ബിസ്മില്ലാഹിറഹ്മാനിറഹീം പരിശുദ്ധ പ്രവാചകന്‍ (സ) പ്രവചിച്ചു: "അവസാന നാളുകളില്‍ വിശ്വാസികള്‍ അവിശ്വാസികളെ പൂര്‍ണ്ണമായും അനുകരിച്ച് ജീവിക്കുന്നവരായിരിക്കും. അവിശ്വാസി ഒരു ഉടുമ്പില്‍ മാളത്തില്‍ പ്രവേശിച്ചാല്‍ അവന് പിന്നാലെ വിശ്വാസിയും അതില്‍ പ്രവേശിക്കുന്നതായിരിക്കും. അവിശ്വാസികള്‍ എന്ത് പ്രവൃത്തിക്കുന്നുവൊ അതൊക്കെയും വിശ്വാസിയും അനുകരിക്കുന്നതാണ്." നിങ്ങള്‍ പറയൂ; ഇതല്ലെ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. നോക്കൂ! നമ്മളിപ്പോള്‍ അമേരിക്കയില്‍ ജീവിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അഫ്ഗാനിസ്ഥാന്‍കാരന്‍ എണ്റ്റെ അടുത്ത് വന്ന് ചോദിക്കുകയുണ്ടായി: "സുഹൃത്തെ നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് അമേരിക്കയിലല്ലെ, നിങ്ങള്‍ ഇപ്പോഴും തലപ്പാവും താടിയും വെച്ച് നടക്കുന്നത് എന്തിനാണ്." "അമേരിക്കയും അഫ്ഗാനിസ്ഥാനും തമ്മിലും എന്താണ് വ്യത്യാസം" - ഞാന്‍ ചോദിച്ചു. "സഹോദരാ താങ്കള്‍ ഏത് രാജ്യക്കാരനാണ്" അയാള്‍ എന്നോട് വീണ്ടും ചോദിച്ചു. "ഉസ്ബക്കിസ്ഥാന്‍" യഥാര്‍ത്ഥത്തില്‍ ഞാന്‍ അയാളെ കളിയാക്കിയതായിരുന്നു. "സുഹൃത്ത ഇത് അമേരിക്കയാണ്. ഇമ്മാതിരി വേഷഭൂഷാധികള്‍ ഒക്കെ നമ്മള്‍ മാറ്റണം" - അയാള്‍ എന്നെ സ്നേഹപൂര്‍വ്വം ഉപദേശിക്കുകയായിരുന്നു. "എന്ത് മാറ്റണം" ? "എന്തിന് മാറണം" ഞാന്‍ അദ്ദേഹത്തോട് അല്‍പം കടുപ്പിച്ച് തന്നെ ചോദിച്ചു. "ഈ താടിയൊക്കെ വടിച്ച് കളയണം. പിന്നെ ഈ തലപ്പാവും മറ്റും ഒഴിവാക്കണം. ഇവിടെ നാം അമേരിക്കന്‍ സ്റ്റൈലിലാണ് ജീവിക്കേണ്ടത്" - അദ്ദേഹം വിശദീകരിച്ചു. " താങ്കള്‍ അങ്ങിനെയാണല്ലോ ഇവിടെ ജീവിക്കുന്നത്; അതുകൊണ്ട് താങ്കള്‍ക്ക് എന്ത് മെച്ചമാണ് കിട്ടിയത്" ഞാന്‍ ചോദിച്ചു. "ഇസ്ളാമിന് തനതായ സ്വത്വമുണ്ട്. ഒരു പാതിരി തലപ്പാവും ജുബ്ബയും ധരിച്ച് നടക്കുന്നത് താങ്കള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ പറയൂ. അതു പോലെ ഒരു ജൂതറബ്ബി തലപ്പാവും ജുബ്ബയും ധരിക്കുന്നത് താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടൊ. പക്ഷെ, ആയിരക്കണക്കിന് ഇമാമുമാരും ശൈഖുമാരും പാശ്ചാത്യരെ അനുകരിച്ച് വേഷം കെട്ടുന്നതും പാശ്ചാത്യ രീതികള്‍ പിന്തുടര്‍ന്ന് ജീവിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്". ചില ഇമാമുമാര്‍ ഖുതുബയ്ക്ക് വേണ്ടി മിമ്പറില്‍ കയറുമ്പോള്‍ മാത്രം ജുബ്ബയും തലപ്പാവും ധരിക്കുന്നത് കാണാം. പക്ഷെ, താടിയും മീശയും കാണുകയില്ല. ഒരു ദിവസം ഇത്തരത്തിലുള്ള ഇമാമിണ്റ്റെ അടുത്ത് ഞാന്‍ പോയി. അദ്ദേഹം എന്നോട് ചോദിച്ചു: "എന്ത് വേണം" " എനിക്ക് ഒരു കൃത്രിമ താടി വേണമായിരുന്നു. അത് താങ്കളുടെ മുഖത്ത് വെച്ചാല്‍ അല്‍പമെങ്കിലും കാണാന്‍ രസമുണ്ടാകുമായിരുന്നു" - അദ്ദേഹത്തെ പ്രകോപിപ്പിക്കാന്‍ വേണ്ടി തന്നെ ഞാന്‍ പറഞ്ഞു. "നിങ്ങള്‍ക്ക് വേറെ പണിയില്ലേ? മനുഷ്യരെ ബുദ്ധിമുട്ടിക്കാന്‍ വന്നിരിക്കുന്നു... താടി വെച്ചാല്‍ എല്ലാം ആയി എന്ന് നിങ്ങള്‍ കരുതുന്നുണ്ടൊ? അയാള്‍ പൊട്ടിത്തെറിച്ചു. "എല്ലാം ആയില്ല അല്‍പമെങ്കിലും ആവും എന്ന് ഞാന്‍ കരുതുന്നു. താങ്കള്‍ പിന്നെ എന്തിനാണ് ഈ തലപ്പാവ് ധരിക്കുന്നത്? അതും ഒഴിവാക്കിക്കൂടെ ഒരു ടൈയും സൂട്ടും ധരിച്ച് മിംമ്പറില്‍ കയറൂ... നോക്കൂ, നിങ്ങള്‍ ഒരു മഹത്തായ സ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയാണ് നിങ്ങള്‍ ഒരു സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനോ കൂലിക്കാരനൊ അല്ല. നിങ്ങള്‍ മത നേതാവാണ് നിങ്ങള്‍ എപ്പോഴെങ്കിലും പാതിരിയൊ റബ്ബിയൊ ഇത്തരത്തില്‍ ജീവിക്കുന്നത് കണ്ടിട്ടുണ്ടോ?" "ശൈഖ് താങ്കള്‍ അതിര് വിടുന്നു" അദ്ദേഹത്തിന് എണ്റ്റെ വാക്കുകള്‍ ഇഷ്ടപ്പെട്ടില്ല. നമുക്ക് മാര്‍ഗ്ഗ ഭ്രംശം സംഭവിച്ചിരിക്കുന്നു.നാം പിശാചിണ്റ്റ കെണിവലയില്‍ അകപ്പെട്ട് പോയിരിക്കുന്നു. അവിശ്വാസികളെ പൂര്‍ണ്ണമായി അനുകരിക്കുകയും അവരുടെ രീതികള്‍ നാം കടമെടുക്കുകയും നമ്മുടെ ജീവിത്തില്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ പകര്‍ത്തുകയും ചെയ്തതാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ മാര്‍ഗ്ഗ ഭ്രംശത്തിണ്റ്റെ മൂല കാരണം. അതു തന്നെയാണ് നമ്മുടെ പ്രശ്നവും. പക്ഷെ, ഈ ലോക ജീവിതം വളരെ ക്ഷണികവും നശ്വരവുമാണ് എന്ന ബോധം നമ്മിലെപ്പോഴും ഉണ്ടായിരിക്കുന്നത് നന്നായിരിക്കും.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |