ബിസ്മില്ലാഹിറഹ്മാനിറഹീം അഹന്തയും സ്വാര്‍ത്ഥതയും ദുര്‍വ്വാശിയുമാണ് 21-ാം നൂറ്റാണ്ടിലെ മനുഷ്യണ്റ്റെ മുഖമുദ്ര. തീജ്ജ്വാലയിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന തേളുകളെപ്പോലെയാണവര്‍. തീയ്യിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന തേളിനെ നിങ്ങള്‍ കൈകൊണ്ട് തടഞ്ഞ് നോക്കൂ, അത് നിങ്ങളുടെ കൈകളില്‍ കടിച്ച് തീയ്യിലേക്ക് പാഞ്ഞു പോവും. അത് തന്നെയാണ് ആധുനിക മനുഷ്യനും ചെയ്തു കൊണ്ടിരിക്കുന്നത്. സ്വയം നാശത്തിണ്റ്റെ പടു കുഴിയിലേക്ക് എടുത്തു ചാടികൊണ്ടിരിക്കുകയാണവര്‍. സ്വയം നശിക്കുകയും മറ്റുള്ളവര്‍ക്ക് ദുരിതം നല്‍കുകയുമാണവര്‍ ചെയ്യുന്നത്. ദൈവഹിതത്തില്‍ അനുസൃതമായി ജീവിതത്തെ ചിട്ടപ്പെടുത്തുന്നതിനും ക്രമീകരിക്കുന്നതിനും പകരം തണ്റ്റെ ഇച്ഛയ്ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് ജീവിതത്തെ നയിക്കുവാനാണ് ആധുനിക മനുഷ്യന്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വികലമായ ഇച്ഛയാണ് മനുഷ്യണ്റ്റെ യഥാര്‍ത്ഥ ശത്രു. അത് യഥാര്‍ത്ഥ ഉടമയെ അനുസരിക്കുന്നതില്‍ നിന്നും ധ്യാനിക്കുന്നതില്‍ നിന്നും മനുഷ്യനെ വിലക്കുന്നു. ആത്മാവിണ്റ്റെയും ഇച്ഛയുടെയും വിധാദാതാവ് അല്ലാഹു തന്നെയാകുന്നു. പക്ഷെ, ഇച്ഛയുടെ സത്ത അനുസരണക്കേടിലും ദുര്‍വ്വാശിയിലും ദുര്‍നടപ്പിലും നിലീനമായിട്ടത്രെ! എന്നാല്‍ ആത്മാവിണ്റ്റെ സ്വഭാവം അനുസരണയിലും താഴ്മയിലും എളിമയിലും സ്ഫുടം ചെയ്ത ഉത്കൃഷ്ടാവസ്ഥയാകുന്നു. ആകയാല്‍ ആത്മാവ് അതിണ്റ്റെ ഉറവിടത്തിലേക്ക് തിരികെ ചെല്ലാന്‍ തിടുക്കം കൂട്ടിക്കൊണ്ടിരിക്കുന്നു. ദൈവിക വചനങ്ങള്‍ മനുഷ്യരിലെ ഈ ദന്ദ്വാവസ്ഥകളെ സൂചിപ്പിക്കുന്നുണ്ട്. "ഇച്ഛയെ നാം ദുര്‍വ്വാശിക്കാരായും ദുഷ്ട സ്വഭാവത്തിലും സൃഷ്ടിച്ചു. ആകയാല്‍ അതെപ്പോഴും നമ്മോട് അനുസരണക്കേട് കാണിക്കുന്നതാണ്. ഇച്ഛയെ നിങ്ങളില്‍ നാം നിക്ഷേപിച്ചിരിക്കുന്നു. ആത്മാവിനെയും നിങ്ങളില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ആത്മാവ് നമ്മോട് എപ്പോഴും അനുസരണ കാണിക്കുന്നതും അതിണ്റ്റെ യഥാര്‍ത്ഥ ഉറവിടത്തിലേക്ക് എത്തിച്ചേരുവാന്‍ വെമ്പല്‍ കാണിക്കുന്നതാണ്". ശിഷ്യഗണങ്ങള്‍ ഒരുനാള്‍ പ്രവാചകരോട് ചോദിച്ചു. "ആത്മാവ് എന്നാല്‍ എന്താണ് അല്ലാഹുവിണ്റ്റെ റസൂലൊ?" "ആത്മാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ നാം താങ്കള്‍ക്ക് വളരെ കുറച്ച്മാത്രെ നല്‍കിയിട്ടുള്ളൂ". എന്ന് ദ്യോതിപ്പിക്കുന്ന ഖുര്‍ആന്‍ വചനമായിരുന്നു പ്രവാചകരുടെ മറുപടി. ഇത് സൂചിപ്പിക്കുന്നത് നാം 'ഇച്ഛയെന്താണെന്നും എന്തൊക്കെയാണ് ഇച്ഛയുടെ കെണിവലകള്‍ എന്നും അറിയുമ്പോള്‍ സ്വാഭാവികമായും ആത്മാവിനെക്കുറിച്ചുള്ള അറിവുകള്‍ നമ്മില്‍ സാവകാശം വന്ന് നിറയുന്നതായിരിക്കും. ശാന്തസുന്ദരമായ ഒരിടത്ത് എത്തിച്ചേര്‍ന്ന ഒരാളും എനിക്കീ സ്ഥലം ഇഷ്ടമല്ല, ഞാന്‍ കുപ്പത്തൊട്ടിയില്‍ പാര്‍ക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് പറയാറില്ല. എന്നാല്‍ നന്‍മയുടെയും ശാന്തിയുടെയും ഗേഹത്തെ തട്ടിമാറ്റി കുപ്പത്തൊട്ടികളിലേക്ക് പാഞ്ഞു പോവുന്ന മനുഷ്യനാണ് നമുക്ക് ചുറ്റുമുളളതെന്ന് തോന്നുന്നു. നാം നിങ്ങള്‍ക്കുവേണ്ടി സ്വര്‍ഗ്ഗലോകം തയ്യാര്‍ ചെയ്തിരിക്കുന്നുവെന്ന് ദൈവീക വചനമുണ്ട്. എന്താണിവിടെ സ്വര്‍ഗ്ഗലോകമെന്നത് കൊണ്ട് വിവക്ഷിക്കുന്നത്. നിങ്ങള്‍ക്ക് ഒരിക്കലും വിവരിക്കാന്‍ കഴിയാത്തതും നിങ്ങളുടെ ഭാവനകള്‍ക്കും അപ്പുറത്തുളള മനേഹരമായ കാര്യമാണതെന്ന് നാം ചുരുക്കത്തില്‍ മനസ്സിലാക്കി വെക്കുന്നതായിരിക്കും നല്ലത്. ദൈവീക വചനങ്ങള്‍ ഇങ്ങനെ വായിക്കാം. "നിങ്ങള്‍ക്കു വേണ്ടി സ്വര്‍ഗ്ഗ ലോകത്ത് നാം കൊട്ടാരങ്ങള്‍ പണിതിരിക്കുന്നു. നിങ്ങള്‍ക്ക് അവിടെ സ്വച്ഛന്തമായ ജീവിതമുണ്ട്. ഈ ഭൌതീകലോക ജീവിതം വെറും നൈമിഷികമാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നില്ലെ?. പരലോകത്തെ സ്വര്‍ഗ്ഗീയ ജീവിതത്തെ താരതമ്യം ചെയ്യുമ്പോള്‍ ഈ ഭൌതീകലോക ജീവിതം വളരെ തുച്ഛമത്രെ. പക്ഷെ ചില ഘട്ടങ്ങളിലൂടെ കടന്ന് പോയാല്‍ മാത്രമെ നിങ്ങള്‍ നാം സജ്ജീകരിച്ചവയെക്കുറിച്ച് മനസ്സിലാക്കുവാനും ആസ്വദിക്കുവാനും കഴിയുകയുളളൂ".
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |