ബിസ്മില്ലാഹിറഹ്മാനിറഹീം അല്ലാഹുവിണ്റ്റെ കാരുണ്യം അനന്തമാകുന്നു. 'ഗൂഢാജ്ഞത' നിറഞ്ഞു നില്‍ക്കുന്ന ഇക്കാലത്തും നാം അള്ളാഹുവിണ്റ്റെ കാരുണ്യം ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. 'അന്ധകാരയുഗമെന്ന്' വിശേഷിക്കപ്പെട്ട പ്രവാചകാഗമന കാലഘട്ടത്തിലെ ജനങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും അജ്ഞരായിരുന്നു. അവര്‍ക്കൊന്നും അറിയില്ലായിരുന്നു. അതുകൊണ്ടാവണര്‍ വിശ്വസിക്കാതിരുന്നത്. പക്ഷെ, സ്വഹാബികള്‍ അവരോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയപ്പോള്‍ അവര്‍ ശ്രദ്ധിക്കുകയും വിശ്വസിക്കുകയും ചെയ്തു. പക്ഷെ, വര്‍ത്തമാന കാലത്തെ ജനങ്ങള്‍ക്ക് വിജ്ഞാനമുണ്ട്. എന്നാല്‍ അവര്‍ അജ്ഞരാണ്. കാരണം സ്വാര്‍ത്ഥതയും ധിക്കാരവും ദുഷ്ചിന്തകളും അവരെ അജ്ഞരാക്കിയിരിക്കുന്നു. ധിക്കാരിയായ വര്‍ത്തമാനകാല മനുഷ്യന്‍ ജ്ഞാനിയാണെന്ന ഭാവത്തില്‍ എല്ലാം നിഷേധിച്ച് കളയുന്നു. മരണാനന്തര ജീവിതത്തെ കുറിച്ചോ പരലോകത്തെ കുറിച്ചോ സമകാലിക ലോകത്തെ ബഹുഭൂരിപക്ഷവും അജ്ഞരാണ്. മരണാനന്തരം ഒരു ജീവിതമോ പരലലോകമോ ഇല്ലെന്ന് അവര്‍ പറയുന്നത് അവരുടെ അജ്ഞത കൊണ്ട് മാത്രമാകുന്നു. ചെകുത്താണ്റ്റെ സുവിശേഷമാണ് അവരെ കൊണ്ട് ചിന്തിപ്പിക്കുന്നതും പറയിപ്പിക്കുന്നതെന്നും മനസ്സിലാക്കിക്കൊള്ളുക. ജീവിതം ആസ്വദിച്ച് കൊള്ളുക. ആരുടെ 'ജല്‍പനങ്ങള്‍ക്കും' ഉപദേശങ്ങള്‍ക്കും ചെവി കൊടുത്ത് പോകരുത്. ഒരു നിയമത്തിനും നിയന്ത്രണത്തിനും കീഴടങ്ങാതെ സ്വച്ഛന്ദമായി, തന്നിഷ്ട പ്രകാരം ജീവിക്കാനാണ് പിശാചിണ്റ്റെ ഉപദേശം. ആധുനിക കാലത്തെ അജ്ഞത (ജാഹിലിയ്യത്ത്) പ്രവാചക കാലത്തെ അജ്ഞതയെക്കാള്‍ ഭീകരവും വൃത്തികെട്ടതുമാണ്. പ്രവാചക കാലഘട്ടത്തിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അറിവില്ലായ്മ അവരെ പൈശാചികതയിലേക്ക് നയിച്ചു. പക്ഷെ, അവര്‍ നന്‍മ ഉപദേശിച്ചവരെ ശ്രദ്ധിച്ചു. അബൂജഹ്ളിനെ പോലുള്ളവര്‍ക്ക് അല്‍പം വിവരം ഉണ്ടായിരുന്നു. അതു കൊണ്ട് അവര്‍ ശ്രദ്ധിച്ചില്ല. പ്രവാചാകാദ്ധ്യാപനങ്ങള്‍ക്ക് ചെവി കൊടുത്തില്ല. പക്ഷെ, പാമരര്‍ പ്രവാചകനെ വിശ്വസിക്കുകയും പിന്‍പറ്റുകയും ചെയ്തപ്പോള്‍ അബൂജഹ്ളിനെപ്പോലെയും അബൂലഹബിനെപ്പോലുള്ള "അഭ്യസ്ത വിദ്യര്‍" അവരെ പരിഹസിച്ചു. എന്നാല്‍ ചരിത്രത്തില്‍ അജ്ഞതയുടെ പിതാക്കന്‍മാരായി അവര്‍ അറിയപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |