അദ്ധ്യായം:മനുഷ്യന്‍ ബഹുമാനിക്കപ്പെടുന്നു.
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി) naksibendi sufi sohbet, മനുഷ്യന്‍ ബഹുമാനിക്കപ്പെടുന്നു.



ബിസ്മില്ലാഹിറഹ്മാനിറഹീം

മനുഷ്യണ്റ്റെ മൂല്യം അവണ്റ്റെ വിശ്വാസത്തിണ്റ്റെ ദൃഢതയിലും അത്‌ വഴി അവന്‍ നേടിയെടുക്കുന്ന ആത്മീയയോത്കര്‍ഷയിലുമത്രെ. മനസ്സകത്ത്‌ വിശ്വാസം കുടിയിരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ യാതൊരു മൂല്യവുമില്ലെന്നര്‍ത്ഥം.

യജമാനനായ അല്ലാഹുവിണ്റ്റെ വചനങ്ങള്‍ ശ്രദ്ധേയമാണ്‌. എത്രത്തോളം നിങ്ങള്‍ എന്നില്‍ വിശ്വാസമര്‍പ്പിക്കുന്നുവൊ അത്രത്തോളം നിങ്ങളുടെ മൂല്യവും സ്ഥാനവും ഉയരുന്നതാണ്‌. എണ്റ്റെ സന്ദേശത്തെ സ്വീകരിക്കാതിരിക്കുകയും എന്നില്‍ നിങ്ങള്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ക്ക്‌ യാതൊരു മൂല്യവുമില്ല. പക്ഷെ ഭൌതിക ലോകത്ത്‌ നിങ്ങള്‍ക്ക്‌ ഉന്നത സ്ഥാനങ്ങള്‍ ലഭിച്ചേക്കാം. ജനങ്ങള്‍ നിങ്ങളെ ഉന്നതമായ പദവി നല്‍കി ആദരിച്ചേക്കാം. എന്നാല്‍ അല്ലാഹുവിണ്റ്റെ അടുക്കല്‍ നിങ്ങള്‍ പതിതരും നിന്ദിതരും ആയിരിക്കും.

അല്ലാഹുവിണ്റ്റെ സന്നിധിയില്‍ ആരാണ്‌ ഏറ്റവും ഉന്നതന്‍?

അല്ലാഹുവിണ്റ്റെ ഹബീബായ മുഹമ്മദ്‌ നബി തങ്ങളാണ്‌ മനുഷ്യരില്‍ ഏറ്റവും ഉന്നത സ്ഥാനീയന്‍. എന്നാല്‍, പ്രവാചകന്‍ (സ) യെ പിന്തുടരാന്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമെ ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നുള്ളൂ. ബഹുഭൂരിപക്ഷം വരുന്ന ജനത പ്രവാചകരെ നിന്ദിച്ചു കളഞ്ഞു. ഇന്നും വിഡ്ഢികളും മൂഢന്‍മാരുമായ ജനത പ്രവാചകരുടെ സന്ദേശത്തെ നിന്ദിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു. പക്ഷെ, അല്ലാഹുവിണ്റ്റെ അടുക്കല്‍ പ്രഥമ പരിഗണന ലഭിക്കുന്നവര്‍ പ്രവാചകന്‍ മുഹമ്മദ്‌ (സ) ആയിരിക്കും.

"എണ്റ്റെ തൃപ്തിയും സ്നേഹവും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഈ റസൂലിനെ ഇഷ്ടപ്പെടുക. നിങ്ങള്‍ ഈ പ്രവാചകനെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ എണ്റ്റെ സാമീപ്യം കരസ്ഥമാക്കാന്‍ കഴിയുകയില്ലെന്ന്‌ മാത്രമല്ല നിങ്ങളുടെ ഒരു പ്രവൃത്തിയും നാം സ്വീകരിക്കുകയുമില്ല.

വിശ്വാസികളെ, നിങ്ങളുടെ പേരും പെരുമയും സ്ഥാനവും ഉയര്‍ച്ചയുമെല്ലാം ആ പ്രവാചകന്‍ (സ) യുടെ നാമത്തില്‍ നിന്നാണ്‌ ഉത്ഭവിച്ചിട്ടുള്ളത്‌. അല്ലാഹു പറയുന്നു. ഈ പ്രവാചകന്‍ എണ്റ്റെ ഹബീബാകുന്നു. സര്‍വ്വചരാചരങ്ങളും ആ പ്രവാചകനൊപ്പം എണ്റ്റെ മുന്നില്‍ ആഗതനാവുകയാണെങ്കില്‍ എണ്റ്റെ കടാക്ഷം നിങ്ങളിലാരിലേക്കുമാവില്ല. എണ്റ്റെ കടാക്ഷം ഉണ്ടാവുകയാണെങ്കില്‍ അത്‌ ആ പ്രവാചകണ്റ്റെ സാന്നിധ്യം കൊണ്ട്‌ മാത്രമായിരിക്കും. ആ പ്രവാചക സാന്നിധ്യം ഇല്ലായിരുന്നെങ്കില്‍ എണ്റ്റെ കടാക്ഷം ഒരു സൃഷ്ടിയുടെ മേലിലും ഉണ്ടാകുമായിരുന്നില്ല. ആ പ്രവാചക സാന്നിധ്യമില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ യാതൊരു വിലയുമില്ലെന്ന്‌ അറിയുക."

"അല്ലാഹു അക്ബര്‍" പ്രവാചകരില്ലെങ്കില്‍ നമ്മളൊന്നുമല്ലന്ന്‌ മനസ്സിലാക്കി കൊള്ളുക. നമുക്ക്‌ യാതൊരു മൂല്യവുമില്ല. പക്ഷെ, നാം ചിലപ്പോള്‍ ഭൌതിക സ്ഥാനമാനങ്ങളില്‍ അഭിരമിച്ച്‌ അഹങ്കാരം നടിച്ചേക്കാം. എന്നാല്‍, ഫിര്‍ഔന്‌ സംഭവിച്ചതും അത്തരമൊരു അഹങ്കാരമായിരുന്നുവെന്ന്‌ തിരിച്ചറിയുന്നത്‌ നന്നായിരിക്കും. അബൂജഹലും തണ്റ്റെ സ്ഥാനമാനങ്ങളില്‍ അഹങ്കരിച്ചിരുന്നു.

ഒരുനാള്‍ പ്രവാചകന്‍ (സ) കഅബാലയത്തിണ്റ്റെ ഒരു കോണില്‍ ഏകനായി ഇരിക്കുകയായിരുന്നു. അപ്പോള്‍ അബൂജഹലും തണ്റ്റെ വിഡ്ഢികളായ അനുചരന്‍മാരും അവിടെ വന്നു. "കണ്ടില്ലെ ഇരിക്കുന്നത്‌" അദ്ദേഹം പ്രവാചകന്‍ (സ) ചൂണ്ടികൊണ്ട്‌ തണ്റ്റെ കൂട്ടാളികളോട്‌ പറഞ്ഞു. മാത്രവുമല്ല പ്രവാചകണ്റ്റെ മുന്നില്‍ വന്നു നിന്ന്‌ അദ്ദേഹം ചോദിച്ചു.

"താങ്കള്‍ പ്രവാചകനാണൊ?
"അതെ" - റസൂല്‍ മറുപടി പറഞ്ഞു.
"നോക്കൂ! ഒരീച്ചപോലും കൂട്ടിനില്ലാത്ത ഇദ്ദേഹം ഒരു പ്രവാചകനാണ്‌ പോലും" അബൂജഹല്‌ പരിഹസിച്ചു.

"എന്ത്‌ പ്രവാചകനാണ്‌ താങ്കള്‍" - അബൂ ജഹ്ള്‌ പ്രവാചകനു നേരെ തിരിഞ്ഞു. എന്നെ നോക്കൂ! എണ്റ്റെ ചുറ്റും അണിനിരന്നിരിക്കുന്‌ എണ്റ്റെ കൂട്ടുകാരെ നോക്കൂ. ആര്‍ക്കെങ്കിലും പ്രവാചകത്വം ലഭിക്കുകയാണെങ്കില്‍ അത്‌ എനിക്കല്ലാതെ മറ്റാര്‍ക്കാണ്‌ ലഭിക്കുക." അബൂജഹ്ളിണ്റ്റെ വാക്കുകള്‍ പ്രവാചകനെ വല്ലാതെ വേദനിപ്പിച്ചു.

അബൂജഹല്‍ വിശ്വസിക്കാത്തതിലായിരുന്നില്ല പ്രവാചകണ്റ്റെ സങ്കടം. മറിച്ച്‌ അദ്ദേഹത്തിണ്റ്റെ അജ്ഞതയും അഹങ്കാരവും നിറഞ്ഞ വാക്കുകള്‍ ആയിരുന്നു പ്രവാചകരെ ഏറ്റവും കൂടുതല്‍ സങ്കടപ്പെടുത്തിയത്‌.
Tags: |

Liked
2645
Times people
likes this page
11027
Times people viewed
this page


അദ്ധ്യായം: അജ്ഞാനത്തിണ്റ്റെ നാളുകള്‍
ചുരുക്കം: അല്ലാഹുവിണ്റ്റെ കാരുണ്യം അനന്തമാകുന്നു. 'ഗൂഢാജ്ഞത' നിറഞ്ഞു നില്‍ക്കുന്ന ഇക്കാലത്തും നാം അള്ളാഹുവിണ്റ്റെ കാരുണ്യം ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. 'അന്ധകാരയുഗമെന്ന്‌' വിശേഷിക്കപ്പെട്ട പ്രവാചകാഗമന കാലഘട്ടത്തിലെ ജനങ്ങള്‍ എല്ലാ...





SOHBETS BY ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി)

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter