ബിസ്മില്ലാഹിറഹ്മാനിറഹീം അല്ലാഹുവിനെ അറിയാന്‍ ആദ്യം നാം നമ്മെ തന്നെ അറിയേണ്ടിരിയിക്കുന്നു. നിങ്ങള്‍ നിങ്ങളെക്കുറിച്ച് അറിയുമ്പോള്‍ സ്രഷ്ടാവിനെ അറിയുന്നു. നിങ്ങള്‍ നിങ്ങളോട് തന്നെ ആത്മാര്‍ത്ഥ കാണിക്കുമ്പോള്‍ ദൈവ സാമീപ്യവും ജ്ഞാനവും നിങ്ങളില്‍ നിറയുന്നതായിരിക്കും. ഇത് ഘട്ടം ഘട്ടമായി ഒരു അടിമയില്‍ സംഭവിക്കുന്ന മാറ്റങ്ങളായി ജ്ഞാനികള്‍ വിലയിരുത്തുന്നു. എന്നാല്‍ ഒരിക്കലും ദൈവിക രഹസ്യങ്ങള്‍ പരിപൂര്‍ണ്ണമായി മനസ്സിലാക്കുവൊനോ അറിയുവാനോ ഉള്‍കൊള്ളുവാനോ കഴിയുന്നതല്ല. ഓരോ തവണയും ഒരു ഘട്ടം പിന്നിടുമ്പോഴും ദൈവിക ഗുണങ്ങളുടെ അനുഭവ തലത്തെ അറിയുമ്പോഴും സ്രഷ്ടാവിണ്റ്റെ മഹോന്നതമായ സ്ഥാനത്തിണ്റ്റെ വിശാലതയും അനശ്വരതയും അടിമയുടെ ഭാവനകള്‍ക്കുമപ്പുറത്താണെന്ന് നാമറിയുന്നു.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |