ബിസ്മില്ലാഹിറഹ്മാനിറഹീം തണ്റ്റെ സുഹൃത്തിണ്റ്റെയോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലോ മുന്നില്‍ അല്‍പമൊന്ന് താണു കൊടുക്കാന്‍ ഒരുവനെ തണ്റ്റെ 'ഈഗോ' സമ്മതിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും അവണ്റ്റെ മനസ്സിണ്റ്റെ അകത്തളത്തിലെവിടെയോ അഹങ്കാരം കുടികൊള്ളുന്നുണ്ടെന്നാണ് അതിനര്‍ത്ഥം. ഹൃദയത്തില്‍ ഒരു അണുമണിതൂക്കം/കടുകിന്‍ മണിതൂക്കം അഹങ്കാരം നിലനില്‍ക്കുകയും അതുമായി അയാള്‍ മരണപ്പെടുകയും ചെയ്യുകയാണെങ്കില്‍ കത്തിജ്വലിക്കുന്ന നരകാഗ്നി അദ്ദേഹത്തെ കരിച്ചു കളയുക തന്നെ ചെയ്യും. 'ഈഗോ'യുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ മാത്രമെ 'അഹങ്കാരവും' അഹംബോധവും കുറയുകയുള്ളൂ. "ഞാന്‍ എണ്റ്റെ ഇച്ഛയുടെ / ഈഗോയുടെ മേല്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു." എന്ന് പറയലല്ല ഈഗോയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാം എന്നാണ്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് അത് പ്രവൃത്തി പഥത്തില്‍ കൊണ്ടു വരികയാണ്. നിങ്ങള്‍ക്ക് ഒരു ഗുരുവിണ്റ്റെ മുന്നില്‍ ഇരുന്ന് ഞാന്‍ എന്നെയും എണ്റ്റെ സര്‍വ്വ ഇച്ഛകളും അഭിലാഷങ്ങളും അങ്ങയുടെ മുന്നില്‍ സമര്‍പ്പിക്കുന്നു, അങ്ങ് നിര്‍ദ്ദേശിക്കുന്നതു പോലെ ഞാന്‍ പ്രവര്‍ത്തിക്കുന്നതാ" ണെന്ന് പറയുവാന്‍ സാധിക്കുമൊ? എങ്കില്‍ നിങ്ങള്‍ക്ക് അഹന്തയെ മറികടന്ന് ഉയര്‍ന്ന അവസ്ഥ പുല്‍കുവാന്‍ സാധിക്കുന്നതാണ്. കാരണം നിങ്ങളുടെ നിയന്ത്രണം സ്വമേധയാ മറ്റൊരാളുടെ അടുക്കല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. മാത്രവുമല്ല അയാള്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിച്ച് കൊള്ളാമെന്ന് നിങ്ങള്‍ വാക്ക് കൊടുക്കുകയും ചെയ്തിരിക്കുന്നു. 'ഈഗോ'യെ മറികടക്കാനുള്ള പ്രഥമ ഘട്ടമാണിത്. ഈ ഘട്ടം താണ്ടാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ലഭ്യമാവുന്ന ഏത് കഴിവും പിശാചിണ്റ്റെ അറിവിനെക്കാള്‍ മുന്നോട്ട് പോകുകയില്ല. പിശാചിണ്റ്റെ അറിവ് സ്രഷ്ടാവിനോട് അനാദരവ് കാണിക്കുവാനും ധിക്കരിക്കാനും മാത്രമെ ഉപകരിച്ചിട്ടുള്ളൂ. ഒരു ഗുരുവിനെയോ ശൈഖിനെയോ തണ്റ്റെ വഴികാട്ടിയായി കണ്ടെത്തുവാനോ സ്വീകരിക്കാനോ ഒരാള്‍ക്ക് കഴിയുന്നില്ലെന്നതിനര്‍ത്ഥം യഥാര്‍ത്ഥത്തില്‍ അയാള്‍ക്ക് മേല്‍ സൂചിപ്പിച്ച ഈഗൊയെ മറികടക്കാനുള്ള ഘട്ടം താണ്ടുവാന്‍ കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ്. ആദമിന് മുന്നില്‍ സുജൂദ് ചെയ്യുവാനായിരുന്നു ഇബിലീസിനോടുള്ള അല്ലാഹുവിണ്റ്റെ കല്‍പന. സുജൂദ് യഥാര്‍ത്ഥത്തില്‍ സ്രാഷ്ടാംഗം എന്നതിലുപരി ഒരു സമര്‍പ്പണത്തിണ്റ്റെ സൂചകമാണ്. 'ഇന്ന് മുതല്‍ താങ്കള്‍ ആദമിണ്റ്റെ ആജഞ്ഞാനുവര്‍ത്തിയാവണം. അറിയേണ്ടതെല്ലാം ആമദില്‍ നിന്ന് ചോദിച്ച് മനസ്സിലാക്കികൊള്ളുക. എന്നിലേക്കല്ല ആദമിലേക്ക്'. ഇത് ഇബ്ളിസീന് ഇഷ്ടമായില്ല. "എനിക്ക് നിന്നോട് നേരിട്ടുള്ള ബന്ധമുണ്ടല്ലോ"? പിശാചിണ്റ്റെ മറു ചോദ്യം. ആ പാത തല്‍ക്കാലം വിഛേദിക്കപ്പെട്ടിരിക്കുന്നു. ഇനി മുതല്‍ ഈ ആദവുമായാണ് നിനക്ക് ബന്ധം. അല്ലാഹുവിണ്റ്റെ കല്‍പന അപ്രകാരമായിരുന്നു. പക്ഷെ ഇബ്ളീസിണ്റ്റെ പൈശാചികത അതിന് സമ്മതമായിരുന്നില്ല. അതൊരിക്കലും അനുസരണ കാട്ടുകയില്ല. നിങ്ങള്‍ ഇബ്ളീസിണ്റ്റെ ആരാധനയെക്കുറിച്ച് മനസ്സിലാക്കണം. നമ്മുടെ അരുപതോ എഴുപതോ വയസ്സ് മുഴുവന്‍ 24 മണിക്കൂറും നിര്‍ത്താതെ ആരാധനയില്‍ മുഴുകിയാലും ഇബ്ളീസ് അല്ലാഹുവിന് ചെയ്ത ഇബാദത്തിണ്റ്റെ ഒരു ചെറുഭാഗം പോലും ആവുകയില്ല. സ്വര്‍ഗ്ഗലോകത്തിണ്റ്റെ വിവിധ മേഖലകളില്‍ നാലായിരം വര്‍ഷം ഇബ്ളീസ് അല്ലാഹുവിന് ഇബാദത്തിലായി കഴിഞ്ഞ് കൂടിയിട്ടുണ്ട്. അങ്ങിനെ മാലാഖമാരുടെ ഗുരുനാഥനായി മാറിയ ആബിദായിരുന്നു ഇബ്ളീസ് - മാലാഖമാര്‍ക്ക് അറിയാത്ത കാര്യങ്ങള്‍ അവര്‍ക്ക് വിശദീകരിച്ചു കൊടുത്ത ജ്ഞാനിയായിരുന്നു ഇബ്ളീസ്. അത്ര ഉയര്‍ന്ന സ്ഥാനം അലങ്കരിച്ച വ്യക്തിയായിരുന്നു പിശാച് എന്ന് മനസ്സിലാക്കുക. ഇബ്ളീസിനെക്കാള്‍ / പിശാചിനേക്കാള്‍ ജ്ഞാനമുണ്ടെന്ന് ഇവിടെയല്ലെങ്കില്‍ ലോകത്താര്‍ങ്കെലും അവകാശപ്പെടാന്‍ സാധിക്കുമോ? ഒരു സൃഷ്ടിയായി ഈ ദുനിയാവില്‍ ജീവിച്ച് ആരാധനയിലൂടെ ഉന്നതങ്ങളെ കീഴടക്കി സ്വര്‍ഗ്ഗ പ്രവേശം സിദ്ധിച്ച അള്ളാഹുവിണ്റ്റെ അടിമയായിരുന്നല്ലോ പിശാച്. നിങ്ങളിപ്പോള്‍ ഈ ലോകത്ത് ജീവിക്കുന്നു. ഇത്രയും കാലത്തെ ആരാധനാഗുണങ്ങള്‍ കൊണ്ട് നമുക്ക് എത്രത്തോളം ഉയരാന്‍ കഴിഞ്ഞു.?!
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |