ബിസ്മില്ലാഹിറഹ്മാനിറഹീം സ്രഷ്ടാവിണ്റ്റെ അടിമയാവുക എന്നതാണ് ഒരു വിശ്വാസി ആര്‍ജ്ജിച്ചെടുക്കേണ്ട ഏറ്റവും ഉന്നതമായ സ്ഥാനം. നിങ്ങള്‍ ആരാണെന്നോ എവിടെ നിന്ന് വരുന്നുവെന്നതോ ഒരു പ്രശ്നമേ അല്ല. ഒരു നല്ല 'അടിമ'യാവുകയെന്നതാണ് പ്രധാനം. ഭൌതിക ലോകത്ത് ലഭ്യമാവുന്ന സ്ഥാനമാനങ്ങളും ബിരുദങ്ങളും എല്ലാമെല്ലാം നാം ഇവിടെ തന്നെ വിട്ടേച്ച് പോവേണ്ടി വരും. കബറിടത്തിലേക്ക് അവയൊന്നും നമുക്ക് കൊണ്ട് പോവുക സാധ്യമല്ല. നിങ്ങള്‍ക്ക് ഈ ലോകത്തെ രാജാവൊ മന്ത്രിമാരൊ ഒക്കെ ആവാം അതൊന്നും ഒരു വിഷയമെ അല്ല. നമ്മുടെ സൃഷ്ടിപ്പിണ്റ്റെ രഹസ്യം ഒരു യഥാര്‍ത്ഥ അടിമയായി ഇവിടെ ജീവിക്കുവാന്‍ വേണ്ടി മാത്രമാവുന്നു. നാം സ്വര്‍ഗ്ഗ നരകങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. സ്രഷ്ടാവിണ്റ്റെ അടിമത്വം തിരിച്ചറിഞ്ഞവരാകാന്‍ വേണ്ടിയാകുന്നു. അല്ലാഹുവിണ്റ്റെ യഥാര്‍ത്ഥ അടിമയായി ജീവിക്കുവാന്‍ വേണ്ടിയാണ് അവന്‍ നമ്മെ സൃഷ്ടിച്ചതെന്ന് ചുരുക്കം. പരലോക ജീവിതത്തെ മുന്‍നിര്‍ത്തിയാണ് 'അടിമത്വ'ത്തെക്കുറിച്ച് നാം ആലോചിക്കേണ്ടത്. പരലോക ജീവിതമല്ലെങ്കില്‍, സ്രഷ്ടാവായ അല്ലാഹു നമ്മെ സൃഷ്ടിച്ച് 'നിങ്ങള്‍ എണ്റ്റെ അടിമകളാവുന്നു' എന്ന്പ റഞ്ഞു നമ്മെ ഈ ഭൂമുഖത്തേക്ക് അയച്ചതായിരുന്നുവെങ്കില്‍ നമുക്ക് യാതൊരു തിരഞ്ഞെടുപ്പിണ്റ്റെ പ്രശ്നവുമുണ്ടായിരുന്നില്ല. ഒരു അടിമയായി തന്നെ നാം ഇവിടെ ജീവിക്കും, നിങ്ങള്‍ക്കും എനിക്കും തിരഞ്ഞെടുപ്പിണ്റ്റെ യാതൊരു സാധ്യതയും ഇല്ല. നാം ശ്വസിക്കുന്ന ഈ വായുവിണ്റ്റെ മേലെങ്കിലും നമുക്ക് അധികാരമുണ്ടെങ്കില്‍ നമുക്ക് പറയാം 'എനിക്ക് ഇവിടെ ഇഷ്ടം പോലെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്യ്രമുണ്ട്. എന്ന്' യഥാര്‍ത്ഥത്തില്‍ മൃഗങ്ങള്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നുണ്ടാവാം. എന്നാല്‍ മനുഷ്യന് അത് കഴിയില്ല. മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നതിന് മുമ്പ് ഏറെ അതിനെക്കുറിച്ച് ചിന്തിക്കുന്നവനാകുന്നു. ഒരു വിശ്വാസി പ്രത്യേകിച്ച് ചിന്തിക്കേണ്ടതുണ്ട്. എണ്റ്റെ പ്രവര്‍ത്തി എനിക്കും സഹജീവികള്‍ക്കും എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടാക്കുമൊ? അല്ലാഹുവിനും റസൂലിനും എണ്റ്റെ പ്രവര്‍ത്തി തൃപ്തികരമാവുമൊ? തീര്‍ച്ചയായും മനുഷ്യന്‍ തണ്റ്റെ പ്രവര്‍ത്തികളെക്കുറിച്ച് ഏറെ ആലോചിക്കേണ്ടതുണ്ട്. കാരണം വേദഗ്രന്ഥം അടിക്കടി നമ്മോട് ആവശ്യപ്പെടുന്നത് 'നിങ്ങള്‍ ചിന്തിക്കുന്നില്ലയൊ" എന്നാണ്. ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറുന്നുണ്ടോ? 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ക്കുണ്ടായിരുന്ന അതെ കാഴ്ചപ്പാടുകള്‍ തന്നെയാണോ ഇപ്പോഴും നിങ്ങളെ നയിക്കുന്നത്? നിങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കും ചിന്തകള്‍ക്കും മാറ്റമുണ്ടായിട്ടില്ലെ? 'ദുന്‍ ആവി' ന് വേണ്ടിയൊ അതൊ 'ആഖിറ'ത്തിന് വേണ്ടിയാണൊ നിങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്നത്. നിങ്ങള്‍ ലക്ഷ്യം വെച്ചുകൊണ്ടിരിക്കുന്നത് എന്താണ്? ആത്മവിമര്‍ശനപരമായ ഒരു അവലോകനം ആവശ്യമായിരിക്കുന്നു. നമ്മുടെ ഹൃത്തടത്തോട് നാം നിരന്തരം സംവദിക്കണം. ആരുടെയും പ്രലോഭനങ്ങള്‍ക്ക് വശംവദരാകാതെ ആരുടെയും വാക്കുകള്‍ക്ക് മുമ്പിള്‍ വിഡ്ഢികളും വഞ്ചിതരുമാവാതെ സ്വയം വിമര്‍ശനത്തിണ്റ്റെ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ നാം സജ്ജരാവേണ്ടിയിരിക്കുന്നു. നിങ്ങളുടെ മുറികളില്‍ പത്തൊ പതിനഞ്ചോ മിനിട്ട് തനിച്ചിരുന്ന് ശാന്തരായി നിങ്ങളോട് തന്നെ ചോദിച്ചു നോക്കൂ. "നീ നിണ്റ്റെ റബ്ബിന് വേണ്ടിയാണോ അതൊ സ്വന്തം ഇച്ഛയുടെ കാമനകളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണൊ ജീവിച്ച് കൊണ്ടിരിക്കുന്നതെന്ന്". നിങ്ങളുടെ മനസ്സ് അപ്പോള്‍ നിങ്ങളോട് യാതൊരു മറയും കൂടാതെ സത്യത്തെ തുറന്ന് പറയുന്നതായിരിക്കും. പക്ഷെ, 21-ാം നൂറ്റാണ്ടിലെ മനുഷ്യന്‍ 'മനസ്സിണ്റ്റെ സത്വ'ത്തെ മറച്ച് പിടിക്കുന്നു. മനസ്സിണ്റ്റെ 'സത്യശബ്ദ'ത്തെ മൂടിക്കെട്ടുന്നു. ഇച്ഛയുടെ കാമനകള്‍ക്ക് ചെവി കൊടുക്കുകയും ചെയ്യുന്നു. താന്‍ എവിടെയൊ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്ന് അവന്‍ കരുതുകയും ചെയ്യും. പക്ഷെ, എവിടെ എത്തിച്ചേരാന്‍! അടിമ അടിമത്വത്തിണ്റ്റെ സ്ഥാനത്തല്ലെ എത്തിച്ചേരേണ്ടത്? 'സുജൂദില്‍ സാഷ്ടാംഗം വീഴുമ്പോള്‍ ഞാനിതാ എണ്റ്റെ റബ്ബെ നിണ്റ്റെ സമക്ഷം പ്രണാമമര്‍പ്പിക്കുന്നുവെന്ന ഊഷ്മളമായ ബോധവും ചിന്തയും നമ്മുടെ ഉള്ളത്തിനുള്ളില്‍ ജ്വലിച്ച് നില്‍ക്കേണ്ടതുണ്ട്. നീയും നിണ്റ്റെ റബ്ബിണ്റ്റെയും ഇടയില്‍ യാതൊരു പ്രതിബന്ധങ്ങളുമില്ലാതെ, ഒന്നിനെയും അങ്ങോട്ട് കടത്തി വിടാതെ സ്രഷ്ടാവുമായി സുദൃഢ ബന്ധം തീര്‍ക്കാന്‍ കഴിഞ്ഞാല്‍ എല്ലാ കാര്യങ്ങളും ശുഭോദര്‍ക്കമായി എന്ന് പറയാം. ഒരു വാതിലിലൂടെ നാം ഈ ദുനിയാവിലേക്ക് വരുന്നു മറുവാതിലൂടെ നാം ഇവിടെ നിന്ന് പുറപ്പെട്ട് പോവുകയും ചെയ്യുന്നു. എത്ര കാലം ഇവിടെ ജീവിച്ചുവെന്നതിലൊന്നും ഒരു കാര്യവുമില്ല. എന്നാല്‍ ഈ ലോകത്ത് നിന്ന് പുറപ്പെട്ട് പോവുമെന്ന കാര്യം നാം മറക്കാതിരിക്കുക. ചിലപ്പോള്‍ വളരെ യുവത്വത്തില്‍ തന്നെ ഇവിടം വിട്ടു പോകേണ്ടി വന്നേക്കാം. മരണത്തിണ്റ്റെ മാലാഖ നിങ്ങള്‍ യുവാവാണല്ലൊ നിങ്ങള്‍ ഇപ്പോഴൊന്നും മരിക്കില്ല എന്ന് പറയാന്‍ ഒരിക്കലും ഒരു മനുഷ്യനെയും സമീപിക്കില്ല. അതുകൊണ്ട് സ്വയം സജ്ജരായിക്കൊള്ളുക. ജീവിതത്തില്‍ കാര്യങ്ങള്‍ക്ക് മുന്‍ഗണനാക്രമം നല്‍കുക. സാവധാനം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നു കൊള്ളും. നിങ്ങള്‍ ഒരു യഥാര്‍ത്ഥ അടിമയായി പരിവര്‍ത്തിക്കപ്പെടുകയും ചെയ്തേക്കാം. അങ്ങിനെയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ലത്. അല്ലാത്ത പക്ഷം നിങ്ങളും നിങ്ങളുടെ രക്ഷിതാവും തമ്മിലായിക്കൊള്ളുക.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |