ബിസ്മില്ലാഹിറഹ്മാനിറഹീം നമ്മള്‍ ശ്രദ്ധ ചെലുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് നമ്മുടെ പെരുമാറ്റം. സല്‍പ്രവൃത്തിയും നന്‍മ നിറഞ്ഞ പെരുമാറ്റവും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. പ്രവാചകന്‍ (സ) പറഞ്ഞു. ഏറ്റവും നല്ല സ്വഭാവഗുണങ്ങളുടെ പൂര്‍ത്തീകരണമായിട്ടാണ് എന്നെ അയക്കപ്പെട്ടിട്ടുള്ളത്. അല്ലാഹുവിണ്റ്റെ എല്ലാ പ്രവാചകന്‍മാരും അയക്കപ്പെടുന്നത് ജനങ്ങള്‍ക്കിടയില്‍ നല്ല പെരുമാറ്റ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുവാന്‍ വേണ്ടി തന്നെയായിരുന്നു. വ്യക്തികള്‍ തമ്മിലും വ്യക്തികളും അവണ്റ്റെ ചുറ്റുപാടും പരിസ്ഥിതിയുമായി എങ്ങിനെ സഹവര്‍ത്തിക്കണമെന്നും പ്രവാചകന്‍മാര്‍ പഠിപ്പിച്ചു. സ്വന്തം ശരീരത്തോടും യജമാനനായ അല്ലാഹുമായുള്ള പെരുമാറ്റ രീതികള്‍, സ്വഭാവ ശീലങ്ങള്‍ എന്നിവയും പ്രവാചകന്‍മാര്‍ ബോധനം ചെയതു. സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍, സമൂഹത്തിലെ മഹത്തുകള്‍ തുടങ്ങിയവരോട് എങ്ങിനെ നല്ല നിലയില്‍ പെരുമാറണം എന്നത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന കാര്യം തന്നെയാണ്. ഇത്തരം ബോധവും വിചാരവും അറിവും ഒരു വ്യക്തിയില്‍ നിലനില്‍ക്കുന്നില്ലെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ അവന്‍ തീര്‍ച്ചയായും വഴി തെറ്റിപ്പോകുന്നതാണ്. അതു കൊണ്ട്, നല്ല പെരുമാറ്റവും അച്ചടക്കവും മനുഷ്യ ജീവിതത്തില്‍ അത്യന്താപേക്ഷിതമത്രെ. വിവിധ രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും നിയമങ്ങളും ചട്ടങ്ങളും ജനജീവിതം സുഗമമാക്കാനും അച്ചടക്കമുള്ളതാക്കാനും വേണ്ടിയാണ് ചമയക്കപ്പെട്ടിട്ടുള്ളത്. മനുഷ്യരായ നമുക്ക് ഏകാന്തവാസം സാധ്യമല്ല. ഒരു സാമൂഹിക ജീവി എന്ന നിലയില്‍ നാം കൂട്ടമായി സഹവസിക്കേണ്ടവരാണ്. അതു കൊണ്ട് തന്നെ നാമോരുത്തരും മറ്റുള്ളവരുടെ അവകാശത്തെ ബഹുമാനിക്കുകയും പരസ്പരം സ്നേഹിക്കാന്‍ പഠിക്കുകയും വേണം. ഞാന്‍ പങ്കു വെക്കുന്ന ഈ കാര്യങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ടെന്ന് തോന്നുന്നു. എങ്ങിനെ പരസ്പരം സ്നേഹിക്കണമെന്ന് നാം പഠിക്കണം. നമ്മള്‍ പരസ്പരം സ്നേഹിക്കുന്നില്ലെന്ന് യാഥാര്‍ത്ഥ്യമായിരിക്കെ പരസ്പരം സ്നേഹത്തിണ്റ്റെ പാഠം അഭ്യസിക്കുവാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. പ്രവാചകന്‍ (സ) പറയുന്നു. "നിങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന് ആത്മാര്‍ത്ഥമായി ഉരുവിടുമ്പോള്‍ നിങ്ങള്‍ വിശ്വാസികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു." പ്രവാചകന്‍ തുടര്‍ന്നു. "എന്നാല്‍ നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന് കൃത്യമായി മൊഴിഞ്ഞിട്ടില്ല എന്നു കൂടിയാണതിനര്‍ത്ഥം. ഇസ്ളാം ഒരു വ്യക്തിയുടെ ജീവിതത്തില്‍ മാത്രം സ്പര്‍ശിക്കുന്ന ആശയമല്ല. കൂട്ടായ്മയുടെ പാഠമാണ് ഇസ്ളാം മുന്നോട്ട് വെക്കുന്നത്. അവിടെ നേതൃത്വത്തെ സ്നേഹിക്കുന്ന അനുയായിയെ കാണാം. ആകയാല്‍ നേതാവിനെ സ്നേഹിക്കുന്ന അനുയായിയും അനുയായിയെ ഇഷ്ടപ്പെടുന്ന നേതാവും ഉണ്ടായിവരണം. സ്നേഹം വാക്കുകളില്‍ അല്ല മറിച്ച് പ്രവര്‍ത്തി പഥത്തിലാണ് കാണിക്കേണ്ടത്. അങ്ങിനെ ദിവ്യസ്നേഹം നിങ്ങളില്‍ നിറയുമ്പോള്‍ അല്ലാഹുവിണ്റ്റെ കാരുണ്യത്തിണ്റ്റെ കടാക്ഷം നിങ്ങളില്‍ വര്‍ഷിക്കുന്നു. "ഏറ്റവും നല്ല സ്വഭാവ ഗുണങ്ങളുടെ പൂര്‍ത്തീകരണമായിട്ടാണ് എന്നെ അയക്കപ്പെട്ടിട്ടുള്ളതെന്ന പ്രവാചക വചനം ഇവിടെയാണ് അന്വര്‍ത്ഥമാക്കുന്നത്. പ്രവാചക പാദങ്ങള്‍ പിന്തുടരുകയും നന്‍മ നിറഞ്ഞ പെരുമാറ്റങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തുകയും ചെയ്യുമ്പോഴാണ് നന്‍മയുടെ പൂര്‍ത്തീകരണം സാധ്യമാവുന്നത്. അങ്ങിനെ പ്രവാചകരുടെ ജീവിതത്തെ പൂര്‍ണ്ണതയില്‍ ഒരുവന്‍ ഉള്‍കൊള്ളുമ്പോള്‍ ഉന്നതമായ ആത്മീയ സ്ഥലിയിലേക്ക് അവര്‍ ഉയര്‍ത്തപ്പെടുകയും "അല്ലാഹുവെ നീ എന്നെ ഏറ്റവും നല്ല പ്രകൃതിയില്‍ (അഹ്സനുതഖ്ഹീം) സൃഷ്ടിച്ചിരിക്കുന്നുവല്ലൊ" എന്ന ബോധം അവണ്റ്റെ ഉള്ളില്‍ തെളിഞ്ഞ് വരികയും ചെയ്യുന്നതാണ്. അതെ, എല്ലാ അര്‍ത്ഥത്തിലും - രൂപത്തിലും പ്രകൃതത്തിലും ഭൌതികമായും ആത്മീയമായും ഏറ്റവും പരിപൂര്‍ണ്ണമായ രൂപത്തില്‍ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിണ്റ്റെ പ്രവാചകന്‍ (സ) എല്ലാ നന്‍മയും അച്ചടക്കവും നിറഞ്ഞ സ്വഭാവ ഗുണങ്ങളുമായിട്ടാണ് ഭൂമിയിലേക്ക് ആഗതരായിട്ടുള്ളത്. അതു കൊണ്ട് തന്നെ പ്രവാചകന്‍ (സ) പിന്തുടരുകയും അവിടത്തെ പാദപഥനങ്ങളെ അനുധാവനം ചെയ്യുകയും ചെയ്യുന്നവര്‍ നിരപരാധികളെ നോവിക്കുകയോ, ഒരു ഉറുമ്പിനെ പോലും അവര്‍ ഉപദ്രവിക്കുകയോ ചെയ്യുകയില്ല.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |