരിക്കുന്നു. പ്രവാചകന്‍മാരുടെ പാതയിലൂടെ അല്ലാതെ നിങ്ങള്‍ക്ക്‌ ഒരിക്കലും എന്നിലേക്ക്‌ ആഗമസ്തരാകാന്‍ കഴിയുകയില്ല. പ്രവാചകന്‍മാരുടെ പടിവാതിലിലൂടെ വേണം എന്നെ അറിയുവാനും എന്നിലേക്ക്‌ എത്തിച്ചേരുവാനുമെന്ന്‌ ചുരുക്കം. എന്നിലേക്ക്‌ ആഗമിക്കുവാന്‍ നിങ്ങള്‍ ആശിക്കുന്നുവെങ്കില്‍ പ്രവാചകന്‍മാരുടെ ഉമ്മറപ്പടികളിലൂടെ മാത്രമെ സാധ്യമാവുകയുള്ളൂ. നിങ്ങള്‍ പ്രവാചകന്‍മാരെ സന്തോഷിപ്പിക്കുക, നിങ്ങളവരെ സംതൃപ്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുക. എങ്കില്‍ ഞാനും നിങ്ങളില്‍ സംപ്രീതനായിരിക്കും"

ദൈവിക വെളിപാടുകള്‍ പ്രവാചകന്‍മാരെ അനുധാവനം ചെയ്യുക എന്ന ആശയത്തിണ്റ്റെ രഹസ്യങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുന്നു.

Like
2357
Times people
likes this page
65017
Times people viewed
this page


അദ്ധ്യായം: Feeling heavy while in sajdah..
ചുരുക്കം: Question: Sometimes when I ask for forgiveness from Allah in sajdah, it becomes very heavy physically, and I feel great weight on me and feel I will be crushed. Am I feeling the weight of the burden of my sins? Is this a taste of what my Shaykh is carrying for me? I am asking for your prayers to lighten this burden on my Shaykh. Go to Sajdah and if it is heavy for you a little bit, say Alhamdulillah. Say Alhamdulillah. Don’t be weak ones that any discomfort then you are going to say, ‘Oh! I am not going to do it.’. Because now when you are in Sajdah, Holy Prophet (asws) is saying, ‘the servant is closest to Allah (swt) when he is i...





SOHBETS BY ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി)

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter