ബിസ്മില്ലാഹിറഹ്മാനിറഹീം ഓരോരുത്തരും തങ്ങളുടെ ഭൌതികസത്തയെക്കുറിച്ച് നല്ല ബോധ്യമുളളവരായിരിക്കണം. ഭൌതികസത്ത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ ഭൌതീക രൂപം അല്ലെങ്കില്‍ പ്രത്യക്ഷത്തില്‍ കാണുന്ന നിങ്ങളുടെ ഓരോരുത്തരുടെ ആകൃതി/ പ്രകൃതം തന്നെയാണ്. മുനുഷ്യനെ ഏറ്റവും നല്ല രൂപത്തിലും പ്രകൃതിയിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് വിശുദ്ധ വേദഗ്രന്ഥത്തില്‍ അല്ലാഹു പറയുന്നുണ്ട്. 'ഏറ്റവും നല്ല രൂപത്തില്‍ ' എന്നതാണ് ഖുര്‍ആനിക ഭാഷ്യം. ഇവിടെ 'മനുഷ്യന്‍' എന്ന പദമാണ് ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുളളത്. 'മുസ്ളിം' എന്നൊ വിശ്വാസി എന്നൊ അല്ല എന്നത് കൂടി ശ്രദ്ധേയമാണ്. പക്ഷെ ഒരു വശത്ത് അല്ലാഹു മനുഷ്യനെ ഏറ്റവും നല്ല പ്രകൃതിയില്‍ സൃഷ്ടിച്ച ഉത്തമ സൃഷ്ടി എന്ന് വിശേഷിപ്പിക്കുമ്പോള്‍ തന്നെ മറ്റൊരു വശത്ത് മനുഷ്യന്‍ ചെയ്യുന്ന ചില കൃത്യങ്ങള്‍ മൃഗങ്ങള്‍ പോലും ചെയ്യില്ലെന്ന് കൂടി സൂചിപ്പിക്കുന്നതായും കാണാം. അതുകൊണ്ട് തന്നെ സ്വന്തത്തെക്കുറിച്ച് അറിയുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കര്‍ത്തവ്യമാകുന്നു. നമ്മെക്കുറിച്ച് എന്താണ് നമുക്കറിവുളളത്? അല്ലാഹുവിണ്റ്റെ സൃഷ്ടി ജാലങ്ങളില്‍ ഏറ്റവും ബലഹീനരായ സൃഷ്ടികളില്‍ ഒന്നാണ് മനുഷ്യന്‍. ജന്തു ജാലങ്ങളെ മാത്രം എടുത്ത് നോക്കിയാല്‍ മനുഷ്യണ്റ്റെ ഭൌതിക സത്തയുടെ ബലഹീനത എളുപ്പം മനസ്സിലാകും. തണുപ്പ് കാലത്ത് കമ്പിളി വസ്ത്രങ്ങള്‍ അണിയുകയും ഉഷ്ണകാലത്ത് വളരെ ലളിതമായ വസ്ത്രങ്ങള്‍ മാത്രം ധരിക്കാന്‍ കഴിയുന്ന ബലഹീനമായ ശരീര പ്രകൃതിയുളള ഏക ജന്തുവാണ് മനുഷ്യന്‍. ശരീരപ്രകൃതി നോക്കിയാല്‍ വളരെയധികം ബലഹീനതയുളളവനാണ് മനുഷ്യന്‍. എന്നാല്‍ വളരെ സ്വതന്ത്രമായ ഇച്ഛാശക്തിയും ബുദ്ധിശക്തിയും അള്ളാഹു കനിഞ്ഞരുളിയ ഏക ജീവിയാണ് മനുഷ്യന്‍. ഈ ബുദ്ധിശക്തിയും വിശ്വാസവും ഇച്ഛാശക്തിയും ഉപയോഗിച്ച് ഉന്നതമായ വിതാഹത്തിലേക്ക് മനുഷ്യന്‍ എത്തിച്ചേരുന്നു. യഥാര്‍ത്ഥത്തില്‍ ഉന്നതമായ ആ പദവികള്‍ നേടിയെടുക്കാന്‍ വേണ്ടി തന്നെയാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുളളത്. തണ്റ്റെ ഭൌതിക സാധ്യതകളെ ഒരുവന്‍ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യുമ്പോള്‍ ആത്മീയമായ ഉയരങ്ങള്‍ കീഴടക്കാനുളള വിവിധ വാതയാനങ്ങള്‍ അവന് മുമ്പില്‍ സ്വാഭാവികമായും തുറക്കപ്പെടുന്നതാണ്. അത് നമ്മുടെ അനശ്വരതയിലേക്കുളള പ്രയാണത്തിന് ആക്കം കൂട്ടുന്നതാണ്. യജമാനനായ അല്ലാഹുവിണ്റ്റെ അനന്തവും അനശ്വരവുമായ ജ്ഞാനലോകത്ത് താനൊന്നുമെല്ലന്ന് അടിമയായ മനുഷ്യന്‍ പൂര്‍ണ്ണമായി തിരിച്ചറിയുമ്പോള്‍ അല്ലാഹു അടിമയില്‍ സംപ്രീതനാകുന്നു. അങ്ങിനെ അനശ്വരതയിലേക്ക് , ഹഖാനിയത്തിലേക്ക് അവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു; ജനനമരണങ്ങളില്ലാത്ത അനശ്വരലോകത്തുളള മനുഷ്യണ്റ്റെ ഉയര്‍ച്ചയെയാണ് അത് സൂചിപ്പിക്കുന്നത്. ഹഖാനിയത്ത് കൊണ്ട് അലങ്കരിക്കപ്പെട്ട സച്ചിതരായ മഹാന്‍മാരുടെ കബറിടങ്ങള്‍ തുറന്ന് നോക്കൂ; ആ ശരീരം നശിക്കുന്നില്ല. ഭൂമിയില്‍ അലിഞ്ഞ് ചേര്‍ന്ന് അപ്രത്യക്ഷമാകുന്നുമില്ല... !!
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |