ബിസ്മില്ലാഹിറഹ്മാനിറഹീം പരിശുദ്ധ പ്രവാചകര്‍ (സ) പറയുന്നു. "അല്ലാഹു അവണ്റ്റെ സന്തോഷവും സംതൃപ്തിയും അടിമകളുടെ സല്‍പ്രവര്‍ത്തിയില്‍ ഗുപ്തമാക്കി വെച്ചിരിക്കുന്നു." നിങ്ങള്‍ ചെയ്യുന്ന സല്‍പ്രവര്‍ത്തികള്‍ അല്ലാഹുവിണ്റ്റെ പ്രീതിയും സന്തോഷവും ലഭ്യമാവാന്‍ ഉതകുന്നതാണ്. ആകയാല്‍ നിങ്ങളുടെ സത്പ്രവര്‍ത്തികളില്‍ തന്നെ അത് ഗുപ്തമാക്കി വെച്ചിരിക്കുന്നുവെന്നര്‍ത്ഥം. അഞ്ച് നേരത്തെ നിര്‍ബന്ധ പ്രാര്‍ത്ഥനകളിലാണൊ അതൊ വഴിയരികലിലൂടെ നിങ്ങള്‍ നടന്ന് പോകുമ്പോള്‍ വഴിയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായേക്കാവുന്ന ഒരു പാറക്കഷ്ണം നിങ്ങള്‍ എടുത്ത് മാറ്റി വഴി സുഗമമാക്കി സത്പ്രവര്‍ത്തിയിലാണൊ അല്ലാഹുവിണ്റ്റെ തൃപ്തിയും സന്തോഷവും കുടികൊള്ളുന്നത്? നമുക്കറിയില്ല. അല്ലാഹുവിന് ഏറ്റവും കൂടുതല്‍ 'ഇഷ്ടംതോന്നുന്ന അവണ്റ്റെ പ്രീതിക്ക് കാരണമായേക്കാവുന്ന സത്‌വൃത്തിയേതാണെന്ന് നമുക്കാര്‍ക്കും അറിയില്ല. ഇതാണ് മേല്‍ സൂചിപ്പിച്ച പ്രവാചക വചനത്തിണ്റ്റെ പൊരുള്‍. അത് കൊണ്ട്, നന്‍മയെന്ന് തോന്നുന്ന ഏതൊരു പ്രവര്‍ത്തിയും ഏറ്റെടുക്കാന്‍ വിശ്വാസി മുന്നോട്ട് വരേണ്ടതുണ്ട്. ചിലപ്പോള്‍ ആ പ്രവര്‍ത്തി ആയിരിക്കാം അല്ലാഹുവിന് നിങ്ങളോട് ഏറ്റവും കൂടുതല്‍ സന്തോഷവും തൃപ്തിയും ഉണ്ടാവാന്‍ ഇടയാക്കുക. ഏതൊരു കര്‍മ്മത്തിലാണ് ഉടമമായ അല്ലാഹുവിണ്റ്റെ തൃപ്തി ഒളിഞ്ഞ് കിടപ്പുള്ളതെന്ന് നമുക്കറിയാത്തത് കൊണ്ട് തന്നെ സത്കര്‍മ്മങ്ങള്‍ നമ്മുടെ ജീവിത്തില്‍ അനസ്യൂതം തുടര്‍ന്ന് കൊണ്ടിരിക്കണം. മരണത്തിണ്റ്റെ മാലാഖ നിങ്ങളുടെ സമീപം വന്നണയുന്നത് വരെ സത്കര്‍മ്മ വ്യഗ്രതയുള്ള മനസ്സുമായി വിശ്വാസി നില കൊള്ളണം, അല്ലാഹുവിണ്റ്റെ തൃപ്തിക്ക് വേണ്ടി കര്‍മ്മ കുലശരായി സദാ സജ്ജരായിക്കുകയും വേണം. കൂടുതല്‍ കൂടുതല്‍ സത്കര്‍മ്മങ്ങള്‍ നിങ്ങള്‍ ചെയ്തു കൂട്ടുമ്പോള്‍ അവാജ്യമായ സന്തോഷം നിങ്ങളുടെ മനസ്സില്‍ നിറഞ്ഞ് വരും. ആ സംതൃപ്തിയും സന്തോഷവും നിങ്ങളുടെ ഹൃദയ വിശാലതക്ക് കാരണമായി തീരും. നിങ്ങളുടെ വിശ്വാസം വര്‍ദ്ധിക്കുകയും കരുത്തുറ്റതായിത്തീരുകയും ചെയ്യും. ബലഹീനതയും മടിയും നിങ്ങളെ വിട്ട് അകന്നു പോവും. അജ്ഞതയും മൃഢത്വവും ദൈവിക കടാക്ഷമുണ്ടായവരില്‍ നിന്ന് ഒരിക്കലും ഉണ്ടാവുകയില്ല. കാരുണ്യവാനായ അല്ലാഹുവുമായി നിങ്ങള്‍ കൂടുതല്‍ അടുക്കുന്നതാകയാല്‍ നികൃഷ്ടനായ പിശാചും അവണ്റ്റെ കൂട്ടാളികളും നിങ്ങളെ വിട്ടകന്നു പോകാന്‍ നിര്‍ബന്ധിതരാകുന്നതാണ്. അങ്ങിനെ നിങ്ങളുടെ ഓരോ സത്കര്‍മ്മവും അല്ലാഹുവുമായി നിങ്ങളെ കൂടുതല്‍ അടുപ്പിക്കുകയും പിശാച് നിങ്ങളെ വിട്ടകന്നു പോവുകയും ചെയ്യും. പ്രവാചകന്‍ (സ) പറയുന്നു. "അല്ലാഹുവിണ്റ്റെ കാരുണ്യവും കൃപയും അടിമയുടെ സത്‌വൃത്തികളില്‍ ഗുപ്തമാക്കിവെച്ചിരിക്കുന്നു. ഒളിപ്പിച്ച് വെച്ചിരിക്കുന്ന ആ കാരുണ്യവും കൃപയും നിങ്ങളുടെ ഏത് പ്രവര്‍ത്തനത്തിലാണെന്ന് നമുക്കാര്‍ക്കും അറിയില്ല. ആകയാല്‍ എല്ലാ സല്‍പ്രവര്‍ത്തനങ്ങളുമായി നാം മുന്നേറേണ്ടതുണ്ട്. അല്ലാഹുവിണ്റ്റെ പ്രവാചകന്‍ (സ) പറയുന്നു. "അല്ലാഹുവിണ്റ്റെ കോപവും ശാപവും അടിമ ചെയ്യുന്ന പാപങ്ങളില്‍ ഗുപ്തമാക്കിയിരിക്കുന്നു." നിങ്ങള്‍ ചെയ്യുന്ന പാപങ്ങളിലും കുറ്റകൃത്യങ്ങളിലുമാണ് അല്ലാഹുവിണ്റ്റെ കോപം ഒളിഞ്ഞ് കിടക്കുന്നത്. ഏത് പാപവൃത്തിയിലാണ് യജമാനനായ അല്ലാഹുവിണ്റ്റെ ദേഷ്യവും ശാപവും നിലീനമായിരിക്കുന്നതെന്ന് നമുക്കാര്‍ക്കും അറിയില്ല. ഇവിടെയാണ് നാം ഏറെ ശ്രദ്ധിക്കേണ്ട വസ്തുത കിടക്കുന്നത്. ചിലപ്പോള്‍ നിങ്ങള്‍ പറഞ്ഞേക്കാം. "ഞാന്‍ ഇത്രയും കാലം ഇത്രമാത്രം കുറ്റകൃത്യങ്ങള്‍ ചെയ്തുകൂട്ടിയിട്ടുണ്ട്. എനിക്ക് ഇത് വരെ അല്ലാഹുവിണ്റ്റെ ദേഷ്യവും ശാപവും കിട്ടിയിട്ടില്ല. " ഒരു പക്ഷെ, ഇത് പറഞ്ഞ് മുഖം തിരിക്കുമ്പോഴായിരിക്കാം. അല്ലാഹു നിരോധിച്ച / വിരോധിച്ച ഏതെങ്കിലും ഒരു കാഴ്ചയിലേക്ക് നിങ്ങളുടെ കണ്ണ് ഉടക്കിപ്പോവുന്നത്. അത് ചിലപ്പോള്‍ അല്ലാഹുവിണ്റ്റെ കോപത്തിന് നിദാനമായ കുറ്റ കൃത്യവുമായേക്കാം. അതു കൊണ്ട് ഓരോരുത്തരും പരമാവധി ഓരോരുത്തരുടെയും ശരീരം കാത്തു കൊള്ളണം. അല്ലാഹുവിണ്റ്റെ കോപത്തിന് നിദാനമായ കുറ്റ കൃത്യവുമായേക്കാം. അതു കൊണ്ട് ഓരോരുത്തരും പരമാവധി ഓരോരുത്തരുടെയും ശരീരം കാത്തുകൊള്ളണം. അല്ലാഹുവിണ്റ്റെ കോപത്തിന് കാരണമായേക്കാവുന്ന ഒരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാതെ സ്വയം സൂക്ഷിക്കുക. കാരണം യജമാനനായ റബ്ബിണ്റ്റെ കോപത്തിന് കാരണക്കാരനായിത്തീരുകയെന്നത് ചില്ലറക്കാര്യമല്ല. നിങ്ങളുടെ സുഹൃത്തിണ്റ്റെയോ കളികൂട്ടുകാരണ്റ്റെയോ അപ്രീതിയോ കോപമൊ നിങ്ങളോട് ഉണ്ടാവുന്നത് പോലെയല്ല ഇത്. അല്ലാഹുവിണ്റ്റെ അപ്രീതിക്ക് കാരണക്കാരനായവര്‍ തീര്‍ന്നുവെന്ന് തന്നെ പറയാം. അതിനപ്പുറം മറ്റൊന്നില്ല, എല്ലാം നഷ്ടപ്പെട്ടവനായിപ്പോവുന്നതാണ്. ഏത് ദുഷ്പ്രവര്‍ത്തിയിലാണ് അല്ലാഹുവിണ്റ്റെ കോപം ഒളിഞ്ഞിരിക്കുന്നതെന്നതും നമുക്ക് അജ്ഞാതമാണ്. അതു കൊണ്ട് ബുദ്ധിമാനായ ഒരാളും പറയില്ല "ഈ ചെറിയ തെറ്റൊന്നും പ്രശ്നമല്ല, 'അസ്തഗ്ഫിറുള്ളാ' എന്ന് പറഞ്ഞാല്‍ മതിയല്ലൊ? എന്ന്". പക്ഷെ, സമയം കിട്ടിക്കൊള്ളണമെന്നില്ല! ഒരു അവസരം പോലും പിന്നീട് കിട്ടിക്കൊള്ളണമെന്നുമില്ല. ആകയാല്‍ നാം ഏറെ ശ്രദ്ധാലുക്കളായി ഇവിടെ ജീവിക്കുകയാണ് അഭികാമ്യം.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |