അദ്ധ്യായം:ഗുരുസ്മൃതി
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി) naksibendi sufi sohbet, ഗുരുസ്മൃതി



ബിസ്മില്ലാഹിറഹ്മാനിറഹീം

ഗുരുവിനോടൊപ്പമുള്ള സഹവാസം തീര്‍ച്ചയായും തിരിച്ചറിയപ്പെടേണ്ടുന്ന ഒരു കാര്യമാണ്‌. ജ്ഞാനോദയവും ഉണര്‍വ്വും സാധ്യമാക്കുവാന്‍ ഗുരു എപ്പോഴും നിങ്ങളോടൊപ്പമുണ്ട്‌; എപ്പോഴും അവിടുത്തെ നോട്ടത്തിലായിരിക്കും നിങ്ങള്‍. എന്നാല്‍, ചിലപ്പോള്‍ ഗുരുവിണ്റ്റെ ഭൌതിക സാന്നിധ്യം നിങ്ങള്‍ക്കൊപ്പമില്ലാത്ത ഘട്ടങ്ങളുണ്ടാവാം. ആ സന്ദര്‍ഭത്തില്‍ നാം ആലോചിക്കണം.

എണ്റ്റെ ശൈഖ്‌ എണ്റ്റെ കൂടെ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനിത്‌ ചെയ്യുമൊ?

ഞാന്‍ ഇങ്ങിനെ തന്നെയാണോ പ്രവര്‍ത്തിക്കുക?"
അപ്പോള്‍ നിങ്ങളുടെ മനസ്സ്‌ നല്‍കുന്ന ഉത്തരം "ഞാന്‍ ഇങ്ങിനെ പ്രവര്‍ത്തിക്കില്ല" എന്നാണെങ്കില്‍ നിങ്ങള്‍ ആ പ്രവര്‍ത്തി ചെയ്യരുത്‌.

എന്നാല്‍, നിങ്ങളുടെ മനസ്സ്‌ നിങ്ങളോട്‌ പറയുന്നത്‌ "അതെ, ഗുരുവിണ്റ്റെ സാന്നിധ്യത്തിലും ഞാന്‍ ഇങ്ങിനെ തന്നെയാണ്‌ പ്രവര്‍ത്തിക്കുക" എന്നാണെങ്കില്‍ നിങ്ങള്‍ ആ പ്രവൃത്തിയില്‍ ഏര്‍പ്പെടണം.

ഗുരുവിണ്റ്റെ അസാന്നിധ്യത്തില്‍ ഇത്തരം ഒരു ബോധവും സ്മരണയും എപ്പോഴും നിലനിര്‍ത്താന്‍ കഴിയണം. കാരണം ഗുരുവിണ്റ്റെ ഭൌതിക സാന്നിധ്യം നിങ്ങള്‍ക്ക്‌ ഒപ്പം എപ്പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല. ഗുരുവിന്‌ അതിണ്റ്റെ ആവശ്യവുമില്ല.

പക്ഷെ, നിങ്ങള്‍ പരീക്ഷിക്കപ്പെടും. ഗുരുവിണ്റ്റെ പരീക്ഷണങ്ങളുടെ ഭാഗമായി നിങ്ങള്‍ക്ക്‌ പലയിടങ്ങളില്‍ പോകേണ്ടി വരും. നിങ്ങള്‍ കെണികളില്‍ പെട്ടു പോകുന്നുവൊ എന്ന്‌ ഗുരു പരീക്ഷിക്കും. ഗുരുവുമായുള്ള ആത്മീയ ബന്ധം നിങ്ങള്‍ എപ്പോഴും നിലനിര്‍ത്തുകയാണെങ്കില്‍ ഒരു പ്രശ്നവുമില്ല.
നിങ്ങള്‍ സുരക്ഷിതരാണ്‌.

നിങ്ങള്‍ പക്ഷെ, പരീക്ഷണങ്ങളില്‍ പരാജയപ്പെട്ടാല്‍ തന്നെയും അത്‌ നിങ്ങളുടെ യാത്രയുടെ മറ്റൊരു ഘട്ടത്തിലെ ഉന്നതിക്ക്‌ കാരണമായേക്കും. അങ്ങിനെ ശൈഖിലൂടെ (ഫനാഫി ശൈഖ്‌) റസൂലിലേക്കും (ഫനാഫി റസൂല്‍) അള്ളാഹുവിലേക്കും ജ്ഞാന സാഗരത്തില്‍ അങ്ങിനെ യാത്രായാവുമ്പോള്‍ നിങ്ങള്‍ ഉന്നതമായ ജ്ഞാനോദയത്തിണ്റ്റെ ഘട്ടം സാക്ഷാത്ക്കരിക്കുന്നതാണ്‌.

പ്രവാചകാനുചരന്‍മാരുടെ ജീവിതത്തില്‍ സംഭവിച്ചതും ഇതു തന്നെയായിരിക്കും. അവര്‍ എപ്പോഴും പ്രവാചകര്‍ (സ) സാന്നിധ്യത്തില്‍ ലയിക്കുമായിരുന്നു. പക്ഷെ ചിലപ്പോള്‍ ജോലിയുമായി ബന്ധപ്പെട്ടോ മറ്റൊ അവര്‍ റസൂലിനെ പിരിഞ്ഞിരിക്കേണ്ടി വരും. അപ്പോള്‍ സ്വാഭാവികമായും ജോലിയും ജീവിതായോധനത്തിണ്റ്റെ മറ്റു ചിന്തകളും അവരുടെ മനസ്സില്‍ വന്നു നിറയും. ഈ അവസ്ഥയെക്കുറിച്ച്‌ ഒരുനാള്‍ സ്വഹാബികള്‍ പ്രവാചകനോട്‌ തങ്ങളുടെ പരിഭവം പങ്കുവെക്കുകയുണ്ടായി.

"അങ്ങോടൊപ്പമിരിക്കുമ്പോള്‍ പ്രവാചകരെ ഞങ്ങള്‍ സ്വര്‍ഗ്ഗീയ സുഖമനുഭവിക്കുന്നു; പക്ഷെ, റസൂലെ അങ്ങയെ അല്‍പനേരം പിരിഞ്ഞിരിക്കുമ്പോഴൊക്കെ ഞങ്ങള്‍ അലസതയിലേക്ക്‌ വീണു പോവുന്നു; ചിന്തകള്‍ പല വഴിയിലേക്ക്‌ തിരിഞ്ഞ്‌ പോവുന്നു.," ഇത്‌ കേട്ട പ്രവാചകന്‍ (സ) പറഞ്ഞു: ഈ ലോക ജീവിതം മുന്നോട്ട്‌ കൊണ്ട്പോവാന്‍ അതൊക്കെ അത്യാവശ്യമാണ്‌. അങ്ങിനെ അല്ലാത്ത പക്ഷം നിങ്ങള്‍ക്കിവിടെ ജീവിക്കുവാനൊ ജീവിതം മുന്നോട്ട്‌ കൊണ്ടു പോവാനൊ കഴിയുമായിരുന്നില്ല.

ഇവിടെയാണ്‌ നാം പ്രധാനപ്പെട്ട ഒരു വസ്തുത മനസ്സിലാക്കേണ്ടത്‌.
ഗുരുവിണ്റ്റെ സ്മരണ നിലനിര്‍ത്തുവാനും സ്രഷ്ടാവിലേക്കുള്ള ബന്ധം ഊട്ടി ഉറപ്പിക്കുവാനും മണ്‍മറഞ്ഞു പോയ നമ്മുടെ ഗുരുക്കന്‍മാരുടെ കബറിടം (ദര്‍ഗ്ഗാശരീഫ്‌) ഇടക്കിടെ സന്ദര്‍ശിക്കുന്നത്‌ ഏറെ പ്രയോജനം ചെയ്യുന്നതാണ്‌. പക്ഷെ, വെറും സന്ദര്‍ശകരെപ്പോലെ ആവാനും പാടില്ല. ഇവിടെയൊക്കെ പിശാചിണ്റ്റെ ഇടപെടലുകള്‍ നിങ്ങളുടെ ചിന്തയെയും ശ്രദ്ധയെയും മാറ്റി മറിച്ചേക്കും. ഗുരുവിണ്റ്റെ ദര്‍ഗ്ഗാ ശരീഫ്‌ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ പുറപ്പെടുകയാണെന്നിരിക്കട്ടെ അപ്പോള്‍ പിശാച്‌ നിങ്ങളെ പ്രലോഭിപ്പിക്കും. എന്തിനിപ്പോള്‍ ദര്‍ഗ്ഗയില്‍ പോവണം. കുറച്ച്‌ സമയമല്ലെ നിങ്ങള്‍ക്ക്‌ വിശ്രമിക്കാന്‍ കിട്ടുന്നുള്ളൂ..." ചിലപ്പോള്‍ ആ കുറച്ച്‌ സമയം നിങ്ങള്‍ ഫലപ്രദമായി ആത്മീയ ഉത്കര്‍ഷത്തിന്‌ വേണ്ടി ചെലവിടുമ്പോള്‍ വരും ദിനങ്ങളില്‍ അത്‌ അഹന്തയോടും സര്‍വ്വോപരി ദേഹേച്ഛകളോടും പൊരുതുവാന്‍ നിങ്ങളെ കെല്‍പുള്ളവനാക്കുമായിരിക്കും.

പുണ്യസ്ഥലങ്ങളില്‍ നിന്ന്‌ ലഭ്യമാവുന്ന ഉപദേശങ്ങള്‍ വരും ദിനങ്ങളില്‍ നമ്മുടെ ജീവിതത്തെ ദുരിതമാക്കിയേക്കാവുന്ന പിശാചിണ്റ്റെ കെണികളെ മറികടക്കാനും ചെറുത്ത്‌ തോല്‍പ്പിക്കാനുള്ള ശക്തമായ ഒരു ആയുധമായി ഉപയോഗിക്കാവുന്നതാണ്‌. യഥാര്‍ത്ഥത്തില്‍ അതാണ്‌ നമ്മുടെ നിയോഗം. ജീവിതത്തിണ്റ്റെ ഏറെ പ്രധാനപ്പെട്ട ലക്ഷ്യവും അതു തന്നെയാകുന്നു.

Like
2190
Times people
likes this page
50093
Times people viewed
this page


അദ്ധ്യായം: നേതാവ്‌
ചുരുക്കം: എല്ലാ അനുയായികള്‍ക്ക്‌ മുന്നിലും ഇച്ഛാശക്തിയോടെ നടക്കുന്നവനായിരിക്കണം ഒരു നേതാവ്‌. അത്തരം നേതൃത്വത്തെ അല്ലെ നിങ്ങള്‍ക്കാവശ്യം? പണ്ട്‌, രാജഭരണ കാലത്ത്‌ രാജാവായിരിക്കും എല്ലാറ്റിലും കേമന്‍. കുതിരപ്പടയാളികളുടെ കൂട്ടത്തില്‍ ഏറ്റവും സമര...





SOHBETS BY ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി)

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter