ബിസ്മില്ലാഹിറഹ്മാനിറഹീം അല്ലാഹു നമ്മെ സൃഷ്ടിക്കുകയും വിശ്വാസികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഈ അവസാന നാളിണ്റ്റെ ഘട്ടത്തില്‍ ഇസ്ളാം അനുസരിച്ച് ജീവിക്കാനും അത് ഇവിടെ നിലനിര്‍ത്തുവാനും നമ്മുടെ കഴിവിണ്റ്റെ പരമാവധി ശ്രമിക്കുവാനും നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നു. അല്ലാഹുവിണ്റ്റെ തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാവുക എന്നതും എന്താണ് അല്ലാഹു നമുക്ക് നല്‍കിയത് അവ നിലനിര്‍ത്തിക്കൊണ്ട് പോവുക എന്നതും തീര്‍ച്ചയായും ഒരു മഹാ അനുഗ്രഹം തന്നെ ആകുന്നു. അല്ലാഹുവിണ്റ്റെ കല്‍പനകളെ മാറ്റി മറിക്കുവാന്‍ ഒരാള്‍ക്കും സാധ്യമല്ല. നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അല്ലാഹുവിണ്റ്റെ കല്‍പനകള്‍ ഇവിടെ സംഭവിക്കുക തന്നെ ചെയ്യും. നിങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് എന്ത് സ്ഥാനമാണുള്ളത്? നിങ്ങളെ സൃഷ്ടിക്കുമ്പോള്‍ നിങ്ങളുടെ സമ്മതം ചോദിച്ചാണോ അതൊ നിങ്ങളുടെ ഇഷ്ടത്തിന് അനുസൃതമായിട്ടാണോ സൃഷ്ടിക്കപ്പെട്ടത്? ഈ ലോകത്തേക്ക് നിങ്ങളെ പറഞ്ഞ് വിടുമ്പോള്‍ നിങ്ങളോട് കൂടിയാലോച്ചിരുന്നുവൊ? "ഈ ലോകത്ത് പാര്‍ക്കാന്‍ താങ്കള്‍ക്ക് ഇഷ്ടമാണോ" എന്ന് അല്ലാഹു നിങ്ങളോട് ചോദിച്ചിരുന്നില്ലല്ലൊ? അല്ലാഹു നിങ്ങളെ സൃഷ്ടിച്ച് ഇങ്ങോട്ടേക്ക് അയച്ചു. അല്ലാഹുവിനെ അറിയുവാനും ആരാധിക്കുവാനും; നിങ്ങളുടെ ഉത്തരവാദിത്വമാണെന്നതിന് ഇക്കാരണങ്ങള്‍ തന്നെ ധാരാളം മതിയാകും. മറ്റൊന്നും ആവശ്യമില്ല. നമുക്കൊന്നും അവകാശപ്പെടാനുമില്ല, ഒന്നും പറയാനുമില്ല. അതു കൊണ്ട് തന്നെ ഞാന്‍ ഇങ്ങിനെയുള്ള ആളാണ് അങ്ങിനെയുള്ള ആളാണ്, എനിക്ക് ഇത് ചെയ്യാന്‍ കഴിയും അത് ചെയ്യാന്‍ കഴിയും എന്നൊന്നും നാം പ്രഖ്യാപിക്കേണ്ടതില്ല. അല്ലാഹുവിണ്റ്റെ സമ്മതമില്ലെങ്കില്‍ നിങ്ങള്‍ക്കൊന്ന് ശ്വസിക്കാന്‍ പോലും കഴിയില്ലല്ലൊ? ലോകത്തിണ്റ്റെ എല്ലാ ഭാഗത്തും പിശാച് അവണ്റ്റെ സാമ്രാജ്യങ്ങള്‍ പണിതിരിക്കുന്നു. ആകയാല്‍ രോഗാതുരമായ 21-ാം നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. നമ്മുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ തലം മുതല്‍ എല്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളും പിശാചിണ്റ്റെ കേളി അംഗമായി മാറിയിരിക്കുന്നു. എങ്ങിനെയൊക്കെ "ഈഗോയിസ്റ്റിക്' ആകാമെന്നാണ് അവര്‍ അവിടെ ബോധനം ചെയ്തു കൊണ്ടിരിക്കുന്നത്. സ്വന്തത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സ്വാര്‍ത്ഥത നിറഞ്ഞവരായി എങ്ങിനെയൊക്കെ മാറാം എന്നാണ് അവര്‍ പഠിപ്പിച്ച് കൊണ്ടിരിക്കുന്നത്. നിങ്ങള്‍ ഒരു മുസ്ളിം ആയികൊള്ളട്ടെ അതല്ലെങ്കില്‍, മറ്റേതെങ്കിലും പ്രത്യയശാസ്ത്രം പിന്തുടരുന്നവരാവട്ടെ, ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാവുന്ന മൂല്യബോധം അത് മാത്രമായിത്തീര്‍ന്നിരിക്കുന്നു. ഇസ്ളാമിന് തനതായ സത്വവും ആസ്തിത്വവും ഉണ്ട്. ഇസ്ളാമിന് വ്യക്തമായ ചില നിയമങ്ങളും നടപടി ക്രമങ്ങളുമുണ്ട്. ഇന്ന് ഈ ലോകത്ത് ഇസ്ളാം ഒരു ഭരണക്രമം നടത്തുന്നില്ലായിരിക്കാം, അതിന് പിന്നിലും ചില ദൈവിക രഹസ്യം തീര്‍ച്ചയായും ഉണ്ട്. എന്തു കൊണ്ടാണ് അല്ലാഹു ഇസ്ളാമിനെ തിരശ്ശീലക്ക് പിന്നിലേക്ക് വെച്ചിരിക്കുന്നത്? പക്ഷെ, നിങ്ങള്‍ ഒരു വിശ്വാസി ആണെങ്കില്‍ തീര്‍ച്ചയായും അല്ലാഹുവിണ്റ്റെ പ്രവാചകന്‍ (സ) യുടെ കല്‍പനകള്‍ പൂര്‍ണ്ണമായി പിന്തുടരുകയും ജീവിതത്തില്‍ പാലിക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹുവിണ്റ്റെ റസൂലിണ്റ്റെയും കല്‍പനകള്‍ മനസ്സിലാക്കണമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ സത്വത്തിലേക്ക് തന്നെ തിരിഞ്ഞ് കൊണ്ട് പറയണം. എണ്റ്റെ ഉടമസ്ഥനായ അല്ലാഹുവിന് വേണ്ടിയല്ലെങ്കില്‍ എണ്റ്റെ എല്ലാ പ്രവര്‍ത്തികളും നിഷ്ഫലം, ഞാന്‍ ഒന്നിനും കൊള്ളാത്തവനുമായി പോവുകയും ചെയ്യും. അല്ലാഹുവിണ്റ്റെ കല്‍പനയില്ലെങ്കില്‍, അനുവാദമില്ലെങ്കില്‍ എനിക്കെണ്റ്റെ വായ പോലും തുറക്കാന്‍ സാധിക്കുകയില്ലല്ലൊ? ഈ ചിന്ത മനസ്സിനകത്ത് നിറഞ്ഞ് നില്‍ക്കുന്ന കാലത്തോളം സ്വാര്‍ത്ഥതയോ, ദുര്‍വ്വാശിയോ ദുഷ്ചിന്തകളൊ നിങ്ങളെ അഹങ്കാരിയാക്കുകയില്ല. എല്ലാവിധ ദുഃസ്വഭാവങ്ങളെയും ഇസ്ളാം തടയുകയും വിരോധിക്കുകയും ചെയ്തിരിക്കുന്നു. "അല്ലാഹുവെ നീ മാത്രമാവുന്നു സത്യം, അനശ്വരതയും നിനക്കു മാത്രമാവുന്നു. ഞാന്‍ നിണ്റ്റെ അടിമയും നീ എണ്റ്റെ യജമാനനുമാവന്നു." ഈ വാക്കുകളാവണം വിശ്വാസിയില്‍ വന്ന് നിറയേണ്ടതെന്ന് തോന്നുന്നു. സൃഷ്ടിയെന്ന നിലയില്‍ നിനക്ക് അധികാരത്തോടെ അവകാശപ്പെടാന്‍ എന്താണുള്ളത്? എല്ലാ കാലത്തും നീ ആവശ്യക്കാരനും ഉടമയായ 'റബ്ബി'നോട് തേടിക്കൊണ്ടിരിക്കേണ്ടവനും ആകുന്നു. യാചനയും അപേക്ഷയും നിണ്റ്റെ റബ്ബിനോട് മാത്രം നടത്തുവാന്‍ നിനക്ക് കഴിഞ്ഞാല്‍ നീ ഏറ്റവും നല്ല ഒരു അടിമയായി മാറും. അങ്ങിനെ ഒരു നല്ല അടിമയായി നീ മാറുമ്പോള്‍ ലോകത്തിണ്റ്റെ അധികാരം നിനക്ക് നല്‍കപ്പെടും. പക്ഷെ, നിണ്റ്റെ അടിമത്വം ഭൌതിക ലോകത്തെ അധികാരത്തിന് വേണ്ടി കൈമാറ്റം ചെയ്യപ്പെടേണ്ടതുമല്ല. അങ്ങിനെ ഒരു ജോലി നല്‍കപ്പെടുകയാണെങ്കില്‍ അതും കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കേണ്ട കടമയും നിനക്ക് ഉണ്ടെന്ന് അറിയുക.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |