അദ്ധ്യായം:തിരുചര്യക്കൊപ്പം
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി) naksibendi sufi sohbet, തിരുചര്യക്കൊപ്പം



ബിസ്മില്ലാഹിറഹ്മാനിറഹീം

തിരുനബി (സ) യുടെ ഒരു ഹദീസ്‌ ദിവസവും പഠിക്കുകയും ആ ഹദീസ്‌ അനുസരിച്ച്‌ ജീവിക്കുമെന്ന്‌ നിങ്ങള്‍ പ്രതിജ്ഞയെടുക്കുകയും ചെയ്യുക. എല്ലാ ദിവസവും നിങ്ങള്‍ ഉണര്‍ന്നെണീക്കുമ്പോള്‍ ആ തിരുവചനം വായിക്കുകയും ജീവിതത്തെ ആ ഹദീസ്‌ അനുസരിച്ച്‌ ക്രമപ്പെടുത്തുകയും ചെയ്യുക. എങ്കില്‍ തിന്‍മയുടെ എല്ലാ വാതിലുകളും നിങ്ങളുടെ മുമ്പില്‍ കൊട്ടിയടക്കപ്പെടുന്നതായി നിങ്ങള്‍ക്ക്‌ കാണാം. മാത്രവുമല്ല നന്‍മയുടെ വാതിലുകള്‍ ഓരോന്നോരോന്നായി നിങ്ങളുടെ മുന്നില്‍ തുറക്കപ്പെടുകയും ചെയ്യും.

പ്രവാചകന്‍ (സ) യുടെ ഒരുചര്യയെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുക. എങ്കില്‍ സാവധാനം നിങ്ങളുടെ ജീവിതത്തില്‍ പരിവര്‍ത്തനം സാധ്യമാകുന്നത്‌ കാണാവുന്നതാണ്‌. എത്രത്തോളം നിങ്ങളുടെ ജീവിതം മാറുന്നുവോ അത്രത്തോളം ഒരു കൂട്ടായ്മയുടെ ആവശ്യകത നിങ്ങളുടെ മനസ്സില്‍ തിങ്ങിനിറയും. ഒരു സമുദായമായി നിലകൊണ്ടു മാത്രമെ നമുക്ക്‌ പ്രവാചകാധ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയുള്ളൂ.

ആഴ്ചയില്‍ ഒരിക്കലല്ല മറിച്ച്‌ ദൈനം ദിനം അഞ്ച്നേരം നാം 'ജമാഅത്തി' ന്‌ വേണ്ടി ഒരുമിച്ച്‌ ചേരേണ്ടതുണ്ട്‌. ഇവിടെയാണ്‌ അല്ലാഹുവിണ്റ്റെ കല്‍പനയുടെ രഹസ്യങ്ങള്‍ നാമറിയുന്നത്‌. അഞ്ച്‌ നേരത്തെ നിര്‍ബന്ധ പ്രാര്‍ത്ഥന കൂട്ടായി നിര്‍വ്വഹിക്കുന്നത്‌ വെറും ഒരു ചടങ്ങല്ല. ഇമാമിന്‌ പിന്നില്‍ അണിനിരന്ന്‌ ഒരു 'റോബോര്‍ട്ടി' നെപ്പോലെ കുനിഞ്ഞും നിവര്‍ന്നും ചില അഭ്യാസങ്ങള്‍ കാട്ടി ഓടിപ്പോവാന്‍ വേണ്ടിയല്ല 'ജമാഅത്ത്‌' നിര്‍ബന്ധമാക്കിയതെന്ന്‌ അപ്പോള്‍ നാം തിരിച്ചറിയുന്നു. നിണ്റ്റെ സൃഷ്ടിപ്പിണ്റ്റെ രഹസ്യവും നേരത്തെ നിസ്കാരത്തിണ്റ്റെ ഉദ്ദേശ്യവും ആ കര്‍മ്മത്തിനു ശേഷം 'എനിക്ക്‌ പോകാനു' ണ്ടെന്ന്‌ പറഞ്ഞ്‌ ഓടിപ്പോവാനുള്ളതല്ല ഈ തിരിച്ചറിയല്‍ പ്രധാനം. എവിടെക്കാണീ ഓട്ടം? ആരാണ്‌ നിങ്ങളെ കാത്തിരിക്കുന്നത്‌? യഥാര്‍ത്ഥത്തില്‍ ഈ ഓട്ടമാണ്‌ ലോകത്തെ എല്ലാ പള്ളികളും എപ്പോഴും ശൂന്യമായി കിടക്കാന്‍ കാരണം.

കിഴക്കും പടിഞ്ഞാറും സ്ഥിതി വിഭിന്നമല്ല അല്ലാഹുവിണ്റ്റെ ഗേഹമായ 'മസ്ജിദി'നെക്കാള്‍ ശാന്തത നിറഞ്ഞയിടം മറ്റെവിടെയാണ്‌ നിങ്ങള്‍ക്ക്‌ കാണാന്‍ സാധിക്കുക? പക്ഷെ അത്‌ എപ്പോഴും ശൂന്യമായിക്കിടക്കുന്നു. കാരണം ഈ സ്ഥലത്തിണ്റ്റെ പ്രത്യേകതയും മഹാത്മ്യവും ജനങ്ങള്‍ വിസ്മരിച്ചിരിക്കുന്നു. അല്ലെങ്കില്‍ അവര്‍ അതിനെക്കുറിച്ച്‌ അജ്ഞരാണ്‌. അല്‍പനേരം പള്ളിയില്‍ ചിലവിടാനോ ഏകാന്തനായി റബ്ബിനെ ധ്യാനിക്കാനൊ ഗുരുവര്യന്‍മാരുടെ ജ്ഞാനഭാഷണം ശ്രദ്ധിക്കുവാനോ ജനങ്ങള്‍ക്ക്‌ കഴിയുന്നില്ല. ആള്‍ക്കൂട്ടത്തിനിടയില്‍ അനാവശ്യ സംസാരങ്ങളില്‍ മുഴുകി നേരം കളയാനാണ്‌ അവര്‍ക്ക്‌ താല്‍പര്യം.

പള്ളിയില്‍ അല്‍പനേരം ഇരുന്നാല്‍ തന്നെ ഒരാള്‍ തണ്റ്റെ അജ്ഞത തിരിച്ചറിയുകയും 'എനിക്ക്‌ ഒന്നും അറിയില്ലല്ലോ' എന്ന്‌ അയാള്‍ ആത്മഗതം ചെയ്യുകയും ചെയ്യും. അത്‌ അവരുടെ ആത്മീയ ഉന്നതിക്‌ ചിലപ്പോള്‍ കാരണമായേക്കാം. അത്‌ കൊണ്ടാണ്‌ പിശാച്‌ വിശ്വാസികളുടെ മനസ്സില്‍ പള്ളിയില്‍ നിന്നും പുറത്തേക്ക്‌ ഓടാനുള്ള ത്വര നിറക്കുന്നത്‌. "ഇവിടെ ഇരിക്കേണ്ട, പുറത്തേക്ക്‌ പോയികൊള്ളൂ" എന്ന്‌ പിശാച്‌ ബോധനം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യും.
Tags: |

Like
2467
Times people
likes this page
10086
Times people viewed
this page


അദ്ധ്യായം: About Sheykh Effendi in three words
ചുരുക്കം: Question: Has anything changed since the making of the video “Sheykh Effendi in three words” ? Years ago, couple of people, murid ‘X’ and all the rest asking, going and interviewing people and asking people: In three words, describe Sheykh Effendi. You have seen that video sometime right? You should make it soon, again. And everyone is saying things. I said couple of things. So now, you are asking if that has changed? Of course it hasn’t change. It has grown. Sheykh Effendi, before he was in front of us. Now, he is all around us. Please, for some of you don’t play games. You are going to make rabita to your Sheykh, don’t t...





SOHBETS BY ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി)

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter