ബിസ്മില്ലാഹിറഹ്മാനിറഹീം ബാഹ്യരൂപം മോടിപിടിപ്പിക്കുന്ന കാലഘട്ടമാണിത്. സ്വശരീര പ്രകൃതത്തില്‍ സംതൃപ്തരായവര്‍ വളരെ ന്യൂനപക്ഷമാണിന്ന്. കറുത്തവര്‍ വെളുക്കുവാനും വെളുത്തവര്‍ കറുക്കുവാനും ആശിക്കുന്നു. വെളുത്തവര്‍ വിളറിപ്പോയിരിക്കുന്നുവോ എന്ന് സംശയിക്കുന്നു. കുറച്ച് ഇരുണ്ടിരുന്നെങ്കില്‍ എന്ന് അവര്‍ അഭിലഷിക്കുന്നു. തടിച്ചവര്‍ മെലിയണമെന്ന് ആഗ്രഹിക്കുമ്പോള്‍ മെലിഞ്ഞവര്‍ ശരീരം പുഷ്ടിപ്പെടുത്താനുള്ള തന്ത്രപ്പാടിലാണ്. നീല നിറമുള്ള കണ്ണുള്ളവര്‍ കറുത്ത കണ്ണായിരുന്നെങ്കില്‍ എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നു. ചിലര്‍ കണ്ണില്‍ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ പിടിപ്പിക്കുന്നു. അത്തരക്കാരോട് നിങ്ങളുടെ കണ്ണ് പൂച്ചക്കണ്ണു പോലെ ഇരിക്കുന്നല്ലോ എന്ന് നാം അഭിപ്രായപ്പെട്ടാല്‍ അവര്‍ക്കത് തീരെ രസിക്കില്ല. പക്ഷെ, ഇപ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ അതിമനോഹരമായിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടാല്‍ അവര്‍ സന്തോഷിക്കും. അല്ലാഹു നല്‍കിയ പ്രകൃതത്തെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. എന്തൊരു വിഡ്ഢിയാണ് മനുഷ്യന്‍! കാരുണ്യവാനും എല്ലാം അറിയുന്നവനുമായ അല്ലാഹുവിണ്റ്റെ ദാനമാണ് നിങ്ങള്‍ക്ക് നല്‍കപ്പെട്ടതെല്ലാം. നിങ്ങള്‍ക്ക് നല്‍കപ്പെട്ടത് നിങ്ങള്‍ക്ക് മാത്രം നല്‍കപ്പെട്ടതാണ്. സൃഷ്ടികള്‍ക്ക് മറ്റൊരാള്‍ക്കും നിങ്ങള്‍ നല്‍കപ്പെട്ട സവിശേഷമായ ഗുണഗണങ്ങള്‍ നല്‍കപ്പെട്ടിട്ടില്ല. എന്തൊരു അനുഗ്രഹമാണത്. അത്രയും പരിപൂര്‍ണ്ണതയില്‍ നിങ്ങളെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ രൂപവും ഭാവവും എല്ലാം നിങ്ങള്‍ അര്‍ഹിക്കുന്ന പൂര്‍ണ്ണതയില്‍ നല്‍കപ്പെട്ടിരിക്കുന്നു. ഈ രഹസ്യം മനസ്സിലാക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ സന്തോഷിക്കും. അല്ലാഹു നല്‍കുന്നതെന്തിലും സന്തോഷിക്കുക. നിങ്ങള്‍ക്ക് നല്‍കപ്പെടുന്നതിലെല്ലാം അല്ലാഹുവിണ്റ്റെ അനുഗ്രഹമുണ്ടെന്ന് മനസ്സിലാക്കികൊള്ളുക. ഈ രൂപത്തിലാണ് അല്ലാഹു നിങ്ങളെ സൃഷ്ടിച്ചത്. ആകയാല്‍ ആ രൂപത്തില്‍ നിങ്ങളെ കാണുവാന്‍ ആഗ്രഹിക്കുന്നു. അങ്ങിനെ നിങ്ങള്‍ സന്തുഷ്ടരാവുക. അല്ലാത്ത പക്ഷം ഈ ലോകത്തും പരലോകത്തും നിങ്ങള്‍ക്ക് സന്തോഷിക്കുവാന്‍ കഴിയുകയില്ല.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |