ബിസ്മില്ലാഹിറഹ്മാനിറഹീം നിങ്ങളുടെ ഏട് നിങ്ങള്‍ നോക്കുകയും പരിശോധിക്കുകയും ചെയ്യുക. നല്ല കാര്യങ്ങള്‍, റസൂലുള്ളാഹ് (സ) പറയുന്നു, നിങ്ങള്‍ നാല്‍പത് വയസ്സെത്തുമ്പോള്‍ നിങ്ങളുടെ നല്ല കാര്യങ്ങള്‍ നിങ്ങളുടെ തിന്‍മയെക്കാള്‍ കൂടുതലല്ലെങ്കില്‍, നിങ്ങള്‍ കൂടുതല്‍ വിഷമം അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളൂ. അത് കൊണ്ട്, നമ്മള്‍ നമ്മുടെ ഏട് നല്ല കാര്യങ്ങള്‍ കൊണ്ട് നിറക്കാന്‍ തയ്യാറാകണം. നമ്മള്‍ നല്ല വഴിയിലേക്ക് നീങ്ങണം, നല്ലത് ചെയ്യുവാന്‍ വേണ്ടി. വെറുതെ സുഖമായി ഇരിക്കുകയും എന്നിട്ട് 'ആഹ്, ഞാന്‍ എണ്റ്റെ കാര്യം പൂര്‍ത്തിയാക്കി" എന്നു പറയലല്ല, അവസാന ശ്വാസം വരെ, ഒരു വിശ്രമവുമില്ല. വിശ്രമം, അത് വിശ്വാസികള്‍ക്ക് മറ്റൊരു ഭാഗത്താണ്. അവിശ്വാസികള്‍ക്ക് ഈ ലോകത്ത് എല്ലാ ദിവസവും വിശ്രമമാണ്. അവര്‍ വിചാരിക്കുന്നു. പക്ഷെ, അതും വിശ്രമമല്ല. ഒരോ ദിവസവും ബുദ്ധിമുട്ടുകയാണ്, അതിനു പുറമെ, ഈ ജീവിത ശേഷവും അതിനേക്കാളേറെയും വിഷമ ഘട്ടങ്ങള്‍ അവര്‍ക്കുണ്ട്. ഈ വാക്കുകള്‍ കേള്‍ക്കുന്ന എല്ലാവര്‍ക്കുമാണ്. നിങ്ങള്‍ ഇത് സ്വീകരിക്കുകയാണെങ്കില്‍, നിങ്ങള്‍ വിജയികളാവും. നിങ്ങളിത് സ്വീകരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ പരാജിതരാവുകയും ചെയ്യും. നമുക്ക്, വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്തത് കൊണ്ട് ആ സത്യം സത്യമല്ലാതാവില്ല. അത് കൊണ്ട്, നിങ്ങള്‍ എന്തു ചെയ്യുന്നുവോ, നിങ്ങള്‍ കരുതുക, 'യാ റബ്ബീ, ഞാന്‍ ഇത് ചെയ്യുന്നത് നിണ്റ്റെ പ്രീതിക്കു വേണ്ടി മാത്രമാണ്. ഞാന്‍ പരിശ്രമിക്കുന്നത് നിണ്റ്റെ പ്രീതിക്കു വേണ്ടിയാണ്. ആ സമയം, ഇന്‍ഷാ അള്ളാഹ്, നിങ്ങള്‍ അതിനു തക്കതായ രീതിയില്‍ പ്രതിഫലം നേടുന്നതാണ്.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |