ബിസ്മില്ലാഹിറഹ്മാനിറഹീം ജനാധിപത്യത്തില്‍ നിന്ന് നിങ്ങള്‍ ഇനിയും പാഠം പഠിച്ചിട്ടില്ലേ! നിങ്ങള്‍ ഒരു വോട്ട് രേഖപ്പെടുത്തി ഒരു പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നു! എനിക്ക് അയാളെ അല്ലെങ്കില്‍ മറ്റവനെ പ്രസിഡണ്ടായി വേണം.' ഇതാണ് ഇവിടെ തിരഞ്ഞെടുപ്പ്. "പക്ഷെ എന്തു കൊണ്ടാണ് നിങ്ങള്‍ അയാളെ പ്രസിഡണ്ടായി തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നത്? "അറിയില്ല" "നിങ്ങള്‍ക്ക് അയാളെ പരിചയമുണ്ടോ?" "ഇല്ല" "അയാള്‍ സത്യസന്ധനാണോ അല്ലെയോ എന്ന് നിങ്ങള്‍ക്ക് അറിയാമോ?" "ഇല്ല" "നിങ്ങള്‍ക്ക് അയാളെ പരിപൂര്‍ണ്ണമായി വിശ്വസിക്കുവാന്‍ കഴിയുമെന്ന് ഉറപ്പുണ്ടോ?" "ഇല്ല" "നിങ്ങള്‍ക്ക് അയാളുമായി സുഹൃത്ത്ബന്ധം "? "ഏയ് ഇല്ല." - പക്ഷെ, പത്രങ്ങള്‍ അയാളെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. ടെലിവിഷനില്‍ ഇദ്ദേഹത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. അതു കൊണ്ട് എണ്റ്റെ വോട്ട് ഇദ്ദേഹത്തിനാണ്! " നോക്കൂ"! ഈ അവസ്ഥ തന്നെയാണ് ഈ ലോകം നരക തുല്യമായി മാറാന്‍ പ്രധാന കാരണം. ഇന്ന് കാലാണ് തലയെ തെരെഞ്ഞെടുക്കുന്നത്. കാല്‍ തീരുമാനിക്കും ഏത് തരം തലയാണ് നമുക്ക് ആവശ്യമെന്ന്. യഥാര്‍ത്ഥത്തില്‍ സമാനമായ കാര്യങ്ങളാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ നേതൃത്വത്തെ തെരഞ്ഞടുക്കുന്ന രീതി ഏകദേശം ഇങ്ങിനെ തന്നെയാണ്. അതു തന്നെയാണ് ഈ സംവിധാനത്തിണ്റ്റെ പരാജയവും. കഴിഞ്ഞ നൂറ് വര്‍ഷങ്ങളായി ഈ സംവിധാനം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. പക്ഷെ യാതൊരു പുരോഗതിയും ഇല്ലാതെ പരാജയ ചരിത്രം തുടര്‍ന്നു കൊണ്ടിരിക്കുന്നു. നാം പ്രസിഡണ്ടിനേയും പ്രധാന മന്ത്രിയെയും മറ്റുള്ളവരെയും തിരഞ്ഞെടുത്ത് കൊണ്ടിരിക്കുന്നു. പക്ഷെ, റിപ്പബ്ളിക്കന്‍ ഭരണ രീതി തന്നെ ഒരു പരാജയമായി തുടരുകയും ചെയ്യുന്നു. ആധിപത്യവും അധികാരവും നല്‍കപ്പെട്ടവരുടെ പിന്തുണയും സഹായവും കൂടാതെ ഇവിടെ ഒന്നും ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല. ഭൌതിക ലോകത്തെ നേതൃത്വത്തിണ്റ്റെ സഹായം മാത്രം മതിയാവുകയില്ലെന്നര്‍ത്ഥം. അവരുടെ കയ്യില്‍ എന്താണ് ഉള്ളത്. നിങ്ങള്‍ നല്‍കുന്ന വെറും ഒരു ഭരണ കാലഘട്ടം മാത്രം.നിങ്ങളേയും എന്നെയും പോലുള്ള ഒരു സാധാരണ മനുഷ്യനായ പ്രസിഡണ്ടിന് എന്ത് ചെയ്യാന്‍ കഴിയും. ഭരണാധികാരികള്‍ക്ക് താഴെക്കിടയില്‍ നിന്നല്ല അധികാരം ലഭിക്കേണ്ടത്. ഭരണാധികാരി എപ്പോഴും നമ്മെക്കൊള്‍ ജ്ഞാനിയും കഴിവുറ്റവനുമായിരിക്കും.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |