ബിസ്മില്ലാഹിറഹ്മാനിറഹീം ഒരോരുത്തര്‍ക്കും നല്‍കപ്പെട്ട കഴിവിനനുസരിച്ചാണ് ഓരോ വ്യക്തിയും പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ക്ക് നല്‍കിയ കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് പ്രധാനം. കാരണം അല്ലാഹുവിണ്റ്റെ അടിമകള്‍ക്ക് ചില പരിധികളും പരിമിതികളും കൂടി കണകാക്കിയിട്ടുണ്ട്. ചില ആളുകള്‍ക്ക് കുറച്ച് കഴിവുകള്‍ നല്‍കിയപ്പോള്‍ മറ്റ് ചിലര്‍ക്ക് കൂടുതല്‍ കഴിവും പ്രാപ്തിയും നല്‍കിയേക്കാം. എന്നാല്‍ നമുക്ക് നല്‍കിയ വ്യത്യസ്ത ശേഷികളും കഴിവുകളും അതിണ്റ്റെ ഏറ്റവും ഉന്നതിയില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് പ്രധാനം. മറ്റുളളവരിലേക്ക് നോക്കുന്നതിന് പകരം സ്വയം ഓരോരുത്തരും തന്താങ്ങളുടെ പ്രാപ്തിയെ തിരിച്ചറിയുകയും പ്രവര്‍ത്തന സജ്ജരാകുകയും ചെയ്യുക എന്നതാണ് പ്രധാനം. ചില ആളുകള്‍ക്ക് അല്ലാഹു വളരെ കുറച്ച് സൌകര്യങ്ങളും കാര്യശേഷിയുമെ നല്‍കുന്നുളളുവെങ്കിലും അത്തരം ആളുകള്‍ അവ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി കര്‍മ്മനിരതരാവുന്നത് കാണാം. പക്ഷെ, പ്രത്യക്ഷത്തില്‍ അവരുടെ പ്രവര്‍ത്തനഫലം വളരെ തുച്ഛമായേക്കാം. എന്നിരുന്നാലും അല്ലാഹു അവര്‍ക്ക് പൂര്‍ണ്ണ പ്രതിഫലം നല്‍കുന്നതാണ്. എന്നാല്‍ നിങ്ങള്‍ക്ക് അല്ലാഹു ധാരാളം അനുഗ്രഹങ്ങള്‍ നല്‍കിയിട്ടും നിങ്ങള്‍ക്കത് പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തി കര്‍മ്മങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മുകളില്‍ സൂചിപ്പിച്ച വ്യക്തിക്ക് നല്‍കപ്പെടുന്ന പ്രതിഫലം പോലും നിങ്ങള്‍ക്ക് ലഭിക്കുകയില്ല. കാരണം, നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത് വളരെ വലുതാണെന്നര്‍ത്ഥം. ഇബ്രാഹിം നബിയെ അഗ്നിക്കിരയാക്കാന്‍ വേണ്ടി നംറൂദ് തീ കുണ്ഠാരം ഒരുക്കുകയായിരുന്നു. അപ്പോള്‍ ആ ക്രൂരകൃത്യത്തില്‍ നിന്നും ഇബ്രാഹിം നബിയെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന് ആഗ്രഹിച്ച ഒരു ഉറുമ്പിണ്റ്റെ കഥയുണ്ട്. ആ ഉറുമ്പിന് സ്വര്‍ഗ്ഗ പ്രവേശം സാധ്യമാക്കിയത് അതിണ്റ്റെ ആത്മാര്‍ത്ഥമായ ആ ആഗ്രഹം മാത്രമായിരുന്നു. ഉറുമ്പ് തണ്റ്റെ കഴിവിണ്റ്റെ പരമാവധി നംറൂദിണ്റ്റെ 'തീയണക്കാനും' ഇബ്രാഹിം നബിയെ രക്ഷിക്കാനും ശ്രമിച്ചു!! അതു കൊണ്ട് എന്ത് മാത്രം കഴിവാണൊ അനുഗ്രഹങ്ങളാണൊ അല്ലാഹു നമുക്ക് നല്‍കിയത് അവ മുഴുവനും അല്ലാഹുവിണ്റ്റെ മാര്‍ഗ്ഗത്തില്‍ ഉപയോഗപ്പെടുത്തുക. നിങ്ങളുടെ കാര്യശേഷിയെക്കുറിച്ചും കഴിവുകളെക്കുറിച്ചും ഏറ്റവും നന്നായി അറിയുന്നവന്‍ അല്ലാഹു മാത്രമാകുന്നു. അവ പരമാവധി നിങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ലങ്കില്‍ അത് അല്ലാഹുവിണ്റ്റെ കുഴപ്പമല്ല, നിങ്ങളുടെത് മാത്രമാകുന്നു. "ഇതെന്ത് ഭാരമാണ് എണ്റ്റെ ജീവിത്തില്‍ വന്നു പെട്ടിരിക്കുന്നത്...എനിക്ക് ഇതൊന്നും താങ്ങാന്‍ കഴിയുന്നില്ലല്ലൊ" എന്ന് വിലപിക്കുന്നവര്‍ നന്നായി ചിന്തിക്കേണ്ടതുണ്ട്. ഇങ്ങനെ വിലപിക്കുകയും ആകുലപ്പെടുകയും പിന്നീട് ആത്മഹത്യ പോലും തെരഞ്ഞെടുക്കുകയും ചെയ്യുന്നവര്‍ ആത്യന്തികമായി തകര്‍ന്നു പോയി എന്നല്ലാതെ എന്തു പറയാന്‍...! അത്തരം കൃത്യങ്ങള്‍ക്ക് തീര്‍ച്ചയായും അടിമ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ്. നമ്മെ ഏറ്റവും നന്നായി അറിയുന്നവന്‍ നമ്മെ സൃഷ്ടിച്ച അല്ലാഹു തന്നെയാകുന്നു. എല്ലാ കര്‍മ്മങ്ങളുടെയും കര്‍ത്താവ് അല്ലാഹു മാത്രമാകുന്നു. നമുക്ക് നല്‍കിയ കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തുവാന്‍ നമുക്ക് കെല്‍പ്പ് നല്‍കുന്നവനും നമ്മുടെ സ്രഷ്ടാവ് ആകുന്നു. നന്‍മയുടെയും തിന്‍മയുടെയും മാര്‍ഗ്ഗങ്ങളില്‍ നേതൃത്വം നല്‍കുന്നവരെ കാണാം. ആരുടെ പിന്നിലാണൊ നിങ്ങള്‍ അണി നിരന്ന് നീങ്ങുന്നത് അതനുസരിച്ചായിരിക്കും നിങ്ങളുടെ സ്ഥാനം ജീവിതത്തിലും സമൂഹത്തിലും അടയാളപ്പെടുത്തുന്നത്. കാരണം നിങ്ങളുടെ അന്തഃരംഗമാണ് അത് വെളിപ്പെടുത്തുന്നത്. മാത്രവുമല്ല, ഈ രണ്ട് മാര്‍ഗ്ഗങ്ങളും നിങ്ങളില്‍ തന്നെ ഗുപ്തമായിരിക്കുന്നുണ്ട്. ഒരു മനുഷ്യന് തണ്റ്റെ വഴികാട്ടിയെ നഷ്ടപ്പെടുമ്പോള്‍, അല്ലെങ്കില്‍ അയാള്‍ തണ്റ്റെ ഗുരുവിനെ സംശയദൃഷ്ട്യാ നോക്കികാണുമ്പോള്‍ അതുമല്ലെങ്കില്‍ ഗുരുവിണ്റ്റെ വാക്കുകളില്‍ അതൃപ്തി തോന്നുമ്പോള്‍ അയാള്‍ യഥാര്‍ത്ഥത്തില്‍ തണ്റ്റെ ഇച്ഛയുടെ കാമനകള്‍ക്ക് അടിമപ്പെടുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഈ അവസ്ഥയാണ് ലോകത്തിണ്റ്റെ എല്ലാവിധ പ്രധാന പ്രശ്നങ്ങളുടെയും മൂല കാരണം.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |