ബിസ്മില്ലാഹിറഹ്മാനിറഹീം 21 ാം നൂറ്റാണ്ടിലെ മനുഷ്യന്‍ 24 മണിക്കൂറും പൂര്‍ണ്ണ അശ്രദ്ധാലുവായി ജീവിക്കുന്നു. എന്നാല്‍ ഈ പ്രസ്താവം അവര്‍ സമ്മതിച്ച് തരികയില്ല. അവര്‍ പറയും: "പൂര്‍ണ്ണ ബോധവാന്‍മാരാണ് ഞങ്ങള്‍. ഞങ്ങള്‍ ഓടി നടന്ന് ജോലി ചെയ്യുന്നു; പുതിയ പുതിയ സാങ്കേതിക വിദ്യയുടെ സ്രഷ്ടാക്കളാണ് ഞങ്ങള്‍.., ഞങ്ങളാണ് പുതിയ വാഹനങ്ങള്‍ വിപണിയിലിറക്കുന്നതും അംബചുംബികളായ കൂറ്റന്‍ നിര്‍മമിതികള്‍ ലോകത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിച്ച് നല്‍കുന്നതും. മാത്രമല്ല, പുതിയ റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ പലതും ഞങ്ങളും പരിശ്രമിക്കുന്നതിണ്റ്റെ ഫലമാണ്. പിന്നെ എന്താണ് മുകളില്‍ സൂചിപ്പിച്ച പ്രസ്താവനയുടെ അര്‍ത്ഥം? എന്താണ് മനുഷ്യ സൃഷ്ടിപ്പിണ്റ്റെ പിന്നിലെ യുക്തി? എന്തിന് വേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടിട്ടുളളത്? അതാണ് മനുഷ്യന്‍ ആദ്യം അറിയേണ്ടത്. അത് അവന്‍ അറിയില്ലങ്കില്‍; അറിയാന്‍ ശ്രമിക്കുന്നില്ലങ്കില്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ അയാള്‍ അശ്രദ്ധയിലാണ് (ഗഫ്ളത്ത്). അപ്പോള്‍ ആരാണ് അശ്രദ്ധന്‍? സ്വന്തം നിയോഗത്തെ കുറിച്ച് അറിയാത്തവനാണ് അശ്രദ്ധന്‍. തന്നെക്കുറിച്ച് അറിയാത്തവനാണ് അശ്രദ്ധന്‍! "ഞങ്ങള്‍ക്ക് ഞങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. എനിക്ക് എന്നെ അറിയാം. എണ്റ്റെ പേര് ഇതാണ്. ഞാന്‍ ജനിച്ചത് ഇത്രാം തിയ്യതി ഇത്രാം വര്‍ഷമാണ്. എനിക്ക് ഞാന്‍ ജനിച്ചത് ഏത് ആശുപത്രിയിലാണെന്ന് പോലും അറിയാം..." പിന്നെ നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് എന്തെല്ലാം അറിയാം? "ഞാന്‍ ഈ യൂണിവേഴ്സിറ്റിയിലാണ് പഠിച്ചത്, എനിക്ക് ആ ഡിപ്ളോമയുണ്ട്, ഈ ബിരുദങ്ങള്‍ ഉണ്ട്" "ഇതൊക്കെ കൊണ്ട് എന്താ പ്രയോജനം? "ഞാന്‍ എണ്റ്റെ ജീവിതം ആസ്വദിക്കുന്നു... ഞാന്‍ സമ്പാദിക്കുന്നു. എണ്റ്റെ ലോകം ദൈനം ദിനം ഞാന്‍ മാറ്റിപ്പണിയുന്നു കൂടുതല്‍ കൂടുതല്‍ നന്നാക്കുന്നു; ആസ്വാദ്യജനകമാക്കുന്നു..." ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ ഇച്ഛകളുടെ കാമനകള്‍ക്കും അതിണ്റ്റെ പൂര്‍ത്തീകരണത്തിനും വേണ്ടി മാത്രം ജീവിക്കുന്നു. നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ യജമാനന് വേണ്ടിയല്ല ജീവിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ ഇച്ഛക്ക് വേണ്ടി മാത്രം ജീവിക്കുന്ന കാലത്തോളം നിങ്ങളിലെ നിങ്ങളെ അറിയുവാനോ മനസ്സിലാക്കുവാനൊ കഴിയില്ല. അതായത് നിങ്ങള്‍ വലിയ അശ്രദ്ധയിലാണ് എന്ന് ചുരുക്കം. ഈ ലോകം തന്നെ നിങ്ങള്‍ കൈക്കലാക്കിയാലും ആ അശ്രദ്ധയില്‍ നിന്ന് നിങ്ങള്‍ മുക്തനാകുന്നില്ല. കാരണം നാളെ വെട്ടിപ്പിടിച്ച, നിങ്ങള്‍ കൈക്കലാക്കിയ ഈ ലോകം മുഴുവനും നിങ്ങള്‍ക്ക് വിട്ടേച്ച് പോകേണ്ടി വരും! ആകയാല്‍ ഈ അശ്രദ്ധയില്‍ നിന്നും ഉണരുക! അല്ലാഹുവിന് വേണ്ടി ജീവിക്കുക. അല്ലാത്ത പക്ഷം നിങ്ങള്‍ സ്നേഹിച്ചവര്‍ നിങ്ങളെ സ്നേഹിച്ചവര്‍ ഒരു നാള്‍ നിങ്ങളെ വിട്ടേച്ച് പോവുന്നതായിരിക്കും. രണ്ടായിരുന്നാലും നിങ്ങള്‍ തനിച്ചാവും. ഇത് സ്ത്രീക്കും പുരുഷനും സംഭവിക്കാവുന്ന അലംഘനീയമായ തീരുമാനവും വിധിയുമാകുന്നു. നിങ്ങള്‍ ഒരു പുരുഷന് വേണ്ടിയാണ് ജീവിക്കുന്നുവെങ്കില്‍ അയാള്‍ നിങ്ങളെ വിട്ടു പോവുക തന്നെ ചെയ്യും. തീര്‍ച്ചയായും ആ വേദനയില്‍ നിങ്ങള്‍ തനിച്ചാവും. ഏതങ്കിലും സ്ത്രീക്ക് വേണ്ടി നിങ്ങള്‍ ജീവിതം ഉഴിഞ്ഞ് വെച്ചെങ്കില്‍ അവള്‍ ഒരിക്കലും ശാശ്വതയായി നിങ്ങളോടൊപ്പം ഉണ്ടാവുകയില്ലന്നറിയുക. പക്ഷെ, നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിനും റസൂലിനും വേണ്ടിയാണ് ജീവിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ശാശ്വതമായ ജീവിതം കാത്തിരിപ്പുണ്ട്. നിങ്ങളുടെ ഈ ലോകം തന്നെ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗീയമാവും. നിങ്ങളുടെ പരലോകം അതിനേക്കാള്‍ നന്‍മ നിറഞ്ഞതും മനോഹരമായിരിക്കുകയും ചെയ്യും.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |