ബിസ്മില്ലാഹിറഹ്മാനിറഹീം സൂഫി മാര്‍ഗ്ഗത്തില്‍ പ്രവേശിച്ചവരുടെ ഗുണവിശേഷങ്ങളും സ്വഭാവ സവിശേഷതകളും നമ്മുടെ വന്ദ്യരായ ഗുരുവര്യന്‍മാരും ശൈഖുമാരും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പൊതുവഴിയിലൂടെ നടന്നു പോകുന്ന അയാള്‍ വഴിയാത്രക്കാര്‍ക്ക് ഉപദ്രവമാകുന്ന ഒരു കല്ലിന്‍ കഷ്ണം കാണുന്നുവെന്നിരിക്കട്ടെ. അദ്ദേഹം ഒരിക്കലും അലക്ഷ്യമായി തണ്റ്റെ കാലു കൊണ്ട് അത് തട്ടി മാറ്റുകയില്ല. പകരം തണ്റ്റെ പിന്നാലെ നടന്നു വരുന്നവര്‍ക്ക് ബുദ്ധിമുട്ടായേക്കാവുന്ന ആ കല്ല് തണ്റ്റെ കരങ്ങള്‍കൊണ്ട് തന്നെ എടുത്ത് മാറ്റും. അലക്ഷ്യമായി കാലു കൊണ്ട് തട്ടി മാറ്റുകയല്ല സോദ്ദേശ്യത്തോടെ സ്രഷ്ടാവിണ്റ്റെ സ്മരണയില്‍ സൃഷ്ടിക്ക് ഉപകാരിയാവുകയാണിവിടെ സൂഫി. 'സൂഫി'സത്തെക്കുറിച്ചുള്ള ഇസ്ളാമിലെ പ്രഥമ പാഠമാണത്. ഇന്ന് സൂഫിസത്തെക്കുറിച്ച് ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നു. ചിലര്‍ സൂഫിസത്തെ പ്രവാചകര്‍ക്ക് ശേഷം 8-ാം നൂറ്റാണ്ടില്‍, 5-ാം നൂറ്റാണ്ടില്‍ അല്ലെങ്കില്‍ 7-ാം നൂറ്റാണ്ടില്‍ ഉത്ഭവിച്ച ആശയമാണെന്ന് പറയുന്നു. എന്നാല്‍ സൂഫിസം പ്രവാചകരിലൂടെ തന്നെ വന്ന ആശയമാണ്. പ്രവാചകരും അവിടുത്തെ അനുയായികളും യഥാര്‍ത്ഥ സൂഫികളായിരുന്നു. ജ്ഞാനികളായ സൂഫികള്‍ ഇന്നും ആ വഴി തുടരുന്നു. പക്ഷെ, ഇന്ന് നാടും നഗരവും സ്വേച്ഛാനുവര്‍ത്തികളുടെ പിടിയിലായിരിക്കുന്നു. ഇതിലൊക്കെ ഒരു പക്ഷെ, ദൈവിക രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാവാം. സത്യസന്ധരും നന്‍മനിറഞ്ഞവരുമായിരിക്കാന്‍ ദൈവം നമ്മോട് കല്‍പിക്കുന്നു. നമ്മെ തന്നെ പരിശോധിക്കുവാനും പുനഃപരിശോധിക്കുവാനും നാം തയ്യാറാകേണ്ടിയിരിക്കുന്നു. അങ്ങിനെ നാം തന്നെ ആദ്യം നന്‍മയുടെ വക്താക്കളാവുക. പിന്നെ, യാതൊരുവിധ തരംതിരിവുമില്ലാതെ മറ്റുള്ളവരിലേക്കും നന്‍മയുടെ വെളിച്ചം എത്തിക്കുവാന്‍ ശ്രമിക്കുക. പരമപ്രധാനമായ ലക്ഷ്യവും മുന്‍ഗണനയും നമ്മുടെ ഉടമയായ ദൈവത്തെ സംപ്രീതിപ്പെടുത്തുകയെന്നത് തന്നെയാണ്. സദാസമയവും ദൈവാരാധനയിലായിരിക്കുക. ദൈവനാമത്തിണ്റ്റെ ആവര്‍ത്തനത്തിലൂടെ ഹൃത്തടത്തില്‍ ദൈവസ്മരണ നിലനിര്‍ത്തുകയും ചെയ്യുക. ഒരുമിച്ച് കൂടുകയും ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുകയും ഭൌതിക രസാനുഭൂതിയില്‍ അഭിരമിക്കാതെയും അതിലലിയാതെയും മനസ്സിനെ സജ്ജമാക്കുക. ഉടമയുടെ സംതൃപ്തിയായിരിക്കണം പരമമായ ലക്ഷ്യം. ആ ആത്യന്തിക ലക്ഷ്യത്തിനായി സ്വയം ഒരുങ്ങുകയും സദാ തയ്യാറായിരിക്കുകയും ചെയ്യണം. ഭൌതികാസക്തിക്കും ലാഭേച്ഛക്കും പിന്നാലെ പായുന്നതിന് പകരം നിണ്റ്റെ യഥാര്‍ത്ഥ ഉടമയുമായി സമീപസ്ഥനാവാന്‍ ശ്രമിക്കുക എപ്പോഴുമെപ്പോഴും ആ ഉടമയുടെ ഓര്‍മ്മയില്‍ സമയം ചെലവിടുകയും ചെയ്യുക. അങ്ങിനെ സ്വയം തന്നെ സ്മരണയുടെ ജപമാലയായി നീ മാറുമ്പോള്‍ നിന്നില്‍ ആന്തരിക സ്വാസ്ത്യവും സംതൃപ്തിയും വെളിപ്പെടും. ഇത് ഇഹ-പരലോകങ്ങളിലെ നിണ്റ്റെ ഉയര്‍ച്ചയുടെ നിദാനമാവും. മാത്രവുമല്ല ഈ രണ്ട് ലോകങ്ങളിലേക്കുമുള്ള ദൂരം കുറക്കുന്ന വഴിത്താരയായി ദൈവസ്മരണ മാറ്റുകയും ചെയ്യും. അപ്പോള്‍, ദൈവസ്മരണയില്‍ നിലീനമായവര്‍ക്ക് ഈ ഭൌതിക ലോകത്ത് നിന്ന് സമയമാവുമ്പോള്‍ യാതൊരു ബുദ്ധിമുട്ടും ക്ളേശവുമില്ലാതെ എളുപ്പം പുറപ്പെട്ട് പോകുവാന്‍ കഴിയുകയും ചെയ്യുന്നതാണ്. യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യനെ പരിപൂര്‍ണ്ണമായി സംസ്കൃത ചിത്തനാക്കുക- ആത്മീയമായും ഭൌതികമായും - എന്നതാണ് 'സൂഫിസ'ത്തിണ്റ്റെ ലക്ഷ്യവും അദ്ധ്യാപനവും എന്നതാണ് ശരി. ഈ ലോകം ഒരു ഇടത്താവളം മാത്രമാവുന്നു. ഇവിടം എല്ലാ അര്‍ത്ഥത്തിലും ഒരു കൃഷിയിടം പോലെയാവുന്നു. അദ്ധ്വാനവും പരിശ്രമവും ചെലവഴിക്കേണ്ടിതിവിടെയാണ്. എന്നാല്‍ അവയുടെ മുഴുവന്‍ പ്രതിഫലവും പാരത്രിക ലോകത്ത് വെച്ച് മാത്രമെ നേടിയെടുക്കാന്‍ കഴിയൂ.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |