ബിസ്മില്ലാഹിറഹ്മാനിറഹീം അല്ലാഹു പ്രവാചകന്‍ (സ) യോട് കല്‍പിച്ചു. "എണ്റ്റെ അടിമകളോട് സന്തോഷവാര്‍ത്ത അറിയിച്ച് കൊളളുക" തുടര്‍ന്ന് വീണ്ടും അല്ലാഹു ഖുര്‍ആനിലൂടെ പ്രവാചകരോട് ഉണര്‍ത്തുന്നു: "എണ്റ്റെ അടിമകള്‍ക് മുന്നറിയിപ്പ് നല്‍കിക്കൊളളുകയും ചെയ്യുക". അല്ലാഹു നമുക്ക് വേണ്ടി സ്വര്‍ഗ്ഗലോകം പണിതിരിക്കുന്നുവെന്നതാണ് സന്തോഷവാര്‍ത്ത. അല്ലാഹു മുഴുവന്‍ അടിമകളെയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അതിനായി സ്വര്‍ഗ്ഗത്തിലേക്കുളള പാത അല്ലാഹു തന്നെ നമുക്ക് വേണ്ടി ഒരുക്കി തന്നിരിക്കുന്നു. ഇനി ഒരു അടിമക്കും തനിക്ക് സ്വര്‍ഗ്ഗത്തിലേക്കുളള മാര്‍ഗ്ഗം ഏതെന്ന് അറിവില്ലായിരുന്നുവെന്ന് ദൈവത്തിന് മുമ്പില്‍ പറയുവാന്‍ സാധിക്കുകയില്ല. അല്ലാഹു പറയുന്നു:" മുന്നറിയിപ്പുകാരായി ഒരു സന്ദേശ വാഹകരും ജനങ്ങളിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍, ജനങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചില്ലായിരുന്നുവെങ്കില്‍, അവരെ ഇന്നതമായ സ്ഥാനത്തേക്ക് സ്വമേധായ ഉയര്‍ത്തുവാനുളള ഉത്തരാവാദിത്വം നമുക്ക് തന്നെയാകുന്നു. പക്ഷെ, തീര്‍ച്ചയായും എല്ലാ ജനപഥത്തിലേക്കും ഗോത്രങ്ങളിലേക്കും നാം മുന്നറിയിപ്പുകാരും സന്തോഷവാര്‍ത്ത അറിയിക്കുന്നവരുമായ പ്രവാചകന്‍മാരെ അയച്ചിട്ടുണ്ട്." പക്ഷെ ആരും അല്ലാഹുവിണ്റ്റെ വചനങ്ങളെ ഗൌരവത്തിലെടുക്കുന്നില്ല. എന്നിരുന്നാലും നമുക്ക് ആ വചനങ്ങളെക്കുറിച്ച് ജനങ്ങളോട് പറയേണ്ടതുണ്ട്. എനിക്ക് നിങ്ങളോട് പങ്ക് വെക്കാനുളള ഒരു കാര്യമിതാണ്. നാം ഇന്ന് ഈ മുറിയില്‍ ഒരുമിച്ച് കൂടിയിരിക്കുകയാണ്. എന്നാല്‍ ഈ മുറിയില്‍ നിന്ന് വന്നത് പോലെ, ജീവനോടെ പുറത്തേക്ക് പോകുമെന്ന് നമുക്ക് ആര്‍ക്കും ഉറപ്പില്ല. മരണത്തിണ്റ്റെ മാലാഖയായ 'അസ്‌റാഈല്‍' എപ്പോഴും നമുക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്. ദൈവീക കല്‍പനകള്‍ പരിപൂര്‍ണ്ണമായും ജീവിതത്തില്‍ പാലിക്കുകയും സാധാരണ ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കപ്പുറം സൂക്ഷ്മതയോടെ ജീവിക്കുകയും ചെയ്ത സച്ചിതരായ മഹത്തുക്കള്‍ക്ക് മാത്രമെ അസ്‌റാഈല്‍ ആത്മാവിനെ കൊണ്ടു പോവാന്‍ വരുന്നുവെന്നറിയുമ്പോള്‍ അല്‍പമെങ്കിലും ആശ്വാസം ലഭിക്കുകയുളളൂ. കാരണം ദൈനം ദിനം അവര്‍ തങ്ങളുടെ ഇച്ഛകളെ അടക്കി നിയന്ത്രിക്കുകയും സസൂഷ്മം ദേഹത്തിണ്റ്റെ ഇച്ഛകളെ വീക്ഷിച്ച് കൊണ്ടിരിക്കുകയും ചെയ്യുകയുമായിരുന്നു. എന്നാല്‍ ധിക്കാരികളും ദുര്‍വാശിക്കാരുമായ ആളുകളുടെ കാര്യമെന്താണ്? അവര്‍ പറയും: "മരണമൊ? അതൊന്നും ഒരു പ്രശ്നമല്ല്ല". തീര്‍ച്ചയായും അവര്‍ക്ക് പ്രശ്നമല്ല. കാരണം അവര്‍ക്കറിയില്ലല്ലൊ എന്താണ് മരണാനന്തരം അവരെ കാത്തിരിക്കുന്നുവെന്നതെന്ന്! എല്ലാം ഇഹലോക ജീവിതത്തോടെ തീര്‍ന്നുവെന്ന് മൂഢനും ധിക്കാരിയുമായവര്‍ കരുതി വെച്ചിരിക്കുകയാണ്. ഇത് ഈ ലോകത്തിണ്റ്റെ പ്രതിഭാസം മാത്രമാവുന്നു. ഇവിടെ അല്ലാഹു നല്‍കിയിരിക്കുന്നത് മുഴുവനും അവസാനിക്കുവാന്‍ നിശ്ചയിക്കപ്പെട്ടത് മാത്രമാവുന്നു. എല്ലാവരും ഓടിക്കൊണ്ടിരിക്കുന്നത് അവരവരുടെ ജീവിതത്തിണ്റ്റെ അന്ത്യത്തിലേക്കാണ്. എന്നാല്‍ മരണാനന്തരം ഒരാള്‍ക്കും തണ്റ്റെ ഇച്ഛയുടെ സ്വാതന്ത്യ്രമില്ല. അതു കൊണ്ട് തന്നെ 'എനിക്കൊന്നും പ്രശ്നമല്ലെന്ന്' പറയുകയും സാധ്യമല്ല. അപ്പോഴാണ് നാം യഥാര്‍ത്ഥ്യം തിരിച്ചറിയുന്നത്. മനസ്സിണ്റ്റെ സകല മറകളും വിപാടനം ചെയ്യുന്ന അവസ്ഥയായിരിക്കും അത്. എല്ലാറ്റിനും നിങ്ങള്‍ ദൃക്സാക്ഷിയായി മാറുന്ന രംഗം. ഈ ഭൌതിക ലോകത്ത് കളിച്ചും ചിരിച്ചും രമിച്ചും നാളുകള്‍ നീക്കുന്ന മനുഷ്യര്‍ കരുതുന്നത് മരണാനന്തരവും അങ്ങിനെ തന്നെ ആവുമെന്നാണ്. എന്നാല്‍ ഒരിക്കലും അങ്ങിനെ ആയിരിക്കില്ലെന്നത് തീര്‍ച്ചയാകുന്നു.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |