ബിസ്മില്ലാഹിറഹ്മാനിറഹീം ഇസ്ളാം ഒരു ജീവിതചര്യയും മാര്‍ഗ്ഗവുമാകുന്നു. തൊട്ടില്‍ മുതല്‍ ചുടല വരെ എങ്ങനെ ജീവിക്കണമെന്ന് ഇസ്ളാം മനുഷ്യനെ ബോധനം ചെയ്യുന്നു. പ്രവാചകന്‍മാരുടെ ജീവിത രീതി പിന്തുടരാതെ 'ജീവിക്കാന്‍ എനിക്കറിയാം' എന്ന് ആര്‍ജ്ജവത്തോടെ വസ്തു നിഷ്ഠമായി പറയാന്‍ ഒരാള്‍ക്കും കഴിയില്ല. "എങ്ങിനെ ജീവിക്കണമെന്ന് എനിക്കറിയാം" എന്ന് വീമ്പിളക്കുന്നവരോട് "എന്തടിസ്ഥാനത്തിലാണ് താങ്കള്‍ ജീവിക്കുന്നതെന്ന്" നമുക്ക് അത്തരം ആളുകളോട് ന്യായമായും ചോദിക്കാവുന്നതാണ്. താങ്കളുടെ ഇച്ഛകളുടെ കാമനകള്‍ക്ക് അനുസരിച്ചാണൊ താങ്കള്‍ ജീവിക്കുന്നത്? ഒന്നുകില്‍ അല്ലാഹുവിണ്റ്റെയും അവണ്റ്റെ റസൂലിണ്റ്റെയും നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ച് ജീവിക്കാം അല്ലെങ്കില്‍ നിങ്ങളുടെ ഇച്ഛകളുടെ അഭിഷ്ടങ്ങള്‍ക്ക് അനുസൃതമായി ജീവിക്കാം. നിങ്ങളുടെ ഇച്ഛകളുടെ ജല്‍പനങ്ങള്‍ക്ക് അനുസരിച്ചും നിലനില്‍ക്കുന്ന സാഹചര്യങ്ങളുടെ താല്‍പര്യത്തിന് അനുഗുണമായും ജീവിക്കാവുന്നതാണ്. എന്നാല്‍ വിശ്വാസം ദുര്‍ബലവും ബലഹീനവുമായ മുസ്ളീമിന് തിന്‍മകളില്‍ നിലീനമായ ആള്‍ക്കൂട്ടത്തിനിടയില്‍ തിന്‍മയുടെ വഴി മാത്രമെ സഞ്ചരിക്കുവാന്‍ കഴിയുകയുള്ളൂ. അവര്‍ ആത്യന്തികമായി വികലവും വിചിത്രവുമായ ജീവിത മാര്‍ഗ്ഗത്തില്‍ അധപതിച്ച് പോവുകയും ചെയ്യും.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |