അദ്ധ്യായം:വാഴ്ത്തപ്പെട്ടവര്‍
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി) naksibendi sufi sohbet, വാഴ്ത്തപ്പെട്ടവര്‍



ബിസ്മില്ലാഹിറഹ്മാനിറഹീം

സമകാലിക ലോകത്ത്‌ അള്ളാഹുവിണ്റ്റെ കല്‍പനകള്‍ അനുസരിച്ച്‌ ജീവിക്കുക എന്നത്‌ ദുഷ്കരവും പ്രയാസകരവുമാണ്‌. ഇന്ന്‌ ഓരോ വ്യക്തിക്കും ലാഭകരമായ കാര്യങ്ങളും ഓരോരുത്തരുടെയും താല്‍പര്യത്തിന്‌ ഹിതരകരവുമായ കാര്യങ്ങളിലും മാത്രമെ ആളുകള്‍ ശ്രദ്ധിക്കുന്നുള്ളൂ. വ്യക്തി താല്‍പര്യം, ലാഭേച്ഛ തുടങ്ങിയ കാര്യങ്ങള്‍ക്കാണ്‌ ഇന്ന്‌ സര്‍വ്വകലാശാലകള്‍ പോലും പ്രാമുഖ്യം നല്‍കുന്നതും ബോധനം ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്‌. റേഡിയോ, ടെലിവിഷന്‍, പത്രങ്ങളും മാഗസിനുകളും തുടങ്ങിയ എല്ലാ മാധ്യമങ്ങളും ജനങ്ങളെ പഠിപ്പിക്കുന്നതും അതു തന്നെയാകുന്നു.

ചിലപ്പോള്‍ നിങ്ങള്‍ മനസ്സില്‍ പോലും കരുതാത്ത കാര്യങ്ങളായിരിക്കും ടെലിവിഷനില്‍ നിങ്ങള്‍ കാണുന്നതും അറിയുന്നതും. തുടര്‍ന്ന്‌ അവ നിങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നു. അതു കൊണ്ട്‌ തന്നെ ഇന്ന്‌ പലരുടെയും 'റോള്‍ മോഡല്‍' ടെലിവിഷനായി മാറിയിരിക്കുന്നു. ഒരു 'മാര്‍ഗ്ഗദര്‍ശകണ്റ്റെ' 'റോള്‍' ആണ്‌. ഇപ്പോള്‍ ടെലിവിഷണ്റ്റെതെന്ന്‌ തോന്നുന്നു. ആരോ ടെലിവിഷന്‍ സ്ക്രീനില്‍ ലഭ്യമാക്കുന്ന കാര്യങ്ങളാണിപ്പോള്‍ നിങ്ങളുടെ 'മാര്‍ഗ്ഗദര്‍ശകന്‍'.

എന്നാല്‍ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ ഈ മാതിരി കാര്യങ്ങള്‍ക്ക്‌ വേണ്ടിയല്ലല്ലോ!

എങ്ങിനെ ജീവിക്കണമെന്ന്‌ നിങ്ങള്‍ക്ക്‌ കൃത്യമായ ധാരണയും അറിവും അവഗാഹമുണ്ട്‌. മാഗസിനുകള്‍ വായിക്കാതെയും ടെലിവിഷന്‍ കാണാതെയും ജീവിക്കാന്‍ നിങ്ങള്‍ക്ക്‌ അറിയാം. എന്നിരുന്നാലും നിങ്ങള്‍ക്കാവശ്യമില്ലാത്ത പലതും നിങ്ങള്‍ ടെലിവിഷനില്‍ നിന്നും മാഗസിനുകളില്‍ നിന്നും ജീവിതത്തില്‍ പകര്‍ത്തി വെക്കുകയാണ്‌. അങ്ങിനെയാണ്‌ നാം പലപ്പോഴും മൃഗങ്ങളെക്കാള്‍ അധഃപതിച്ചു പോവുന്നത്‌. മൃഗങ്ങള്‍പ്പോലും കാട്ടിക്കൂട്ടാത്തത്‌ പലതും മനുഷ്യര്‍ അഭിനയിച്ച്‌ കാട്ടുന്നു. ഇതൊന്നും മനുഷ്യര്‍ക്ക്‌ ഭൂഷണമായ കാര്യങ്ങളല്ല.

അതു കൊണ്ട്‌ അത്തരം കാഴ്ചകള്‍ക്കും കേള്‍വിക്കും നാം 'മൂടി' ഇടേണ്ടതുണ്ട്‌. അവയൊക്കെ മാറ്റി വെച്ച്‌ എന്താണ്‌ ഈ ജീവിതത്തില്‍ നാം ചെയ്യേണ്ടത്‌; എന്താണ്‌ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച്‌ അല്‍പം ഗൌരവമായി നാം ചിന്തിക്കേണ്ടതുണ്ട്‌. നമ്മുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും ഇച്ഛയുടെ കാമനകള്‍ക്കും പിന്നാലെ പായുവാന്‍ വേണ്ടിയല്ല നമ്മെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം.

വളരെ ബഹുമാന്യരായ ആസ്തിത്വത്തങ്ങളായി തീരുവാന്‍ വേണ്ടിയാണ്‌ നാം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌. "ആദം സന്തതികളെ നാം ബഹുമാനിച്ചിരിക്കുന്നു." എന്ന വേദ ഗ്രന്ഥത്തിലെ പ്രസ്താവം ശ്രദ്ധേയമാണ്‌. നമുക്ക്‌ ആ സ്ഥാനത്ത്‌ എത്തിച്ചേരുകയും ആ ബഹുമാനം നിലനിര്‍ത്തുകയും വേണം.

അതിന്‌ എങ്ങിനെ ജീവിക്കണമെന്ന്‌ നാം അറിയുകയും പഠിക്കുകയും വേണം. അല്ലാത്തപക്ഷം നമ്മുടെ ഈ ജീവിതം വെറുതെ പാഴായിപ്പോകും. ഭൌതിക ലോകത്തെ ജീവിതം വളരെ ക്ഷണികമാണ്‌. നമുക്ക്‌ അറിയില്ല നാം എങ്ങോട്ടാണ്‌ പോയിക്കൊണ്ടിരിക്കുന്നതെന്ന്‌. ഈ ലോകം താല്‍ക്കാലികമായ ഇടത്താവളം മാത്രമാകുന്നു. ശാശ്വതമായ ജീവിതവും ലോകവും വരാനിരിക്കുന്നതേയുള്ളൂ. ഈ ലോകത്ത്‌ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്‌ എല്ലാവരും. പക്ഷെ, ആ നിക്ഷേപങ്ങളില്‍ നിന്നും ലാഭവും സുഖവും ആസ്വദിക്കാന്‍ സാധിക്കുമെന്ന്‌ നമുക്ക്‌ നിശ്ചയമില്ല.

ഈ ഘട്ടത്തില്‍ നിങ്ങള്‍ പറയും:
"ഞാന്‍ എണ്റ്റെ മക്കള്‍ക്ക്‌ വേണ്ടിയാണ്‌. ഇതൊക്കെ ഉണ്ടാക്കി വെക്കുന്നതെന്ന്‌"

പക്ഷെ ഖബറിടത്തില്‍ നിങ്ങളുടെ മക്കള്‍ നിങ്ങളെ സഹായിക്കുവാന്‍ ഉണ്ടാവുകയില്ല. നിങ്ങളുടെ കബിറടത്തിന്‌ വേണ്ടി എന്താണ്‌ നിങ്ങള്‍ സമ്പാദിച്ച്‌ വെച്ചിരിക്കുന്നത്‌. അത്‌ മാത്രം നിങ്ങള്‍ക്ക്‌ സഹായിയായി വരും. അള്ളാഹുവിണ്റ്റെ തൃപ്തിയാണ്‌ പ്രധാനം. അള്ളാഹുവിണ്റ്റെ പ്രീതി നമ്മുടെ ആത്യന്തിക ലക്ഷ്യമാക്കി നാം മാറ്റിയാല്‍ ഈ പ്രപഞ്ചത്തിണ്റ്റെ കേന്ദ്രബിന്ദുവായി നാം മാറും. എല്ലാ സൃഷ്ടികളും നമുക്ക്‌ വേണ്ടി സൃഷ്ടിക്കപ്പെട്ടതായും നമുക്ക്‌ ചുറ്റും അവയെല്ലാം വലയം ചെയ്യുന്നതായും നിനക്ക്‌ ദര്‍ശിക്കുവാന്‍ സാധിക്കുന്നതാണ്‌.
Tags: |

Liked
2707
Times people
likes this page
11224
Times people viewed
this page


അദ്ധ്യായം: How Do We Worship Allah...
ചുരുക്കം: BismillahirRahmanirRahim Question: How do we worship Allah as He deserves to be worshiped? When I pray, I think of Allah but all I think of are the blessings He gave me. BismillahirRahmanirRahim. In the first place we can never worship Allah as He deserves to be worshiped. We can never do that. Only Allah (swt) knows Himself as He deserves to be known. Then after that is the Holy Prophet (asws),whatever that is given to him. And the Prophet (asws) is saying “Ya Rabbi, none can worship You as You deserved to be worshiped”. So we don’t look for that. What you are doing is good. You are looking at the blessings that Allah has giv...





SOHBETS BY ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി)

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter