അദ്ധ്യായം:ഒഴിഞ്ഞ പാന പാത്രം പോലെ വരിക.
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി) naksibendi sufi sohbet, ഒഴിഞ്ഞ പാന പാത്രം പോലെ വരിക.



ബിസ്മില്ലാഹിറഹ്മാനിറഹീം

നന്‍മയുടെ വഴി തേടുന്നവര്‍ക്കും സ്വന്തം തിന്‍മകളെക്കുറിച്ച്‌ ബോധ്യമുള്ളവര്‍ക്കും സദ്‌വൃത്തരായവരുടെ സമ്പര്‍ക്കവും ഉപദേശങ്ങളും ഏറെ ഉപകാരപ്പെടുന്നതും പ്രാധാന്യമേറിയതുമാണ്‌.

ജ്ഞാനികളായ ഗുരുവര്യന്‍മാരുമായുള്ള സഹവാസം ദുര്‍വാശിക്കാര്‍ക്കും ധിക്കാരികള്‍ക്കും ഉപകാരപ്പെടുന്നില്ല. അതുപോലെ അറിവുണ്ടെന്ന്‌ നടിക്കുന്നവര്‍ക്കും ജ്ഞാനത്തിണ്റ്റെ ലോകം തുറക്കപ്പെടുകയില്ല. എന്തു കൊണ്ടെന്നാല്‍ നാം പറയുന്നതെന്തും അവര്‍ താന്താങ്ങളുടെ അഹന്തയുടെ ജല്‍പനങ്ങള്‍ക്കനുസൃതമായി മാത്രമെ മനസ്സിലാക്കാന്‍ ശ്രമിക്കുകയുള്ളൂ.

പ്രവാചകന്‍മാര്‍ സംസാരിച്ച വെളിപാടിണ്റ്റെ ജ്ഞാനലോകത്തെ മനസ്സിലാക്കുവാനും, പ്രവാചകന്‍മാരുടെ അനന്തരാവകാശികളായ ജ്ഞാനികളുടെ ഉപദേശങ്ങള്‍ ഗ്രഹിക്കുവാനും അഹന്തയുടെ പരിപ്രേക്ഷ്യത്തിലൂടെ ഒരിക്കലും സാധ്യമല്ല.

അതു പോലെ തന്നെ ജ്ഞാനിയായ ഗുരുവിനൊപ്പം എത്ര നാള്‍ കഴിഞ്ഞു കൂട്ടി എന്നതിലല്ല കാര്യം. ചിലപ്പോള്‍ ഗുരു ഒരേ കാര്യം തന്നെ എല്ലാ ദിവസങ്ങളിലും ആവര്‍ത്തിച്ചെന്ന്‌ വരാം. അപ്പോള്‍ ഇതൊക്കെ എനിക്ക്‌ അറിവുള്ളതാണെല്ലൊയെന്ന്‌ നിങ്ങള്‍ വിചാരിക്കും. യഥാര്‍ത്ഥത്തില്‍ ഒരേ ഭാഷണത്തില്‍ നിന്നും വ്യത്യസ്ത സമയങ്ങള്‍ക്കനുസരിച്ച രഹസ്യങ്ങള്‍ നിരൂപിച്ചെടുക്കാന്‍ അയാളുടെ മനസ്സ്‌ പാകപ്പെട്ടിട്ടില്ല എന്നതാണ്‌ സത്യം. അങ്ങിനെ വരുമ്പോള്‍ നിങ്ങള്‍ക്ക്‌ ജ്ഞാനിയായ ഗുരുവില്‍ നിന്നും ഒന്നും ലഭ്യമാവാതെ വരുന്നു. ആകയാല്‍ ഒരു കാലിയായ പാനപാത്രം കണക്കെ ഗുരുവിന്‌ മുന്നില്‍ സന്നിഹിതനാവുകയെന്നതാണ്‌ പ്രധാനം.

നിങ്ങള്‍ നിറഞ്ഞ പാനപാത്രമായി കടന്ന്‌ വരുമ്പോള്‍ നിങ്ങള്‍ക്ക്‌ ഒന്നും തന്നെ പാനപാത്രത്തിലേക്ക്‌ നിറച്ചെടുക്കാന്‍ കഴിയില്ല. ഗുരു സമക്ഷം ഒഴിഞ്ഞ കോപ്പ പോലെ വന്നണയുന്നയാള്‍ക്ക്‌ ഓരോ തവണയും തണ്റ്റെ കോപ്പ നിറയെ കോരിയെടുക്കുവാനും ഓരോ തവണയും രുചി വൈവിധ്യം ആസ്വദിക്കുവാനും കഴിയും.

എന്നാല്‍ നിറഞ്ഞ കോപ്പയുമായി വന്നണയുന്നവര്‍ക്ക്‌ തണ്റ്റെ പാനപാത്രത്തിലേക്ക്‌ പുതുതായി ഒന്നും നിറച്ചെടുക്കുവാന്‍ കഴിയില്ലെന്ന്‌ മാത്രമല്ല താന്‍ കൊണ്ടുവന്ന പഴകിയ പാനീയവുമായി തിരിച്ച്‌ പോകേണ്ടി വരികയും ചെയ്യും.



പരിശുദ്ധമായ നഖ്ശിബന്ദി ത്വരീഖത്തില്‍ ബൈഅത്‌ ചെയ്യുവാന്‍, ശൈഖ്‌ അബ്ദുല്‍ ഖരീം എഫന്ദി (ഖ.സി) യുടെ ഖലീഫ ശൈഖ്‌ ലോക്മാന്‍ ഹോജ എഫന്ദിയില്‍ നിന്നും ബൈഅത്‌ സ്വീകരിക്കാവുന്നതാണ്‌. എല്ലാ വെള്ളിയാഴ്ച രാത്രിയും (11.pm to 1 am) അമേരിക്കയിലെ ദര്‍ഗ്ഗയില്‍ നിന്നും ശൈഖ്‌ ലോക്മാന്‍ എഫന്ദി ഹസ്രത്‌, എല്ലാവര്‍ക്കുമായി ആത്മീയമായ ഒരുമിച്ചു കൂടല്‍ നടത്തുന്നു. നിങ്ങളുടെ ചോദ്യങ്ങള്‍ ചോദിക്കുവാനും അവസരമുണ്ടാകും. അതിനു വേണ്ടി, www.naksibendi.us/live എന്ന വെബ്സൈറ്റ്‌ സന്ദര്‍ശിക്കുകയോ, അല്ലെങ്കില്‍ തഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം. ഇന്‍ഷാഅള്ളാഹ്‌. നാഥന്‍ അനുഗ്രഹിക്കട്ടെ. അമീന്‍.

OSMANLI NAKŞI’BENDi DERGAHI, 1663 WHEAT HILL ROAD, SIDNEY CENTER, NY 13839, (607) 369-4816. SOHBET & ZIKIR – FRIDAYS, 7:00 PM

Like
3272
Times people
likes this page
139985
Times people viewed
this page


അദ്ധ്യായം: Tarikat Is to make us...
ചുരുക്കം: Tarikat Is To Make Us To Prepare For Death No one is planning for their death today, young or old. Eh, young at least we can understand when you are young you are not planning so much because the energy is still so strong, what about the olderly ones? This is sohbet, Sheykh Effendi is giving time to time. Don’t get upset with me. This is what he is saying all his life. You get upset, you are going to lose but you don’t have to stay. This is a reminder because this is our work to remind you. It is so easy to just make you to sit down, to give you candy and to praise your ego, you are going to be here every night but you are going to ...





SOHBETS BY ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി)

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter